- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ട്രച്ചർ ലഭിച്ചില്ല; രോഗം വന്ന് അവശനായ ഭർത്താവിനെ എക്‌സ്-റേ മുറിയിലേക്ക് തറയിലൂടെ വലിച്ചിഴച്ച് ഭാര്യ; ഭർത്താവിനെ വലിച്ചിഴയ്ക്കേണ്ടി വന്നത് ഷിമോഗയിലെ ഫാഹ്മിദ എന്ന സ്ത്രീയ്ക്ക്
ഷിമോഗ: രോഗം മൂലം എണീറ്റുനിൽക്കാനോ നടക്കാനോ സാധിക്കാത്ത ഭർത്താവിനെ സ്‌ട്രെച്ചർ ലഭിക്കാത്തതിനാൽ ആശുപത്രിയുടെ തറയിൽക്കൂടി കാലിൽപിടിച്ച് വലിച്ചുകൊണ്ടുപോകുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷിമോഗയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഫാഹ്മിദ എന്ന സ്ത്രീക്കാണ് ഈ ഗതികേട്. ഭർത്താവ് അമിർ സാബിനെ എക്‌സ്-റേ എടുക്കാൻ കൊണ്ടുപോകുന്നതിന് സ്‌ട്രെക്ചർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഭർത്താവിനെ താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ശേഷി ഫാഹ്മിദയ്ക്കും ഇല്ലായിരുന്നു. സഹായിക്കാനും ആരുമുണ്ടായിരുന്നില്ല. ഒടുവിൽ ഭർത്താവിന്റെ കാലിൽ പിടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു ഇവർ. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാത്തതിനാൽ ചുമന്നും സ്‌കൂട്ടറിലും സ്ട്രെച്ചറിലുമൊക്കെ കൊണ്ടുപോകേണ്ടിവന്ന സംഭവങ്ങൾക്കു പിന്നാലെയാണ് പുതിയ സംഭവം.
ഷിമോഗ: രോഗം മൂലം എണീറ്റുനിൽക്കാനോ നടക്കാനോ സാധിക്കാത്ത ഭർത്താവിനെ സ്‌ട്രെച്ചർ ലഭിക്കാത്തതിനാൽ ആശുപത്രിയുടെ തറയിൽക്കൂടി കാലിൽപിടിച്ച് വലിച്ചുകൊണ്ടുപോകുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷിമോഗയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
ഫാഹ്മിദ എന്ന സ്ത്രീക്കാണ് ഈ ഗതികേട്. ഭർത്താവ് അമിർ സാബിനെ എക്‌സ്-റേ എടുക്കാൻ കൊണ്ടുപോകുന്നതിന് സ്‌ട്രെക്ചർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഭർത്താവിനെ താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ശേഷി ഫാഹ്മിദയ്ക്കും ഇല്ലായിരുന്നു. സഹായിക്കാനും ആരുമുണ്ടായിരുന്നില്ല.
ഒടുവിൽ ഭർത്താവിന്റെ കാലിൽ പിടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു ഇവർ. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാത്തതിനാൽ ചുമന്നും സ്‌കൂട്ടറിലും സ്ട്രെച്ചറിലുമൊക്കെ കൊണ്ടുപോകേണ്ടിവന്ന സംഭവങ്ങൾക്കു പിന്നാലെയാണ് പുതിയ സംഭവം.