- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണീറ്റ് നിൽക്കാൻ പറ്റിയാൽ വല്ല്യേട്ടൻ കളിക്കുന്ന കോൺഗ്രസിനുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്; നഷ്ടമാക്കിയത് ദളുമായി ചേർന്ന് തൂത്തുവാരാനുള്ള സാഹചര്യം; യുപിയിൽ ഭരണ നഷ്ടത്തിൽ നിന്നും പാഠം പഠിക്കാതെ പ്രതിപക്ഷ പാർട്ടികൾ; കെജ്രിവാളും മമതയും മുതൽ സർവ പ്രദേശിക നേതാക്കളെയും ഒരുമിപ്പിക്കാതെ ഇനി രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല
ന്യൂഡൽഹി: ഇപ്പോൾ ബിജെപിയോട് പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് കർണാടകം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ സമ്മാനിച്ച സംസ്ഥാനം. ഇത് കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സാമ്പത്തികമായി സഹായിച്ച സംസ്ഥാനം കൂടിയായിരുന്നു കർണാടകം. ആ കർണാടകത്തിൽ സഖ്യങ്ങൾ ഉണ്ടാക്കാതെയാണ് കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങിയത്. ഇപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ എങ്ങനെയെങ്കിലും ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അധികാരം നിലനിർത്താമായിരുന്നു എന്ന വിലയിരുത്തൽ പുറത്തുവരുന്നുണ്ട്. എന്നാൽ, സിദ്ധരാമയ്യ ഒറ്റക്ക് മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് അസ്ഥാനത്തായത്. കോൺഗ്രസ് ദളുമായി ചേർന്ന് സഖ്യം രൂപീകരിക്കാത്ത സാഹചര്യത്തിൽ ബിജെപി അപ്രഖ്യാപിതമായി സഖ്യമുണ്ടാക്കി എന്നു തന്നെ വേണം കരുതാൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി വിജയിച്ചിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഇവിടങ്ങളിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോകുകയാണ് ഉണ്ട
ന്യൂഡൽഹി: ഇപ്പോൾ ബിജെപിയോട് പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് കർണാടകം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ സമ്മാനിച്ച സംസ്ഥാനം. ഇത് കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സാമ്പത്തികമായി സഹായിച്ച സംസ്ഥാനം കൂടിയായിരുന്നു കർണാടകം. ആ കർണാടകത്തിൽ സഖ്യങ്ങൾ ഉണ്ടാക്കാതെയാണ് കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങിയത്. ഇപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ എങ്ങനെയെങ്കിലും ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അധികാരം നിലനിർത്താമായിരുന്നു എന്ന വിലയിരുത്തൽ പുറത്തുവരുന്നുണ്ട്. എന്നാൽ, സിദ്ധരാമയ്യ ഒറ്റക്ക് മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
കോൺഗ്രസ് ദളുമായി ചേർന്ന് സഖ്യം രൂപീകരിക്കാത്ത സാഹചര്യത്തിൽ ബിജെപി അപ്രഖ്യാപിതമായി സഖ്യമുണ്ടാക്കി എന്നു തന്നെ വേണം കരുതാൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി വിജയിച്ചിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഇവിടങ്ങളിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോകുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലും ദള്ളിനെ ആക്രമിക്കാൻ ബിജെപി നേതാക്കൾ തയ്യാറായിരുന്നില്ല. ഇത് ഭാവിയിലേക്കുള്ള സഖ്യസൂചനയായി വിലയിരുത്തപ്പെട്ടു. കോൺഗ്രസ് ആകട്ടെ ഈ അപകടം ശരിക്കും തിരിച്ചറിഞ്ഞതുമില്ല. ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്ന് അഭിപ്രായപ്പെട്ടെങ്കിലും ജെഡിഎസിന് പോകുന്ന മുസ്ലിംവോട്ടകളെ പിന്തുണപ്പിക്കാൻ സാധിച്ചില്ല.
രാഹുൽ ഗാന്ധി മോദിക്ക് ബദലായി വളരാൻ ഇനിയും സമയമെടുക്കും എന്ന ശക്തമായ സൂചനയാണ് കർണാടക ഭരണത്തിലൂടെ പുറത്തുവരുന്നത്. ദേശീയ തലത്തിൽ മോദിക്ക് ബദൽ രൂപം കൊണ്ടാൽ തന്നെയും അതിൽ അമരക്കാരനാകാമെന്ന രാഹുലിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. കേവല ഭൂരിപക്ഷം ബിജെപി കർണാടകത്തിൽ ലഭിക്കാത്ത പക്ഷം ജെഡിഎസിനെ പിളർത്തി ആയാലും അധികാരത്തിലെത്തുമെന്നത് ഉറപ്പാണ്. എന്തായാലും കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലി യുപിയിലും ഉണ്ടായേക്കും. യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യം എന്ന നിലയിലേക്ക് പോകുന്നുണ്ട്. ഈ സഖ്യത്തിൽ കോൺഗ്രസിനെ ഒപ്പം കുട്ടിയിട്ടില്ല.
