- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയും രാഹുലും നേർക്കുനേർ നിന്നും പ്രചരണം നയിച്ചു; ചർച്ചയായത് തീവ്രഹിന്ദുത്വവും പ്രാദേശികവാദവും ജാതീയതയും; കോൺഗ്രസും ബിജെപിയും നേർക്കുനേർ നിന്ന് പോരാടിയ കർണാടകത്തിൽ ഇന്ന് വിധിയെഴുത്ത്; കറുത്ത കുതിരകളാകാമെന്ന പ്രതീക്ഷയിൽ ജെഡിഎസ്; സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് സ്റ്റേഷനുകൾ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് ഭരണം തുടരുമോ? അതോ സിദ്ധരാമയ്യ സർക്കാറിനെ യെദ്യൂരപ്പയുടെ ബിജെപി സർക്കാർ അട്ടിമറിക്കുമോ? ഇക്കാര്യത്തിൽ കന്നഡ ജനത ഇന്ന് വിധിയെഴുതും. സംസ്ഥാനത്തെ 224 നിയമസഭാമണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി. സ്ഥാനാർത്ഥി ബി.എൻ. വിജയകുമാർ മരിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ജയനഗറിളും പതിനായിരത്തോളം തിരിച്ചറിയൽ കാർഡ് പിടിച്ചതിനെത്തുടർന്ന് ആർ.ആർ. നഗർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മാറ്റി. ആർ.ആർ. നഗറിലെ വോട്ടെടുപ്പ് 28-ന് നടക്കും. ജാതീയതയും പ്രാദേശിക വാദവും വർഗീയതയും അഴിമതിയും ചർച്ചയായ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നേരിട്ടാണ് മത്സര രംഗത്തുള്ളത്. എന്നാൽ, ജെഡിഎസിന്റെ സാന്നിധ്യവും നിർണായകമാണ്. തൂക്കുസഭയാണെന്ന അഭിപ്രായസർവേയെത്തുടർന്ന് വാശിയേറിയ പ്രചാരണത്തിനാണ് സംസ്ഥാനം വേദിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും അടക്കം 56 കേന്ദ്രനേതാക്കളെയാണ് പ്രചാരണത്തിനായി ബിജെപി. ഇറക്കിയത്. കോൺഗ്രസിനുവേണ്ടി ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയും സോണിയാഗാ
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് ഭരണം തുടരുമോ? അതോ സിദ്ധരാമയ്യ സർക്കാറിനെ യെദ്യൂരപ്പയുടെ ബിജെപി സർക്കാർ അട്ടിമറിക്കുമോ? ഇക്കാര്യത്തിൽ കന്നഡ ജനത ഇന്ന് വിധിയെഴുതും. സംസ്ഥാനത്തെ 224 നിയമസഭാമണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി. സ്ഥാനാർത്ഥി ബി.എൻ. വിജയകുമാർ മരിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ജയനഗറിളും പതിനായിരത്തോളം തിരിച്ചറിയൽ കാർഡ് പിടിച്ചതിനെത്തുടർന്ന് ആർ.ആർ. നഗർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മാറ്റി. ആർ.ആർ. നഗറിലെ വോട്ടെടുപ്പ് 28-ന് നടക്കും.
ജാതീയതയും പ്രാദേശിക വാദവും വർഗീയതയും അഴിമതിയും ചർച്ചയായ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നേരിട്ടാണ് മത്സര രംഗത്തുള്ളത്. എന്നാൽ, ജെഡിഎസിന്റെ സാന്നിധ്യവും നിർണായകമാണ്. തൂക്കുസഭയാണെന്ന അഭിപ്രായസർവേയെത്തുടർന്ന് വാശിയേറിയ പ്രചാരണത്തിനാണ് സംസ്ഥാനം വേദിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും അടക്കം 56 കേന്ദ്രനേതാക്കളെയാണ് പ്രചാരണത്തിനായി ബിജെപി. ഇറക്കിയത്. കോൺഗ്രസിനുവേണ്ടി ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും പ്രചാരണത്തിനെത്തി. മലയാളി വോട്ടർമാരെ സ്വാധീനിക്കാൻ ഉമ്മൻ ചാണ്ടി അടക്കമുള്ളവരും പ്രചരണ രംഗത്തുണ്ടായിരുന്നു.
