- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ കോൺഗ്രസിനും ബിജെപിക്കും തുല്യസാധ്യതയെന്ന് എക്സിറ്റ് പോളുകൾ; ആർക്കും കേവലഭൂരിപക്ഷം കിട്ടാതെ തൂക്ക്സഭ വരുമ്പോൾ കിങ്മേക്കറാവുക ജെഡിഎസ്; ഗൗഡയുടെയും കുമാരസ്വാമിയുടെയും പാർട്ടി നേടുക നാൽപതോളം സീറ്റുകൾ; കോൺഗ്രസിന് മുൻതൂക്കമുള്ള സർവേകളിൽ പ്രവചിക്കുന്നത് പരമാവധി 118 സീറ്റ്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ 120 സീറ്റുനേടുമെന്ന് 'ചാണക്യ' സർവേ; കാടിളക്കി പ്രചാരണം നടന്ന തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്
ബെംഗളൂരു: കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജെഡിഎസ് കിംങ് മേക്കറാകും എന്നാണ് പ്രീപോൾ സർവേയിലേതുപോലെ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.ചില എക്സിറ്റ് പോളുകൾ കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ബിജെപി വലിയ ഒറ്റകക്ഷിയാകുമെന്നും ചില സർവേകൾ പറയുന്നു. എല്ലാ സർവേകളും 40 തോളം സീറ്റുകൾ മൂന്നാം കക്ഷിയായ ജനതാദൾ എസിന് ലഭിക്കുമെന്നും പറയുന്നു ആക്‌സിസ് മൈ ഇന്ത്യ സർവേ ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസിനാണ് മുൻതൂക്കം.കോൺഗ്രസിന് 106 മുതൽ 118 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 79-92 സീറ്റ്. ജെഡിഎസിന് 22-30 സീറ്റ് കിട്ടുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ടൈംസ് നൗ വി എംആർ ടൈംസ് നൗ വി എംആർ സർവേയിൽ കോൺഗ്രസിന് 96 സീറ്റും ബിജെപിക്ക് 87 സീറ്റും പ്രവചിക്കുന്നു.ജെഡിഎസ് 31-33 വരെ സീറ്റുകളിൽ വിജയിക്കുമെന്നും ടൈംസ് നൗ സർവ്വേ പറയുന്നു. സിഎൻഎൻ ന്യൂസ
ബെംഗളൂരു: കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജെഡിഎസ് കിംങ് മേക്കറാകും എന്നാണ് പ്രീപോൾ സർവേയിലേതുപോലെ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.ചില എക്സിറ്റ് പോളുകൾ കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ബിജെപി വലിയ ഒറ്റകക്ഷിയാകുമെന്നും ചില സർവേകൾ പറയുന്നു. എല്ലാ സർവേകളും 40 തോളം സീറ്റുകൾ മൂന്നാം കക്ഷിയായ ജനതാദൾ എസിന് ലഭിക്കുമെന്നും പറയുന്നു
ആക്‌സിസ് മൈ ഇന്ത്യ സർവേ
ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസിനാണ് മുൻതൂക്കം.കോൺഗ്രസിന് 106 മുതൽ 118 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 79-92 സീറ്റ്. ജെഡിഎസിന് 22-30 സീറ്റ് കിട്ടുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ടൈംസ് നൗ വി എംആർ
ടൈംസ് നൗ വി എംആർ സർവേയിൽ കോൺഗ്രസിന് 96 സീറ്റും ബിജെപിക്ക് 87 സീറ്റും പ്രവചിക്കുന്നു.ജെഡിഎസ് 31-33 വരെ സീറ്റുകളിൽ വിജയിക്കുമെന്നും ടൈംസ് നൗ സർവ്വേ പറയുന്നു.
സിഎൻഎൻ ന്യൂസ് 18
സിഎൻഎൻ ന്യൂസ് 18 സർവ്വപ്രകാരം കോൺഗ്രസിന് 106 മുതൽ 118 സീറ്റുകളിൽ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകൾ നേടും. ജെഡിഎസ് 22-30 വരെ സീറ്റുകൾ നേടുമെന്നാണ് സിഎംൻഎൻ പ്രവചനം.
