ന്യൂഡൽഹി: നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 10നു (ഞായർ) കാർത്തിക പൊങ്കാല.

രാവിലെ 5.30നു നിർമ്മാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ഉമേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലിൽനിന്നു കൊളുത്തുന്ന ദിവ്യാഗ്‌നി പൊങ്കാല അടുപ്പുകളിലേക്കു പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.