ബെംഗളൂരു: ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. അതുതിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയനാടകങ്ങളാണ് കർണാടകയിൽ കോൺഗ്രസും ബിജെപിയും പയറ്റുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് വന്നതോടെ ജെഡിഎസിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമാണ് കോൺഗ്രസ് മുന്നോട്ട് നീക്കുന്നത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ ഗവർണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചത്. ഇതിന് പിന്നാലെ ജെഡിഎസ് നേതാവ് കുമാരസ്വാമിയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 104 സീറ്റുകളും, കോൺഗ്രസിന് 78 സീറ്റുകളും, ജെഡിഎസിന 37 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റുമാണ് കിട്ടിയത്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള വഴികളും തെളിഞ്ഞിരിക്കുകയാണ്. ഗവർണർ സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള നീക്കങ്ങൾ.

വോട്ടണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ പിന്നീട് ബിജെപി മുന്നിലെത്തുകയായിരുന്നു. 

ആകെ സീറ്റ്: 222

ബിജെപി - 104
കോൺഗ്രസ് -78
ജെഡിഎസ് - 37
മറ്റുള്ളവർ- 3

വോട്ടണ്ണലിന്റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷത്തിലേക്കും നീങ്ങി. ബിജെപി 112 എന്ന കേവല ഭൂരിപക്ഷത്തിന് വേണ്ട മാജിക് നമ്പറും മറികടന്ന് 119 സീറ്റുകളിലേക്ക് ലീഡ് നില എത്തിയിരുന്നു. പിന്നീട് കോൺഗ്രസ് നില മെച്ചപ്പോടുത്തി 77 സീറ്റിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴത്തെ നിലയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി എങ്കിലും കോൺഗ്രസും ജെഡിഎസും ഒരുമിച്ചു നിന്നാൽ മന്ത്രിസഭ ഉണ്ടാക്കാൻ സാധിക്കും.

ഭരണ വിരുദ്ധ വികാരമാണ് കോൺഗ്രസിന് തിരിച്ചടിയായി മാറിയത്. 13 മന്ത്രിമാർ തോൽവി അറിഞ്ഞപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ടേശ്വരി മണ്ഡലത്തിൽ തോറ്റു. ബദാമിയിൽ ശ്രീരാമുലുവിൽ നിന്നും ശക്തമായ മത്സരം നേരിട്ടെങ്കിലും അദ്ദേഹം അവിടെ വിജയിച്ചു കയറി. മറ്റ് പ്രധാന നേതാക്കളായ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദ്യൂരപ്പ ശിക്കാരിപുരയിൽ വിജയിച്ചു. മലയാളിയായ കോൺഗ്രസിന്റെ കെ ജി ജോർജ്ജും എൻഎ ഹാരിസ് തുടങ്ങിയവരും വിജയിച്ചു. റെഡ്ഡി സഹോദരന്മാരും വിജയം നേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഞ്ച് മേഖലകളിലും കോൺഗ്രസ് പിന്നോട്ടു പോയി. മുംബൈ കർണാടകയിൽയും ഹൈദരാബാദ് കർണാടകയിലും ബിജപി നേട്ടം കൊയ്തു. ദക്ഷിണ കർണാടക, മധ്യ കർണാടക തുടങ്ങിയിടത്തും ബിജെപി നേട്ടം കൊയ്തു. ബാഗ്ലൂർ മേഖലയിൽ മാത്രാണ് കോൺഗ്രസിന് അൽപ്പമെങ്കിലും ആശ്വാസമായത്.

രണ്ട് മുന്നണികളും ജനതാദളിന് വേണ്ടി മത്സരിക്കുമ്പോൾ ഈ സമ്മർദ്ദത്തെ എത്രകണ്ട് ചെറുക്കാനാകും എന്ന് കണ്ടുതന്നെ അറിയണം. നിലവിലുള്ള സാഹചര്യത്തിൽ കർണാടകം മറ്റൊരു വിലപേശൽ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ് എന്നു പറയേണ്ടിവരും.പാർട്ടിയെ പിളർത്തിയാലും അതിൽ അദ്ഭുതപ്പെടാനില്ല. മോദിക്കെതിരെ ഗുജറാത്തിൽ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കർണാടകത്തിലെ തോൽവി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയിൽ ജെഡിഎസിനും കോൺഗ്രസിനുമായി സീറ്റുകൾ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തിൽ കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുന്നതിൽ നിർണായകമായി.

അതേസമയം തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച കോൺഗ്രസ് സർക്കാർ ഇന്ന് രാജിവയ്ക്കുമെന്നാണ് സൂചന. വൈകിട്ട് ഗവർണറെ കണ്ട് രാജികത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കം ബിജെപി ഊർജിതമാക്കി. പാർട്ടിയുടെ വിജയത്തിൽ ആഘോഷിക്കുന്നതിനായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ് യെദിയൂരപ്പ ഡൽഹിക്ക് പറന്നു. പ്രത്യേക വിമാനത്തിലാണ് ഉച്ചയോടെ അദ്ദേഹം ഡൽഹിക്ക് പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാർട്ടി അധ്യക്ഷൻ അമിത് ഷായേയും കാണുന്നതിനും ആഘോഷത്തിൽ പങ്കെടുക്കുന്നതിനുമാണ് ഡൽഹി യാത്ര. വൈകിട്ട് ചേരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലും യെദിയൂരപ്പ പങ്കെടുക്കും. യെദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും വ്യക്തമാക്കി.

നിയുക്ത മുഖ്യമന്ത്രിയായി രാത്രിയോടെ യെദിയരൂപ്പ കർണാടകയിൽ തിരിച്ചെത്തുമെന്നാണ് സൂചന. യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ച പോലെ 17ന് തന്നെ സത്യപ്രതിജ്ഞയും നടന്നേക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയിൽ യെദിയൂരപ്പയെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായും ധാർമ്മികമായും ബുദ്ധിമുട്ട് ഉണ്ടാവില്ല. ജെഡിഎസിനെയോ സ്വതന്ത്രരെയോ ഒപ്പം നിൽക്കാൻ ബിജെപിക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ആകെയുള്ള 224 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലേക്കായിരുന്നു.