ബംഗളൂരു: ബി എസ് യെദൂരിയപ്പയ്‌ക്കെതിരെ കുമാരസ്വാമിയുടെ സിദ്ധരാമ്മയ്യയും ഒരുമിച്ചു. ഈ ഒരുമ ഉപതിരഞ്ഞെടുപ്പുകളി്ൽ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് സംഭവിച്ചാൽ ബിജെപിയുടെ നില പരുങ്ങലിലാകും, മറിച്ച് ബിജെപി ജയിച്ചാൽ ജനപിന്തുണ തങ്ങൾക്കാണെന്ന് വാദിക്കാനും കഴിയും.

ഫലമറിഞ്ഞതിനു തൊട്ടുപിന്നാലെ കോൺഗ്രസും ജനതാദളും (എസ്) സഖ്യത്തിലായെങ്കിലും തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ട് ബെംഗളൂരു മണ്ഡലങ്ങളിൽ ഉരുവരും ഒരുമിക്കില്ലെന്നാണ് സൂചന. പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ ഫ്‌ളാറ്റിൽ കണ്ടെത്തിയ വിവാദത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിവച്ച രാജരാജേശ്വരി നഗറിലും ബിജെപി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച ജയനഗറിലും ഇരുപാർട്ടികളും സ്വന്തം സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിലാണ്. ഈ രണ്ട് മണ്ഡലത്തിലും ബിജെപിക്ക് നേരിയ മുൻതൂക്കമുണ്ട്.

രാമനഗര, ചന്നപട്ടണ മണ്ഡലങ്ങളിൽ ജയിച്ച ദൾ സംസ്ഥാനാധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുന്ന മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടെ ദൾ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. കാരണം ഈ മണ്ഡലത്തിൽ കോൺഗ്രസിന് ശക്തമായ വേരുകളുണ്ട്. ഇവിടെ ജെഡിയുവിനെയാണ് പ്രാദേശിക നേതാക്കൾ ശത്രുവായി കാണുന്നത്. ഇതുകൊണ്ട് തന്നെ കോൺഗ്രസും ജെഡിഎസും പരസ്പരം മത്സരിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ മഹാസഖ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യും. ഇതെല്ലാം മനസ്സിലാക്കിയാണ് കർഷക മനസ്സ് അനുകൂലമാക്കാൻ കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള പ്രഖ്യാപനം യെദൂരിയപ്പ ചെയ#

കോൺഗ്രസ് സിറ്റിങ് സീറ്റായ ആർആർ നഗറിലെ തിരഞ്ഞെടുപ്പ് 28നാണ്. മുനിരത്‌ന (കോൺഗ്രസ്), ജി.എച്ച്.രാമചന്ദ്ര (ജെഡിഎസ്), പി.മുനിരാജു ഗൗഡ (ബിജെപി) എന്നിവർ പ്രധാന സ്ഥാനാർത്ഥികൾ. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ബി.എൻ.വിജയ്കുമാറിന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിയ ജയനഗറിൽ ജൂൺ 11നാണു പോളിങ്. മുന്മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണു കോൺഗ്രസ് സ്ഥാനാർത്ഥി. ഇവിടെ മുൻതൂക്കം തങ്ങൾക്ക് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റികുന്നു. 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്ന ഹിമാലയൻ കടമ്പ മുന്നിലുള്ളപ്പോഴും കാർഷികവായ്പകൾ എഴുതിത്ത്തള്ളുമെന്ന ജനപ്രിയപ്രഖ്യാപനവുമായാണു യെദിയൂരപ്പയുടെ മൂന്നാംവരവ്. ത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകൾക്കുള്ളിലാണ് ഒരുലക്ഷം രൂപവരെയുള്ള കാർഷികവായ്പകൾ എഴുതിത്ത്തള്ളുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 56,000 കോടി രൂപ ഇതിനായി നീക്കിവയ്ക്കേണ്ടിവരും. വിഷയം ചീഫ് സെക്രട്ടറിയുമായി ചർച്ചചെയ്തെന്നും യെദിയൂരപ്പ പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണിത്.

കർണാടകയിൽ തെരഞ്ഞെടുപ്പു നടന്ന 222 സീറ്റിൽ 104 എണ്ണമാണു ബിജെപി. നേടിയത്. ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. ഭൂരിപക്ഷത്തിന് എട്ടു സീറ്റ് കുറവ്. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് കൂടി നേടാനായാൽ ബിജെപിയുടെ അംഗബലം ഉയരുകയും കൂടുതൽ സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോകാനും കഴിയും.