.റിപ്പബ്ലിക് ടിവി
.റിപ്പബ്ലിക് ടിവിയും ന്യൂസ് നേഷനും ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു. 95 മുതൽ 114 സീറ്റുകൾ വരെ ബിജെപിക്ക് കിട്ടുമ്പോൾ കോൺഗ്രസിന് 73-82 സീറ്റുകളും, ജെഡിഎസിന് 32-43 സീറ്റുകളും മറ്റുള്ളവർക്ക് 2-3 സീറ്റുകളും കിട്ടുമെന്ന് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.ന്യൂസ് നാഷൻ എക്‌സിറ്റ്‌പോളിൽ 105-109 സീറ്റുകൾ ബിജെപിക്കും 71-75 സീറ്റുകൾ കോൺഗ്രസിനും 36-40 സീറ്റുകൾ ജെഡിഎസിനും മൂന്നു മുതൽ അഞ്ചുവരെ സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു.ദിഗ്‌വിജയ് ന്യൂസ് എക്‌സിറ്റ് പോളിൽ ബിജെപിക്ക് 103-107 സീറ്റും കോൺഗ്രസിന് 76-80 സീറ്റും ജെഡിഎസിന് 31-35 സീറ്റും പ്രവചിക്കുന്നു
അതേസമയം ഇന്ത്യ ടുഡേ സർവേയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം.പ്രാദേശിക കന്നഡ ചാനലായ സുവർണയും ഇന്ത്യടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേയിലെ പോലെ 106 മുതൽ 118 സീറ്റുകൾ കോൺഗ്രസിന് കിട്ടുമെന്ന് പറയുന്നു.
എബിപി-സീ വോട്ടർ
എബിപി-സീ വോട്ടർ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 97 മുതൽ 109 സീറ്റുവരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 41 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. അതേസമയം 39 ശതമാനം വോട്ട് വിഹിതം നേടുന്ന കോൺഗ്രസിന് 87-99 സീറ്റാണ് കിട്ടുക.17 ശതമാനം വോട്ടുവിഹിതം സ്വന്തമാക്കുന്ന ജെഡിഎസ്21-30 സീറ്റുനേടും.ന്യൂസ് എക്‌സ് -സിഎൻഎക്‌സ് എക്‌സിറ്റ് പോളിൽ ബിജെപിക്ക് 102-106 സീറ്റും കോൺഗ്രസിന് 72-75 സീറ്റും, ജെഡിഎസിന് 35-38 സീറ്റും കിട്ടുമെന്ന് പ്രവചിക്കുന്നു.
വോട്ടെടുപ്പിൽ കോൺഗ്രസോ ബിജെപിയോ ആരുമുൻതൂക്കം തേടിയാലും ജെഡിഎസാവും കിങ് മേക്കറെന്ന് ഉറപ്പായി. ഇതോടെ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള സാധ്യതകളും തെളിഞ്ഞു.വൈകിട്ട് ആറ്് മണി വരെ 70 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്.
വോട്ടിങ് യന്ത്രത്തിലെ തകരാർ നിമിത്തം വോട്ടെടുപ്പു തടസ്സപ്പെട്ട ഹെബ്ബാളിലെ ഒരു പോളിങ് ബൂത്തിൽ റീ പോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മെയ് 14ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാകും വോട്ടെടുപ്പ്.ബിജെപി 150നു മുകളിൽ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെഡിയൂരപ്പയും, കോൺഗ്രസിന് 120നു മുകളിൽ സീറ്റ് ഉറപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു.
അതിനിടെ, ബി.ശ്രീരാമുലുവിനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിഡിയോ സഹിതം വാർത്ത നൽകിയതിന് പത്ര, ദൃശ്യ മാധ്യമങ്ങൾക്കെതിരെ റിട്ടുമായി ബിജെപി കർണാടക ഹൈക്കോടതിയെ സമീപിച്ചു.
വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതിനാൽ രാമനഗര, ബെംഗളൂരുവിലെ ചാമരാജ്‌പേട്ട് എന്നിവിടങ്ങളിൽ വോട്ടെടുപ്പു വൈകി. വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. അതിനിടെ, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയില്ലെന്നു ആരോപിച്ച് കലബുറഗിയിൽ 5000 വോട്ടർമർ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു. റായിച്ചൂരിലെ ലിംഗസുഗൂർ, ചിത്രദുർഗ എന്നിവിടങ്ങളിലും ഒട്ടേറെ ഗ്രാമീണർ വോട്ടെടുപ്പു ബഹിഷ്‌കരിച്ചു.
224 ൽ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്ത ആർ.ആർ നഗറിലും സ്ഥാനാർത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.സംസ്ഥാനത്തെ 5.12 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്.
2008-ൽ 68 ശതമാനം പേരും 2013-ൽ 70 ശതമാനം ആളുകളുമാണ് വോട്ട് ചെയ്തത്. 2008-ൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരും 2013-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരുമാണ് അധികാരത്തിലെത്തിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വര, മന്ത്രിമാരായ കെ.ജെ. ജോർജ്, യു. ടി. ഖാദർ, രാമലിംഗറെഡ്ഡി, ബി.എം. പാട്ടീൽ, കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര, ബിജെപി. നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, കെ.എസ്. ഈശ്വരപ്പ, ആർ. അശോക്, സോമശേഖരറെഡ്ഡി, ജനതാദൾ- എസ് സ്ഥാനാർത്ഥിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ എന്നിവരാണ് മത്സരിക്കുന്നവരിൽ പ്രമുഖർ.