- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പൂജയ്ക്കെത്തി അമ്മയുമായി അടുപ്പം തുടങ്ങി; തുടർച്ചയായ ഫോൺ വിളികൾ അരുതാത്ത ബന്ധമായി; വീട്ടിലെ സ്ഥിരം സന്ദർശനത്തിനിടെ മകളേയും പീഡിപ്പിച്ചു; കരുനാഗപ്പള്ളിയിൽ ആത്മഹത്യ ചെയ്ത പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പരീക്ഷയിലെ 400-ാം റാങ്കുകാരൻ
കരുനാഗപ്പള്ളി: അമ്മയുമായുള്ള രഹസ്യബന്ധത്തിനിടെ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് സേനയിലേക്കുള്ള നിയമനപരീക്ഷയിലെ 400-ാം റാങ്കുകാരൻ. പൊലീസ് ജോലിക്കായുള്ള കാത്തിരിപ്പിനിടയിലാണ് കരുനാഗപ്പള്ളി ആലുംകടവ് മംഗലത്ത് വീട്ടിൽ രഞ്ചു കുലശേഖരപുരം സ്വദേശിനിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്സിൽ അറസ്റ്റിലായത്. പുതിയകാവിന് സമീപമുള്ള സാരഥി മോട്ടോഴ്‌സിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ ഏറെനാൾ മുൻപ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം ഇയാൾ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും പൂജകൾ ചെയ്യാൻ പോകുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വീട്ടിൽ പൂജക്കായി ചെല്ലുന്നതും പെൺകുട്ടിയുടെ അമ്മ ഷൈനിയുമായി പരിചയപ്പെടുന്നതും. പിന്നീട് പല പൂജകളുടെ ആവശ്യവുമായി ഇവർ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അരുതാത്ത ബന്ധത്തിലേക്ക് എത്തിപ്പെടുകയുമായിരുന്നു. ഷൈനിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറി ഇയാൾ. ഇതിനിടെയാണ് ഇയാൾ ഷൈനിയുടെ മകൾ പ്രീതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കേസ് തെ
കരുനാഗപ്പള്ളി: അമ്മയുമായുള്ള രഹസ്യബന്ധത്തിനിടെ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് സേനയിലേക്കുള്ള നിയമനപരീക്ഷയിലെ 400-ാം റാങ്കുകാരൻ. പൊലീസ് ജോലിക്കായുള്ള കാത്തിരിപ്പിനിടയിലാണ് കരുനാഗപ്പള്ളി ആലുംകടവ് മംഗലത്ത് വീട്ടിൽ രഞ്ചു കുലശേഖരപുരം സ്വദേശിനിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്സിൽ അറസ്റ്റിലായത്.
പുതിയകാവിന് സമീപമുള്ള സാരഥി മോട്ടോഴ്‌സിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ ഏറെനാൾ മുൻപ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം ഇയാൾ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും പൂജകൾ ചെയ്യാൻ പോകുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വീട്ടിൽ പൂജക്കായി ചെല്ലുന്നതും പെൺകുട്ടിയുടെ അമ്മ ഷൈനിയുമായി പരിചയപ്പെടുന്നതും. പിന്നീട് പല പൂജകളുടെ ആവശ്യവുമായി ഇവർ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അരുതാത്ത ബന്ധത്തിലേക്ക് എത്തിപ്പെടുകയുമായിരുന്നു. ഷൈനിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറി ഇയാൾ. ഇതിനിടെയാണ് ഇയാൾ ഷൈനിയുടെ മകൾ പ്രീതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
കേസ് തെളിയിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. ഇതിനായി രഞ്ചുവിനേയും അടുത്ത ബന്ധുവിനെയും മകനെയും മറ്റു രണ്ടു ചെറുപ്പക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം പൊലീസ് രഞ്ചുവിനേയും അടുത്ത ബന്ധുവിനേയും വിട്ടയച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രഞ്ചുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂജകൾക്കായി ഇയാൾ നിരവധി വീടുകളിൽ പോയിട്ടുള്ളതിനാൽ കൂടുതൽ പേർ ഇയാളുടെ ലൈംഗികപീഡനത്തിനിരയായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇന്ന് ഉച്ചയ്ക്ക് ഷൈനിയേയും രഞ്ചുവിനേയും കുലശേഖരപുരത്തെ പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇവിടേക്ക് ജനപ്രളയമായി. ഷൈനിയെ കണ്ടയുടൻ സ്ത്രീകൾ പാഞ്ഞടുത്ത് അക്രമിക്കാൻ ശ്രമിച്ചു. പൊലീസ് ഇത് വിഫലമാക്കി. കൂട്ടമായെത്തിയ സ്ത്രീകൾ ഷൈനിക്ക് നേരെ അസഭ്യവാക്കുകൾ ചൊരിഞ്ഞു. ഏറെ പാടുപെട്ടാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ച് തെളിവെടുപ്പ് നടത്തിയത്.
നാട്ടിലും വീട്ടിലും ഏറെ പ്രിയങ്കരനായ രഞ്ചുവിന്റെ അറസ്റ്റ് അടുത്ത സുഹൃത്തുക്കളെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ അച്ചടക്കവും വിനയവുമുള്ള ഇയാളെ പറ്റി നാട്ടിൽ നല്ല മതിപ്പാണ്. കഴിഞ്ഞ മാർച്ച് 28 നാണ് കുലശേഖരപുരം മാമ്പറ്റ കിഴക്കതിൽ പ്രസന്നൻ - ഷൈല ദമ്പതികളുടെ മകൾ പ്രീതി (12) യെ് കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരപുരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു പ്രീതി. പരീക്ഷയായതിനാൽ നേരത്തെ മുറിയിൽ കയറി കതകടച്ചിരുന്നു പഠിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ അമ്മ വിളിച്ചിട്ട മുറിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞതിനെ തുടർന്ന് ഇളയ മകൻ പ്രവീൺ വീടിന് പുറകു വശത്തുള്ള ജനാല തുറന്ന് നോക്കുമ്പോഴാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം കണ്ട പ്രവീണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവർ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി. പെൺകുട്ടി മരിച്ചു എന്നറിഞ്ഞതോടെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജനാലയിൽ തൂങ്ങി നിലയിലായിരുന്നു മൃതദേഹത്തിന്റെ മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായതിനാൽ പൊലീസിന് പ്രഥമ ദൃഷ്ടിയാൽ മരണത്തിൽ സംശയം തോന്നി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സതീഷ് ബിനോയെ വിവരമറിയിക്കുകയായിരുന്നു.
കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം കൊല്ലത്തുനിന്നും ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെത്തിയ കമ്മീഷ്ണറുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി അയച്ചു. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മയുടെയും കാമുകന്റെയും രഹസ്യ ബന്ധം അറിയുന്നതും കാമുകനാണ് പീഡിപ്പിച്ചതെന്നും പൊലീസിന് വ്യക്തമായത്.