കൊല്ലം: പുലർച്ചെ 4 മണിക്ക് മുൻപേ കരുനാഗപ്പള്ളിയിലേക്ക് എത്തി പത്രവണ്ടി കാത്തിരിക്കാറാണ് പതിവ്, പത്രക്കെട്ട് എത്തിയാൽ ഉടൻ ഓരോ ഏരിയയിലേക്കുള്ളതും വേർതിരിക്കുന്നതും ഇവിടെ ഇരുന്ന് തന്നെയാണ്. അഞ്ച് മണി കഴിഞ്ഞപ്പോൾ വടക്ക് നിന്ന് എത്തിയ കണ്ടൈനർ ലോറി ഡിവൈഡർ ഇടിച്ചു തെറിപ്പിച്ച് വരുന്നതാണ് കണ്ടത്.

ഞങ്ങളുടെ ദിശയിലേക്ക് വാഹനം വരുന്നത് കണ്ടപ്പോൾ ഞാൻ ഉൾപ്പടെയുള്ളവർ ഓടി മാറി. ഒപ്പമുണ്ടായിരുന്ന യൂസഫ് വണ്ടിയുടെ അടിയിൽപ്പെട്ടു.. ഇങ്ങനെ ഒരു അപകടം പ്രതീക്ഷിച്ചികരുന്നില്ലല്ലോ. കരുനാഗപ്പള്ളിയിലെ സഹകരണ ബാങ്ക് ജീവനക്കാരനും മുതിർന്ന പത്രവിതരണ ഏജന്റുമായ രാജ് കുമാർ കരുനാഗപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയാണ്. രാവിലെ പത്രക്കെട്ടുകൾ നോക്കി. മനോരമയുടേയും മാതൃഭൂമിയുടേയും ഉൾപ്പെടെ തലക്കെട്ടുകൾ ഞൊടിയിടയിൽ വായിച്ച് പായ്ക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി മരമെത്തിയത്.

കണ്ടൈൻ ലോറി പാഞ്ഞടുത്തും കുതറി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബാദുഷ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിയതാണ് അപകടം സൃഷ്ടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകട ശേഷം ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. പടനായർ കുളങ്ങര മഹാദേവക്ഷേത്രത്തിന് സമീപമാണ് പുലർച്ചെ അപകടം അരങ്ങേറിയത്.

കടത്തിണ്ണയിൽ പത്രക്കെട്ടുകൾ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാർക്കിടിയിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. . പുലർച്ചെ ആയതിനാൽ ആളുകൾ ഇല്ലായിരുന്നു. സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരാണ് ആദ്യമെത്തി രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനത്തിന്റെ മുൻഭാഗം തകർന്നതിനാൽ ഉള്ളിലുള്ളവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
പിന്നീട് കൂടുതൽ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി വെട്ടി പൊളിച്ചാണ് കുടുങ്ങിക്കിടന്ന രണ്ടു പേരെ പുറത്തെടുത്തത്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് അവസാനം ലഭിച്ച റിപ്പോർട്ട്. ദേശീയ പാതയ്ക്ക് കുറുകേ കിടക്കുന്ന വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റാനുള്ള ശ്രമത്തിലാണ്.