ക്കൊല്ലമൊടുവിൽ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താൻ നരേന്ദ്ര മോദി സർ്ക്കാർ ആലോചിക്കുന്നത് കോൺഗ്രസ്സിനെ കുരുക്കാനുള്ള സർവതെളിവുകളും സമാഹരിച്ചതിന്റെ പുറത്താണെന്ന് സൂചന. കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ, കോൺഗ്രസ് നേതാക്കളെ പിടികൂടാനുള്ള വഴിയൊരുങ്ങിയതായും മോദി സർക്കാർ കരുതുന്നുണ്ട്. ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് കാർത്തി ചിദംബരം 1.8 കോടി രൂപ മാറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകനെതിരായ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുമെന്നതിന്റെ സൂചനയും അന്വേഷണസംഘം നൽകുന്നുണ്ട്. കാർത്തി റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡിന്റെ ചെന്നൈ ശാഖയിലുള്ള അക്കൗണ്ടിൽനിന്നാണ് നേതാവിന്റെ അക്കൗണ്ടിലേക്ക് 1.8 കോടി രൂപ ട്രാൻസ്ഫർ ചെയ്തതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഭാഗമായി പതിറ്റാണ്ടുകളോളം പ്രവർത്തിക്കുകയും ഉത്തരവാദപ്പെട്ട ചുമതലകൾ നിറവേറ്റുകയും ചെയ്തയാളാണ് ഈ നേതാവെന്ന് അന്വേഷണസംഘം സൂചന നൽകുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുമെന്നതിനാൽ, ഈ ഘട്ടത്തിൽ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു.

ഫെബ്രുവരി 28-ന് ചെ്ൈന്ന വിമാനത്താവളത്തിൽനിന്ന് അറസ്റ്റിലായ കാർത്തി ഇപ്പോൾ സിബിഐ. കസ്റ്റഡിയിലാണ്. ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് കാർത്തി അറസ്റ്റിലായത്. കാർത്തിയുടെ പണമിടപാട് സംബന്ധിച്ച കേസിൽ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണ് റോയൽ സ്‌കോട്ട്‌ലൻഡ് ബാങ്ക് ശാഖയിൽനിന്നുള്ള പണം കൈമാറ്റമെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. 2006 ജനുവരി 16 മുതൽ 2009 സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ അഞ്ച് തവണകളായാണ് നേതാവിന്റെ അക്കൗണ്ടിലേക്ക് കാർത്തി പണം ട്രാൻസ്ഫർ ചെയ്തത്. ഇതുസംബന്ധിച്ച് വിശദീകരണം തേടുന്നതിന് നേതാവിനെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.

കാർത്തിയുടെ സിബിഐ. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് കാത്തിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ. ഇതിനുശേഷം കാർത്തിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ഉേേദ്യാഗസ്ഥരുടെ നീക്കം.

പ്രധാനമായും ഉന്നത നേതാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് സംബന്ധിച്ചായിയിരിക്കും കാർത്തിയിൽനിന്ന് വിശദീകരണം തേടുക. ഉന്നത ബന്ധങ്ങളുപയോഗിച്ച് പല സംഭവങ്ങളും നടത്തിക്കൊടുക്കുന്നതിന് ഇടനിലക്കാരനായി കാർത്തി പ്രവർത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അതിൽ ഉന്നത നേതാവിന്റെ പങ്കിനെക്കുറിച്ചറിയാനാകും അന്വേഷണോദ്യോഗസ്ഥരുടെ അടുത്ത നീക്കം.

റോയൽ സ്‌കോട്ട്‌ലൻഡ് ബാങ്കിന്റെ ചെന്നൈ ശാഖയിലെ അക്കൗണ്ടിൽനിന്ന് (നമ്പർ: 397990) ഉന്നത നേതാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് കാർത്തിയും നേതാവും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. കാർത്തിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് ഐഎൻഎക്‌സ് മീഡിയ ഉടമകളായ പീറ്ററും ഇന്ദ്രാണി മുഖർജിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട.

ഇതും ഉന്നത നേതാവുമായുള്ള ഇടപാടുകളും തമ്മിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനാകും അന്വേഷണ സംഘം ഊന്നൽ നൽകുക. അങ്ങനെയെങ്കിൽ, രാഷ്ട്രീയപരമായും കേസിന് ഏറെ പ്രാധാന്യം കൈവരും.