ബെംഗളൂരു: കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചിത്രത്തിൽ ഇല്ലാതാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ 119 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് മുന്നേറിയപ്പോൾ 36 ഇടത്ത് ജെ ഡി എസ് വിജയിച്ചു. 33 ലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്ത്. കോൺഗ്രസ് നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും പിടിച്ചെടുത്തു കോൺഗ്രസ്. ഒരേയൊരു മുനിസിപ്പാലിറ്റിയിലൊതുങ്ങി ബിജെപി. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ് വൻ മാർജിനിൽ പിടിച്ചെടുത്തു.

ബല്ലാരി മുൻസിപ്പൽ കോർപറേഷനിൽ തകർപ്പൻ പ്രകടനമാണ് കോൺഗ്രസ് കാഴ്ച വച്ചത്. ബിദർ മുനിസിപ്പൽ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബല്ലാരി സിറ്റി മുൻസിപ്പിൽ കോർപറേഷനിലെ 39 വാർഡുകളിൽ, 19 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. ബിജെപി 13 സീറ്റ് നേടിയപ്പോൾ സ്വതന്ത്രന്മാർക്കാണ് അഞ്ച് സീറ്റ് മൂന്നാവാർഡായിരുന്നു തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. പാർട്ടി ടിക്കറ്റ് കിട്ടാതിരുന്നതോടെ കോൺഗ്രസ് നേതാവായ എം.പ്രഭഞ്ജൻ കുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.. 2802 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി ബി.ബസവരാജ് ഗൗഡയെ തോൽപിച്ചത്.