- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാത്ത്‌റൂം ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയായി; കെ.എസ്.ആർ.ടി.സി ഡ്രൈവറെ കർണാടക ആർ.ടി.സി ജീവനക്കാർ മൈസൂരു സ്റ്റാൻഡിലിട്ട് പൊതിരെ തല്ലി; പ്രതികാരമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കർണാടക കൗണ്ടർ ഉപരോധിച്ച് ജീവനക്കാർ; മുടങ്ങിയത് 10 ദീർഘദൂര സർവീസുകൾ; രണ്ടുസംസ്ഥാനങ്ങളിലെ സർക്കാർ ബസ് ജീവനക്കാർ തമ്മിലടിക്കുമ്പോൾ തീരാ ദുരിതം യാത്രക്കാർക്ക്
കോഴിക്കോട്: കോടികളുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ലാഭമുള്ള സർവീസുകളാണ് കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ഇന്റർ സ്റ്റേറ്റ് സർവീസുകൾ. എന്നാൽ ഇന്നലെ ഒരൊറ്റ സമരത്തിലൂടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മുടക്കിയത് ഇത്തരം 16സർവീസുകളാണ്. ബംഗ്‌ളൂരിലേക്കും മൈസൂരിലേക്കും ബുക്ക് ചെയ്ത നിരവധിയാത്രക്കാർ ഇതോടെ ദുരിതത്തിലായി. മൈസൂരു സ്റ്റാൻഡിൽവെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ, കർണാടക ആർ.ടി.സി ജീവനക്കാർ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.കോഴിക്കോട് നിന്ന് സർവീസ് നടത്തിയ ബസ് ഡ്രൈവർ കുന്ദമംഗലം സ്വദേശി വിജയനാണ് മർദനത്തിൽ സാരമായ പരിക്കുകളോടെ ചികിൽസയിലുള്ളത്. മൈസൂരു സ്റ്റാൻഡിൽ കഴിഞ്ഞ കുറേക്കാലമായി ഇരുവിഭാഗം ജീവനക്കാരും തമ്മിൽ തർക്കം നിലനിൽക്കയാണ്.ബാത്ത്‌റൂം ഉപയോഗിക്കുന്നതിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന ജീവനക്കാർ സ്റ്റാൻഡിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന കർണാടക ജീവനക്കാരുടെ നിലപാടാണ് തർക്കത്തിന് ഇടയാക്കിയത്.ഇത് ചോദ്യം ചെയ്തതിനാണ് ശനിയാഴ്ച രാവ
കോഴിക്കോട്: കോടികളുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ലാഭമുള്ള സർവീസുകളാണ് കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ഇന്റർ സ്റ്റേറ്റ് സർവീസുകൾ. എന്നാൽ ഇന്നലെ ഒരൊറ്റ സമരത്തിലൂടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മുടക്കിയത് ഇത്തരം 16സർവീസുകളാണ്. ബംഗ്‌ളൂരിലേക്കും മൈസൂരിലേക്കും ബുക്ക് ചെയ്ത നിരവധിയാത്രക്കാർ ഇതോടെ ദുരിതത്തിലായി.
മൈസൂരു സ്റ്റാൻഡിൽവെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ, കർണാടക ആർ.ടി.സി ജീവനക്കാർ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.കോഴിക്കോട് നിന്ന് സർവീസ് നടത്തിയ ബസ് ഡ്രൈവർ കുന്ദമംഗലം സ്വദേശി വിജയനാണ് മർദനത്തിൽ സാരമായ പരിക്കുകളോടെ ചികിൽസയിലുള്ളത്.
മൈസൂരു സ്റ്റാൻഡിൽ കഴിഞ്ഞ കുറേക്കാലമായി ഇരുവിഭാഗം ജീവനക്കാരും തമ്മിൽ തർക്കം നിലനിൽക്കയാണ്.ബാത്ത്‌റൂം ഉപയോഗിക്കുന്നതിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന ജീവനക്കാർ സ്റ്റാൻഡിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന കർണാടക ജീവനക്കാരുടെ നിലപാടാണ് തർക്കത്തിന് ഇടയാക്കിയത്.ഇത് ചോദ്യം ചെയ്തതിനാണ് ശനിയാഴ്ച രാവിലെ 5.30ഓടെ വിജയനെ മർദിച്ചത്.ഇതോടെ പ്രശ്‌നത്തിൽ ഇടപെട്ട മലയാളികളായ മറ്റ് രണ്ട് ജീവനക്കാരെയും ഇവർ മർദിച്ചു. ഇവരും ആശുപത്രിയിലാണ്.
്എന്നാൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പരാതിയനുസരിച്ച് ആദ്യം പൊലീസ് കേസെടുക്കാൻ പോലും കൂട്ടാക്കിയില്ല. പിന്നീട് ശക്തമായ സമ്മർദം ഉണ്ടായതോടെയാണ് കർണാടക ആർ.ടി.സി ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. രാവിലെ ഈ വിവരമറിഞ്ഞതോടെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ജീവനക്കാർ സമരം തുടങ്ങി.കോഴിക്കോട് ഡിപ്പോയിലെ കർണാടകയുടെ റിസർവേഷൻ കൗണ്ടർ ഇവർ ഉപരോധിച്ചു.16 ദീർഘദൂരസർവീസുകളാണ് ഇതേതുടർന്ന് മുടങ്ങിയത്.റിസർവ് ചെയ്തയാത്രക്കാർ എന്തുചെയ്യണമെന്ന് അറിയാതെ സ്റ്റാൻഡിൽ കുടുങ്ങി.
തുടർന്ന് ഇരൂവിഭാഗം ജീവനക്കാരുടെയും സംഘടനാനേതാക്കളും അധികൃതരും നടത്തിയ ചർച്ചയിൽ വൈകീട്ട് അഞ്ചുമണിയോടെ സമരവും ഉപരോധവും അവസാനിച്ചു. അപ്പോഴേക്കും ഇരു ആർ.ടി.സികൾക്കും വൻ വരുമാന നഷ്ടമാണുണ്ടായത്. യാത്രക്കാർക്ക് ഒരു ദിവസത്തെ കാത്തരിപ്പും.
കർണാടകയിലേക്ക്‌പോകുന്ന ബസുകളിലെ ജീവനക്കാർ ആക്രമിക്കപ്പെടുന്നത് പതിവായിട്ടുണ്ടെന്നും സുരക്ഷ കർശനമായും ഉറപ്പുവരുത്തണമെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. കർണാടക ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് ഇവിടെ ഉപരോധം നടത്തിയ യാത്രക്കാരെ വലച്ച കെ.എസ്.ആർ.ടി.സി ജീവക്കാരുടെ നടപടിയും ഏറെ വിമർശിക്കപ്പെടുന്നുണ്ട്.