- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക തെരഞ്ഞെടുപ്പ് മെയ് 12ന്; വോട്ടെണ്ണൽ 15ന്; പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓംപ്രകാശ് റാവത്ത്; പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഹരിത ചട്ടം നടപ്പാക്കുമെന്നും ഇലക്ഷൻ കമ്മീഷൻ; എല്ലാ ബൂത്തുകളിലും ഉപയോഗിക്കുക വി വി പാറ്റ് വോട്ടിങ് യന്ത്രങ്ങൾ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന ദിശാസൂചിക നിർണയിക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു. മെയ് 12ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണൽ മെയ് 15ന് ആയിരിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 24നാണ്. 27 വരെ പത്രിക പിൻവലിക്കാനും അവസരമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓംപ്രകാശ് റാവത്ത് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിൽ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളിൽ സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ ഉണ്ടായിരിക്കും. ബൂത്തുകളിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന ദിശാസൂചിക നിർണയിക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു. മെയ് 12ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണൽ മെയ് 15ന് ആയിരിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 24നാണ്. 27 വരെ പത്രിക പിൻവലിക്കാനും അവസരമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓംപ്രകാശ് റാവത്ത് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിൽ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളിൽ സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ ഉണ്ടായിരിക്കും. ബൂത്തുകളിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. 4.96 കോടി വോട്ടർമാരാണ് കർണാടകത്തിൽ ആകെയുള്ളത്. കർണാടകത്തിൽ ഒരു സ്ഥാനർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.
സോഷ്യൽ മീഡിയ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പൊതുപ്രവേശന പരീക്ഷകൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ കർണാടകത്തിൽ വിന്യസിക്കും. 45 പോളിങ് സ്റ്റേഷനുകൾ വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പോളിങ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഒ.വി റാവത്ത് അറിയിച്ചു.
മെയ് 28ന് കാലാവധി അവസാനിക്കുന്ന കർണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഭരണ കക്ഷിയായ കോൺഗ്രസ് അധികാരം നിലനിർത്താൻ വേണ്ടി ശക്തമായ പ്രചരണവുമായി മുന്നോട്ടു പോകുമെന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി കർണാടകത്തിൽ വിവിധ ഇടങ്ങളിലായി അദ്ദേഹം ജാഥ നടത്തുകയുണ്ടായി.
ഭരണക കക്ഷിയായ കോൺഗ്രസിന് നിലവിൽ 122 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 43 ഉം ജെ.ഡി.എസിന് 37 ഉം അംഗങ്ങളുണ്ട്. കോൺഗ്രസിന് ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. അതുകൊണ്ട് തന്നെ കർണാടക നിലനിർത്തേണ്ടത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമാണ്. പുറത്തുവന്ന സർവേ പ്രകാരം കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സർവേ റിപ്പോർട്ട്. സീ- ഫോർ സർവേയിലാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന റിപ്പോർട്ട്.
കോൺഗ്രസിന് 46 ശതമാനവും 126 സീറ്റുമാണ് സർവേ ഫലം പ്രവചിക്കുന്നത്. ബിജെപി 31 ശതമാനം വോട്ട് വിഹിതം നേടി 70 സീറ്റുകളിൽ വിജയിക്കും. ജനതാദൾ എസിന് 16 ശതമാനം വോട്ടും ലഭിക്കും. കോൺഗ്രസിനൊപ്പം ബിജെപിയും നില മെച്ചപ്പെടുത്തുമെന്നാണ് സർവേ റിപ്പോർട്ട്. 2013 ൽ 40 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ 44 ശതമാനവും സ്ത്രീകളിൽ 48 ശതമാനവും കോൺഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് 33 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും വോട്ട് ചെയ്യുമെന്നാണ് സീ-ഫോർ സർവേ റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെയാണ് ആളുകൾക്ക് കൂടുതൽ താൽപര്യം. 46 ശതമാനം ആളുകളും സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. യെദ്യൂരപ്പയെ 26 ശതമാനം ആളുകൾ മാത്രമാണ് പിന്തുണയ്ക്കുന്നത്. തെരഞ്ഞെടുപ്പിന് ആറാഴ്ച മാത്രം അവശേഷിക്കെയാണ് ബിജെപിയുടെ സർവ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് കൃത്യമായി ഹിന്ദുത്വ കാർഡ് ഇറക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ മോദിയെ 'ബ്രാൻഡ്' ചെയ്ത് പ്രചാരണം തുടരണമെന്നുമാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ആവശ്യം.