- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവിധി ബിജെപിക്ക് അനുകൂലമെന്ന് വാദിക്കുന്നവർ വോട്ടുവിഹിതവും നോക്കണം; ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കോൺഗ്രസിനേക്കാൾ വോട്ടുവിഹിതത്തിൽ കുറവ്; 18.5 ശതമാനം വോട്ടുമായി കഴിഞ്ഞ വട്ടത്തേക്കാൾ മൂന്ന് സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്നത് ജെഡിഎസ്; കർണാടകത്തിലെ വോട്ടുവിഹിതം ഇങ്ങനെ
ബംഗളൂരു: സംസ്ഥാനത്തൊട്ടാകെ വോട്ട് വിഹിതത്തിൽ ബിജെപിയെക്കാൾ മുന്നിലെത്തിയിട്ടും കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് എങ്ങനെ? വൈകുന്നേരം ആറുമണിയോടെ ലഭ്യമായ കണക്കുകൾ പ്രകാരം ബിജെപിക്ക് സംസ്ഥാത്ത് ലഭിച്ച വോട്ടിനേക്കാൾ രണ്ടുശതമാനത്തോളം വോട്ട് കൂടുതൽ ലഭിച്ചത് കോൺഗ്രസിനാണ്. ബിജെപിക്ക് 36.2 ശതമാനം വോട്ടുമാത്രം ലഭിച്ചപ്പോൾ 37.9 ശതമാനം വോട്ട് കൂടുതൽ് ലഭിച്ചിട്ടുണ്ട് കോൺഗ്രസിന്. എന്നാൽ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ വൻ വ്യത്യാസവും. ബിജെപി 104 സീറ്റുകളിൽ മുന്നിലെത്തിയപ്പോൾ കോൺഗ്രസ് 78 സീറ്റുകളിൽ മാത്രമാണ് വിജയിച്ചുകയറിയത്. കോൺഗ്രസിനെ തോൽപിക്കാൻ ബിജെപി നടത്തിയ സമർത്ഥമായ നീക്കമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തലുകൾ. ബിജെപിക്ക് ശക്തമായ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്ന, വിജയസാധ്യത കുറവെന്ന് പാർട്ടി വിലയിരുത്തിയ കേന്ദ്രങ്ങളിൽ പാർട്ടിയുടെ വോട്ടുകൾ കോൺഗ്രസിന്റെ എതിർ സ്ഥാനാർത്ഥികൾക്ക് ചോർത്തിക്കൊടുത്തിരിക്കാമെന്ന സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസ
ബംഗളൂരു: സംസ്ഥാനത്തൊട്ടാകെ വോട്ട് വിഹിതത്തിൽ ബിജെപിയെക്കാൾ മുന്നിലെത്തിയിട്ടും കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് എങ്ങനെ? വൈകുന്നേരം ആറുമണിയോടെ ലഭ്യമായ കണക്കുകൾ പ്രകാരം ബിജെപിക്ക് സംസ്ഥാത്ത് ലഭിച്ച വോട്ടിനേക്കാൾ രണ്ടുശതമാനത്തോളം വോട്ട് കൂടുതൽ ലഭിച്ചത് കോൺഗ്രസിനാണ്. ബിജെപിക്ക് 36.2 ശതമാനം വോട്ടുമാത്രം ലഭിച്ചപ്പോൾ 37.9 ശതമാനം വോട്ട് കൂടുതൽ് ലഭിച്ചിട്ടുണ്ട് കോൺഗ്രസിന്. എന്നാൽ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ വൻ വ്യത്യാസവും. ബിജെപി 104 സീറ്റുകളിൽ മുന്നിലെത്തിയപ്പോൾ കോൺഗ്രസ് 78 സീറ്റുകളിൽ മാത്രമാണ് വിജയിച്ചുകയറിയത്.
കോൺഗ്രസിനെ തോൽപിക്കാൻ ബിജെപി നടത്തിയ സമർത്ഥമായ നീക്കമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തലുകൾ. ബിജെപിക്ക് ശക്തമായ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്ന, വിജയസാധ്യത കുറവെന്ന് പാർട്ടി വിലയിരുത്തിയ കേന്ദ്രങ്ങളിൽ പാർട്ടിയുടെ വോട്ടുകൾ കോൺഗ്രസിന്റെ എതിർ സ്ഥാനാർത്ഥികൾക്ക് ചോർത്തിക്കൊടുത്തിരിക്കാമെന്ന സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസ് നേരിയ വ്യത്യാസത്തിൽ തോറ്റുപോയ നിരവധി മണ്ഡലങ്ങളുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി മൂന്നാമതായി എത്തിയെങ്കിലും കോൺഗ്രസ് തോറ്റ മണ്ഡലങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടാം സ്ഥാനം നിലനിർത്തി. ഇതാണ് വോട്ടിന്റെ കാര്യത്തിൽ മുന്നോട്ട് വന്നതിനും എന്നാൽ ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ പിന്നോട്ടുപോയതിനും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2013-ൽ 40 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. തിരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് നിർണായക ശക്തിയായി മാറിയ ദേവഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം വോട്ടുകൾ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകൾ 37 ആയി കുറഞ്ഞിട്ടും ആർക്കും ഭൂരിപക്ഷമില്ലാത്തത് ജെഡിഎസിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.
മൂന്ന് പ്രധാനപാർട്ടികൾ കഴിഞ്ഞാൽ നാല് ശതമാനം വോട്ട് വിഹിതം നേടിയ സ്വതന്ത്രരാണ് നാലാമതുള്ളത്. 0.9 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 2008-ൽ ബിജെപി അധികാരം പിടിച്ചപ്പോഴും കോൺഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തിൽ മുന്നിൽ നിന്നിരുന്നത്. അന്ന് ബിജെപിക്ക് 33.86 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 34.76 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 2013-ൽ 36.76 ശതമാനം വോട്ട് വിഹിതത്തോടെ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 19.89 ശതമാനം മാത്രമായിരുന്നു അന്ന് ബിജെപിയുടെ വോട്ട് വിഹിതം.