- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ പീപ്പിളി'ന് പിന്തുണയേകി പാലായിൽ കർഷകസമ്മേളനം; കർഷക അഗവണന എക്കാലത്തേതിലും അപ്പുറം: ദ പീപ്പിൾ
പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണന എക്കാലത്തേതിലും അപ്പുറമായതായും നിലനിൽപ്പിനായി ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ കർഷക കൂട്ടായ്മ അനിവാര്യമാണെന്നും പാലായിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ നേതൃസമ്മേളനം വിലയിരുത്തി. കേരളത്തിലെ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന മുപ്പതോളം കർഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ പ
പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണന എക്കാലത്തേതിലും അപ്പുറമായതായും നിലനിൽപ്പിനായി ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ കർഷക കൂട്ടായ്മ അനിവാര്യമാണെന്നും പാലായിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ നേതൃസമ്മേളനം വിലയിരുത്തി.
കേരളത്തിലെ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന മുപ്പതോളം കർഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ പാലാ ടോംസ് ചേംബറിൽ സമ്മേളിച്ചത്. കർഷക ജനകീയ ഐക്യവേദിയായ ദ പീപ്പിളിന് പിന്തുണ പ്രഖ്യാപിച്ച് കർഷകവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. സമ്മേളനത്തിൽ നൂറുകണക്കിനു കർഷകരും പങ്കെടുത്തു.
ദ പീപ്പിളിന്റെ കോ-ഓർഡിനേറ്റർ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ ആമുഖപ്രസംഗം നടത്തി. മോഹനവാഗ്ദാനങ്ങൾ നൽകി ഭരണകൂടം കർഷകരെ വഞ്ചിക്കുകയാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണകർത്താക്കളുടെ തെറ്റായ നയങ്ങൾക്ക് എതിരേ കർഷകരും കർഷകസംഘടനകളും ഒരുമിച്ചുനിന്ന് പോരാടുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ പ്രമുഖ കർഷക സംഘടകനളുടെയും പിന്തുണ ദ പീപ്പിളിനുണ്ടെന്നും മെയ് 15ന് പതിനായിരം പേർ പങ്കെടുക്കുന്ന കർഷക മാർച്ച് കണ്ണൂരിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഗവൺമെന്റിന്റെ പ്രധാന ഉത്തരവാദിത്വമെന്നും കർഷക രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കർഷകവേദി പ്രസിഡന്റ് ജോസ് പുത്തേട്ട് അധ്യക്ഷത വഹിച്ചു. ദ പീപ്പിളിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ കർഷക കൂട്ടായ്മയിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
പി.സി. ജോസഫ് എക്‌സ് എംഎൽഎ, ഡിജോ കാപ്പൻ, മാത്യു മാമ്പറമ്പിൽ, ഫാ. ജോസ് തറപ്പേൽ, ടോമിച്ചൻ സ്‌കറിയ ഐക്കര, വിജയൻ തോപ്പിൽ, ജോസ് മാത്യു, ജോസ് തോമസ് വെട്ടം എന്നിവർ പ്രസംഗിച്ചു.