- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ താമരയുമായി വീണ്ടും യെദൂരിയപ്പയും ബിജെപി നേതാക്കളും രംഗത്ത്; 16 എംഎൽഎമാർക്ക് പ്രധാന വില 100 കോടി; ഇടിഞ്ഞു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ കോടികളുമായി ഖനി വ്യവസായ ലോബിയും; കോൺഗ്രസ്-ജെഡിയു സഖ്യം തകർന്നാൽ ലോക്സഭയിൽ പ്രതിപക്ഷ ഐക്യത്തിന് ദോഷമാകുമെന്ന് കണ്ട് മരണക്കളിക്കിറങ്ങി ബിജെപി
ബംഗളൂരു: ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വീണ്ടും കർണ്ണാടകയിലെത്തുകയാണ്. എങ്ങനേയും സംസ്ഥാന ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കുമാരസ്വാമി സർക്കാരിനെ താങ്ങി നിർത്താൻ കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വും. കർണാടകയിൽ ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, അധികാരത്തിലേറാൻ വീണ്ടുമൊരു 'ഓപ്പറേഷൻ താമര'യ്ക്കു ശ്രമം തുടങ്ങി ബിജെപി. ഇതിനായി കോടികളാകും ഒഴുക്കുക. നൂറ് കോടിയാണ് ഇതിന് ബിജെപി മാറ്റി വച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റാനാണ് ബിജെപിയുടെ ശ്രമം. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് ബിഎസ് യദൂരിയപ്പയാണ്. 112 പേരുണ്ടെങ്കിൽ കർണ്ണാടകയിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാം. നിലവിൽ 104 പേരാണുള്ളത്. അതുകൊണ്ട് തന്നെ എങ്ങനേയും ആളുകളെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം ഉയർത്താനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ്ദൾ സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണമന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ
ബംഗളൂരു: ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വീണ്ടും കർണ്ണാടകയിലെത്തുകയാണ്. എങ്ങനേയും സംസ്ഥാന ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കുമാരസ്വാമി സർക്കാരിനെ താങ്ങി നിർത്താൻ കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വും. കർണാടകയിൽ ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, അധികാരത്തിലേറാൻ വീണ്ടുമൊരു 'ഓപ്പറേഷൻ താമര'യ്ക്കു ശ്രമം തുടങ്ങി ബിജെപി. ഇതിനായി കോടികളാകും ഒഴുക്കുക. നൂറ് കോടിയാണ് ഇതിന് ബിജെപി മാറ്റി വച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം
16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റാനാണ് ബിജെപിയുടെ ശ്രമം. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് ബിഎസ് യദൂരിയപ്പയാണ്. 112 പേരുണ്ടെങ്കിൽ കർണ്ണാടകയിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാം. നിലവിൽ 104 പേരാണുള്ളത്. അതുകൊണ്ട് തന്നെ എങ്ങനേയും ആളുകളെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം ഉയർത്താനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ്ദൾ സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണമന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ. കർണ്ണാടകയിലെ പരീക്ഷണം പൊളിഞ്ഞാൽ അത് ദേശീയ തലത്തിൽ ബിജെപിക്ക് ഗുണകരമാകും. വിശാല പ്രതിപക്ഷമെന്ന ആശയവും തകരും. ഇത് അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് വിവരം.
കർണ്ണാടകയിൽ കുമാരസ്വാമി മന്ത്രി സഭയെ തകർക്കാൻ മൂന്നു കോൺഗ്രസ് എംഎൽഎമാർക്കു കൂടി മന്ത്രിസ്ഥാനം നൽകാമെന്നാണു പറഞ്ഞിട്ടുള്ളത്. ബാക്കി നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവും 100 കോടിയിലേറെ രൂപയുമാണു വാഗ്ദാനമെന്നാണു വിവരം. 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കർണാടക നിയമസഭയിലെ 222 എംഎൽഎമാരുടെ അംഗബലം 206 ആയി കുറയും. ഈ സാഹചര്യത്തിൽ കേവലഭൂരിപക്ഷം 104 ആകും. നിലവിൽ 104 എംഎൽഎമാരുള്ള ബിജെപിക്ക് ഇതോടെ അധികാരത്തിലേറാനുള്ള വഴിതെളിയും. ഇതാണ് യുദൂരിയപ്പയുടെ പ്രധാന തന്ത്രം. കുറൂമാറ്റ നിരോധന പ്രകാരം എംഎൽഎമാരെ അടർത്തിയെടുത്താലും അവർക്ക് അംഗീകരാം നഷ്ടമാകും. അതുകൊണ്ടാണ് ഈ നീക്കം.
സഖ്യസർക്കാരിനു പിന്തുണ നൽകുന്ന സഭയിലെ ഏക സ്വതന്ത്രനെ വലയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനിടെ, മന്ത്രി രമേഷ് ജാർക്കിഹോളിയെയും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയെയും ഫോണിൽ വിളിച്ച കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ, ധൃതിയിൽ തീരുമാനം എടുക്കരുതെന്നു നിർദേശിച്ചു. സിദ്ധരാമയ്യ യൂറോപ്പിലാണിപ്പോൾ. സർക്കാരിൽ സമ്മർദമേറ്റുക വഴി, മന്ത്രിസഭാ വികസനത്തിൽ മികച്ച സ്ഥാനം ഉറപ്പിക്കുകയാണു ജാർക്കിഹോളി സഹോദരന്മാരുടെ ലക്ഷ്യം. ഇത് നൽകാൻ കുമാരസ്വാമിയും തയ്യാറായേക്കും. എങ്ങനേയും ദേശീയ തലത്തിൽ ദോഷം ചെയ്യാത്തവിധം സർക്കാരിനെ നിലനിർത്താനാണ് കോൺഗ്രസും ശ്രമിക്കുന്നത്. ഇതോടെയാണ് കർണ്ണാടക വീണ്ടും ശ്രദ്ധേകേന്ദ്രമാകുന്നത്.