സംസ്ഥാനത്തെ 5.12 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 2.44 കോടി സ്ത്രീകളാണ്. 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഇതിൽ 12,000 ബൂത്തുകൾ പ്രശ്നബാധിതമായി കണ്ടെത്തി. ഇവിടങ്ങളിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇത്തവണ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടെണ്ണൽ 15-ന് നടക്കും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വര, മന്ത്രിമാരായ കെ.ജെ. ജോർജ്, യു. ടി. ഖാദർ, രാമലിംഗറെഡ്ഡി, ബി.എം. പാട്ടീൽ, കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര, ബിജെപി. നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, കെ.എസ്. ഈശ്വരപ്പ, ആർ. അശോക്, സോമശേഖരറെഡ്ഡി, ജനതാദൾ- എസ് സ്ഥാനാർത്ഥിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ എന്നിവരാണ് മത്സരിക്കുന്നവരിൽ പ്രമുഖർ.
നാലു വർഷക്കാലം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ സിപിഎം ഭരണം കൊണ്ടു പോയതും പഞ്ചാബിൽ കോൺഗ്രസ് ഭരണം കൊണ്ടു പോയതും ബീഹാറിൽ നിതീഷ് അധികാരം പിടിച്ചതും ഒഴിച്ചാൽ എല്ലാ നിയമ സഭാ തിരഞ്ഞെടുപ്പുകളും ബിജെപിക്ക് അനുകൂലമായിരുന്നു എന്നതാണ് ബിജെപിയുടെ പ്രതീക്ഷയുടെ ആധാരം.
അമിത് ഷായുടെ തന്ത്രവും മോദിയുടെ ഭരണ മികവും രാജ്യമെമ്പാടും ബിജെപി ഭരണം ഉറപ്പിക്കും എന്ന ആത്മവിശ്വാസമാണ് ബിജെപിക്ക് ഉള്ളത്. ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്രം ഭരിക്കുകയും 22 സംസ്ഥാനങ്ങളുടെ ഭരണം കൈയിലാക്കുകയും ചെയ്തിരിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസിന് വെറും മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് കൈയിലുള്ളത്. പഞ്ചാബും മിസോറാമും കഴിഞ്ഞാൽ നാളെ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ഭരണം നഷ്ടപ്പെട്ടാൽ കോൺഗ്രസിനെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചുമുള്ള ഇന്ത്യയിലെ പ്രതിപക്ഷ സ്വപ്നങ്ങൾ നാളെ അവസാനിക്കും. ഭരണം പിടിക്കുക എന്നത് ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തോൽവിക്കുള്ള മറുപടിയായി മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രാധാന്യം രാജ്യത്ത് ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ ആവശ്യമാണ്.
ഈ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും രാജ്യ സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ഭരണം അടിവരയിട്ട് ശരിവയ്ക്കാം. മറിച്ച് ബിജെപിക്ക് തോൽവിയും കോൺഗ്രസിനു ജയവും ആണെങ്കിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കവുമാകും. അതുകൊണ്ട് തന്നെ ഭരിക്കുന്ന കക്ഷിക്കും പ്രതിപക്ഷത്തിരിക്കുന്ന കക്ഷിക്കും ഒരു പോലെയാണ് കർണാടക ഇലക്ഷൻ. കർണാടകയിൽ വലിയ തോതിലുള്ള ഇടപെടൽ രാഹുൽ ഗാന്ധി നടത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയാകാനുള്ള മോഹം രാഹുൽ ഗാന്ധി ഉപേക്ഷിച്ചാൽ മതി.
അതു തന്നെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും. ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണ് പലരും പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടേയും കോൺഗ്രസിന്റേയും വിജയം പ്രവചിക്കുന്ന നിരവധി സർവേ ഫലങ്ങളും പുറത്ത് വരുന്നു. എന്നാൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കുകയില്ല എന്ന് തന്നെയാണ് കൂടുതൽ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. കർണാടകയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയായ ജനതാദളിന് 30നും 40നും ഇടയിൽ സീറ്റ് കിട്ടാനുള്ള സാധ്യതയേ ഉള്ളു. അങ്ങനെ എങ്കിൽ കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ ജനതാദൾ മുമ്പ് ബിജെപിയുമായി സഹകരിച്ചിട്ടുള്ളതിനാൽ ആ സാധ്യതയും തള്ളിക്കളയാനാവില്ല.