- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ സ്വകാര്യ ആശുപത്രികൾ ഇനി രോഗികളെ പിഴിയില്ല; ചികിത്സാനിരക്ക് ഇനി സർക്കാർ നിശ്ചയിക്കും; നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനം
ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് ഇനി സർക്കാർ നിശ്ചയിക്കും.ഇതിനായി നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികൾ അധികനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.ഇതിനായുള്ള കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതിബിൽ ആരോഗ്യമന്ത്രി രമേശ് കുമാർ നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകളുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും കടുത്ത സമ്മർദത്തെ അതിജീവിച്ചാണ് സർക്കാർ നടപടി. സ്വകാര്യ ആശുപത്രികളെ തരംതിരിച്ചായിരിക്കും ചികിത്സാനിരക്ക് നിശ്ചയിക്കുക. ഇതിനായി മെഡിക്കൽരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കാനും തീരുമാനമായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാർ മുൻകയ്യെടുക്കുന്നത്. അംഗീകൃത ചികിത്സാനിരക്കിനേക്കാൾ കൂടുതൽ സ്വകാര്യ ആശുപത്രികൾ ഈടാക്കിയാൽ 25,000 മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും ലഭിക്കും. രോഗികളിൽനിന്ന് ചികിത്സയ്ക്കായ
ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് ഇനി സർക്കാർ നിശ്ചയിക്കും.ഇതിനായി നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികൾ അധികനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.ഇതിനായുള്ള കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതിബിൽ ആരോഗ്യമന്ത്രി രമേശ് കുമാർ നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകളുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും കടുത്ത സമ്മർദത്തെ അതിജീവിച്ചാണ് സർക്കാർ നടപടി.
സ്വകാര്യ ആശുപത്രികളെ തരംതിരിച്ചായിരിക്കും ചികിത്സാനിരക്ക് നിശ്ചയിക്കുക. ഇതിനായി മെഡിക്കൽരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കാനും തീരുമാനമായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാർ മുൻകയ്യെടുക്കുന്നത്. അംഗീകൃത ചികിത്സാനിരക്കിനേക്കാൾ കൂടുതൽ സ്വകാര്യ ആശുപത്രികൾ ഈടാക്കിയാൽ 25,000 മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും ലഭിക്കും. രോഗികളിൽനിന്ന് ചികിത്സയ്ക്കായി മുൻകൂറായി പണം സ്വീകരിക്കാനും പാടില്ല.
മെഡിക്കൽപരിശോധന,തീവ്രപരിചരണവിഭാഗം, ഓപ്പറേഷൻ തിയേറ്റർ, വെന്റിലേഷൻ, ബെഡ് ചാർജ്, ഡോക്ടറുടെ സന്ദർശനഫീസ് തുടങ്ങി എല്ലാ ആശുപത്രി നടപടികളുടെയും ഫീസും സർക്കാർ നിശ്ചയിക്കും. ഇതിൽ കൂടുതൽ ഈടാക്കാൻ പാടില്ല. രോഗികൾക്ക് ചികിത്സാച്ചെലവിന്റെ എസ്റ്റിമേറ്റ് നേരത്തേ നൽകണം.അവസാനത്തെ ബിൽ എസ്റ്റിമേറ്റിനേക്കാൾ കൂടാനും പാടില്ല. രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രദർശിപ്പിക്കണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട്. രോഗികൾ ഡോക്ടർമാരോടും ജീവനക്കാരോടും മാന്യമായി പെരുമാറണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികൾക്കെതിരെയുള്ള പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പരാതിപരിഹാര സെൽ പ്രവർത്തിക്കും. ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധ്യക്ഷതയിലായിരിക്കും പരാതിപരിഹാരസെൽ പ്രവർത്തിക്കുന്നത്.