അടുത്തിടെ ഗോരഖ്പുരിലും ഫൂൽപ്പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാൻ എസ്‌പി-ബിഎസ്‌പി സഖ്യത്തിന് സാധിച്ചിരുന്നു. ഇതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാൻ സംസ്ഥാന വ്യാപകമായി സഖ്യത്തിൽ പോകണമെന്ന ധാരണയിലാണ് ഇരുപാർട്ടി നേതാക്കളും. ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണി സാധ്യതകളും ഇപ്പോൾ വിരളമാണ്.
ബിജെപി സഖ്യത്തിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുന്നത് തൃണമൂൽ കോൺഗ്രസും ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളാണ്. ഇവരൊക്കെ മോദിയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാൻ രംഗത്തുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ലാലു പ്രസാദിന്റെ ആർജെഡിയും തെലുങ്കു ദേശം പാർട്ടിയും അടക്കമുള്ളവർ കോൺഗ്രസ് സഖ്യത്തിന് തയ്യാറായേക്കും. ഇക്കാര്യത്തിൽ ഇനി നിർണായകമാകുക മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നേരിട്ട് പോരാടുന്ന സ്ഥലങ്ങളാണ്. ഹിന്ദി ഹൃദയഭൂമിയാണ് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇവിടെ മുന്നേറാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം.
ഭരണത്തിലിരുന്ന കോൺഗ്രസ് കർണാടയിൽ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നു. കോൺഗ്രസിന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ തൂങ്ങിക്കിടക്കുക. ഭരണ വിരുദ്ധ വികാരം കർണാടകയിൽ അത്ര പ്രകടമാണെന്ന് ആർക്കും തോന്നിയിരുന്നില്ല. സിദ്ധരാമയ്യയുടെ നേതൃപാടവവും അഴിമതിരഹിത പ്രതിച്ഛായയും അത്രവലിയ തോതിൽ ഭരണവിരുദ്ധവികാരം ഇല്ലാഞ്ഞതും കോൺഗ്രസിനെ അധികാരംനിലനിർത്താൻ സഹായിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കുറഞ്ഞത് സിദ്ധരാമയ്യയും കോൺഗ്രസ് ദേശീയ നേതൃത്വവുമെങ്കിലും അങ്ങനെ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസങ്ങളൊന്നും ശരിയായില്ല. പ്രതീക്ഷകൾ അസ്ഥാനത്തായി. അപ്രതീക്ഷിത തോൽവി കോൺഗ്രസ് ഏറ്റുവാങ്ങുയായിരുന്നു.
ഏതാണ്ട് ഒരു മാസം മുൻപ് വരെ ബിജെപി ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് ഏകപക്ഷീയ വിജയം നേടുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ മുന്നേറിയിരുന്നത്. സിദ്ധരാമയ്യയും മോദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിട്ടായിരുന്നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് വിലയിരുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ഈ നീക്കം. സിദ്ധരാമയ്യ തന്നെയായിരുന്നു പോരാട്ടം തനിക്കും മോദിക്കും ഇടയിലേക്ക് ചുരുക്കിയത്. അതൊരു വലിയ വിജയം പ്രതീക്ഷിച്ചായിരുന്നു.
എന്നാൽ മോദി പ്രഭാവത്തിന് മുന്നിൽ സിദ്ധരാമയ്യ ഒന്നുമല്ലെന്ന് വോട്ടെണ്ണൽ കഴിഞ്ഞതോടെ തെളിയുകയാണ്. ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ഒന്നിന് പിറകെ ഒന്നായി ഓരോ തെരഞ്ഞെടുപ്പുകളിലും തകർന്നടിയുകയാണ്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കർണാടക. അതിൽ കർണാടകം കൂടി കൈവിട്ടതോടെ ഇനി പഞ്ചാബിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുകയാണ്. പുതുച്ചേരിയാണ് കോൺഗ്രസ് ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനം.
നരേന്ദ്ര മമോദി ദേശീയതലത്തിൽ ദുർബലനായി നിൽക്കുന്ന സമയത്താണ് കർണാടക തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്താകമാനം വർധിച്ച് വരുന്ന അസഹിഷ്ണുതയും അസമത്വവും വലതുപക്ഷ വർഗീയതയും വിലക്കയറ്റവും എല്ലാം മോദിയെ മുൾമുനയിൽ നിർത്തുന്ന സമയമാണിത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം, ആവശ്യകത ചർച്ചചെയ്യപ്പെടുന്ന സമയാണിത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് പ്രസംഗിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സമയമാണിത്. അതുകൊണ്ട് ഒരുമിച്ച് മുന്നേറാതെ കോൺഗ്രസിന് ഇനി പ്രതീക്ഷയില്ല. രാഹുൽ പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യം തൽക്കാലം ഉദിക്കുന്നു പോലുമില്ല.