ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി ഒരുവർഷത്തിനുശേഷം പാർട്ടി കേന്ദ്ര ഓഫീസിലെത്തി. മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനൊപ്പമാണ് കരുണാനിധി ചെന്നൈയിലെ അണ്ണാ അറിവാലയത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറിൽ രോഗാതുരനായതിനെ തുടർന്ന് അദ്ദേഹം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മകൾ സെൽവി, പാർട്ടി മുതിർന്ന നേതാവ് ദുരൈ മുരുകൻ എന്നിവരും കരുണാനിധിക്കൊപ്പമുണ്ടായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കരുണാനിധിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.