- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബ്റി മസ്ജിദ് പൊളിക്കാൻ പങ്കുചേർന്ന മൂന്ന് കർസേവകർ ഇസ്ലാം മതം സ്വീകരിച്ചു; പ്രായച്ഛിത്തമായി 100 പള്ളികൾ പണിയുമെന്ന് ശപഥമെടുത്ത് മുൻ ശിവസേനാ നേതാക്കൾ
ന്യൂഡൽഹി: ബാബ്റി മസ്ജിദ് പൊളിക്കാൻ പങ്കുചേർന്ന മൂന്ന് കർസേവകർ ഇസ്ലാം മതം സ്വീകരിച്ചതായി ഡിഎൻഎയുടെ റിപ്പോർട്ട്. പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി 100 പള്ളികൾ പണിയുമെന്ന് ശപഥമെടുത്തിരിക്കുകയാണ് ഇവരിൽ രണ്ടുപേരെന്നും റിപ്പോർട്ട് ചെയ്യുന്നു. പാനിപ്പത്തിൽ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബൽബീർ സിങ്, യോഗേന്ദ്രപാൽ, ശിവപ്രസാദ് എന്നിവരാണ് മതം മാറിയത്. തങ്ങളുടെ പ്രവൃത്തിയിൽ അഭിമാനിക്കുകയല്ല മാനസികവേദന അനുഭവിക്കുകയാണെന്ന് തുറന്നു സമ്മതിക്കുകയാണ് ഇവരെന്നാണ് വാർത്ത. 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു ബൽബീർ സിങ്. പള്ളി പൊളിച്ചതിനു ശേഷം ജന്മനാട്ടിലെത്തിയ ബൽബീറിന് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അന്ന് കൊണ്ടുവന്ന രണ്ട് ഇഷ്ടികകൾ പാനിപ്പത്തിലെ ശിവസേന ഓഫീസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇവരാണ് മതം മാറിയത്. ബാബ്‌റി മസ്ജിദ് തകർത്ത് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുസ്ലിം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ബൽബീറിന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങള
ന്യൂഡൽഹി: ബാബ്റി മസ്ജിദ് പൊളിക്കാൻ പങ്കുചേർന്ന മൂന്ന് കർസേവകർ ഇസ്ലാം മതം സ്വീകരിച്ചതായി ഡിഎൻഎയുടെ റിപ്പോർട്ട്. പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി 100 പള്ളികൾ പണിയുമെന്ന് ശപഥമെടുത്തിരിക്കുകയാണ് ഇവരിൽ രണ്ടുപേരെന്നും റിപ്പോർട്ട് ചെയ്യുന്നു.
പാനിപ്പത്തിൽ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബൽബീർ സിങ്, യോഗേന്ദ്രപാൽ, ശിവപ്രസാദ് എന്നിവരാണ് മതം മാറിയത്. തങ്ങളുടെ പ്രവൃത്തിയിൽ അഭിമാനിക്കുകയല്ല മാനസികവേദന അനുഭവിക്കുകയാണെന്ന് തുറന്നു സമ്മതിക്കുകയാണ് ഇവരെന്നാണ് വാർത്ത. 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു ബൽബീർ സിങ്. പള്ളി പൊളിച്ചതിനു ശേഷം ജന്മനാട്ടിലെത്തിയ ബൽബീറിന് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അന്ന് കൊണ്ടുവന്ന രണ്ട് ഇഷ്ടികകൾ പാനിപ്പത്തിലെ ശിവസേന ഓഫീസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇവരാണ് മതം മാറിയത്.
ബാബ്‌റി മസ്ജിദ് തകർത്ത് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുസ്ലിം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ബൽബീറിന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങളിൽ ആകൃഷ്ടനായ ബൽബീർ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിർ ആയി മാറി. പാനിപ്പത്ത് വിട്ട് ഹൈദരാബാദിലെത്തുകയും ഒരു മുസ്ലിംയുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ബൽബീറിന്റെ സഹപ്രവർത്തകനായിരുന്ന യോഗേന്ദ്രപാലും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ഉമറായി മാറി. മരിക്കുന്നതിന് മുമ്പ് 100 പള്ളികൾ നവീകരിക്കുകയോ നിർമ്മിക്കുകയോ ചെയ്യുമെന്നാണ് ഇരുവരുടെയും ശപഥം.
അതിൽ 40 എണ്ണം പൂർത്തിയാക്കിയതായി റിപ്പോർട്ട് പറയുന്നു. ഇസ്ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി ഒരു സ്‌കൂളും ബൽബീർ ആരംഭിച്ചിട്ടുണ്ട്. അയോധ്യയിൽ നിന്നുള്ള ബജ്റംഗ്ദൾ പ്രവർത്തകനമായിരുന്ന ശിവപ്രസാദും മതം മാറി. ബാബ്റി മസ്ജിദ് പൊളിക്കാൻ 4000 കർസേവകർക്ക് പരിശീലനം നൽകിയ ആളാണ് ശിവപ്രസാദ്. എന്നാൽ, പള്ളി പൊളിച്ചതിനു ശേഷം ഇയാൾ കടുത്ത വിഷാദത്തിനടിപ്പെട്ടു. വിവിധ ചികിത്സകൾ തേടേണ്ടി വരികയും നിരവധി മരുന്നുകൾ കഴിക്കുകയും ചെയ്തു. തുടർന്നാണ് ഇസ്ലാമിലേക്ക് മതം മാറിയതെന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
1997ൽ ഷാർജയിലേക്ക് പോയ ശിവപ്രസാദം 1999ൽ മതം മാറി മുഹമ്മദ് മുസ്തഫയായി. നാട്ടിലേക്ക് വന്നാൽ കൊല്ലുമെന്നുള്ള ഭീഷണി വരെ കർസേവകരുടെ ഭാഗത്തുനിന്ന് ഇയാൾക്കുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.