- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യയുടെ 'ഭാഗ്യം' ഖജനാവിന് മാത്രം; ലോട്ടറി അടിക്കുന്നവർക്കും രോഗികൾക്കും പണമില്ല; സർക്കാർ വകമാറ്റി ചെലവാക്കിയത് 2000 കോടി; സൗജന്യ ചികിൽസാ പദ്ധതിയുടെ താളം തെറ്റുന്നു
ആലപ്പുഴ : ഭാഗ്യം വിറ്റ് വാരിക്കൂട്ടിയ പണവും കടം പറഞ്ഞ് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ സർക്കാർ നടുനിവർത്താൻ മാറാരോഗികളെയും കൊള്ളയടിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കാരുണ്യ സൗജന്യ ചികിൽസാ പദ്ധതിയാണ് സർക്കാരിന്റെ കടംവീട്ടൽ കേന്ദ്രമാകുന്നത്. ഭാഗ്യം കൈവന്നവർക്ക് സമ്മാനതുക നൽകാതെയും മാറാ രോഗികൾക്ക് മുരുന്
ആലപ്പുഴ : ഭാഗ്യം വിറ്റ് വാരിക്കൂട്ടിയ പണവും കടം പറഞ്ഞ് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ സർക്കാർ നടുനിവർത്താൻ മാറാരോഗികളെയും കൊള്ളയടിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കാരുണ്യ സൗജന്യ ചികിൽസാ പദ്ധതിയാണ് സർക്കാരിന്റെ കടംവീട്ടൽ കേന്ദ്രമാകുന്നത്. ഭാഗ്യം കൈവന്നവർക്ക് സമ്മാനതുക നൽകാതെയും മാറാ രോഗികൾക്ക് മുരുന്ന് നൽകാതെയും ഒഴുകിയെത്തുന്ന പണം വകമാറ്റി ചെലവിട്ടാണ് സർക്കാർ കൊഴുക്കുന്നത്.
ഏകദേശം 1000 കോടിയിലധികം രൂപ സമ്മാനം അടിച്ചവർക്ക് നൽകാനുണ്ടെന്നാണ് കണക്ക്. കൂടാതെ രോഗികളെ പരിശോധിച്ച വകയിലും ചികിൽസഹായ ഇനത്തിലും 800 കോടിയോളം വേറെയും നൽകാനുണ്ട്. ലോട്ടറി അടിച്ചവർ ലോട്ടറി ആഫീസുകളിൽ കയറിഇറങ്ങി മുട്ടു തേഞ്ഞിട്ടും അടിച്ച പണം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. പതിനായിരം മുതലുള്ള സമ്മാന തുക മാറണമെങ്കിൽ ഭാഗ്യവാന്മാർ ജില്ലാ ആഫീസുകളിൽ ടിക്കറ്റുകൾ ഏൽപ്പിച്ച് കാത്തിരിക്കണം. സമ്മാനം ലഭിക്കണമെങ്കിൽ 45 ദിവസം കുറഞ്ഞത് വേണ്ടി വരും. ഇത്തരത്തിൽ 2014-15 വർഷത്തെയും നടപ്പുവർഷത്തെയും തുക നൽകാനുണ്ട്.
കൂടാതെ ഭാഗ്യം അടിച്ചിട്ടും അറിയാതെ പോകുന്ന ഹതഭാഗ്യവാന്മാരുടെ വൻ തുകയും സർക്കാരിന്റെ ശേഖരത്തിലുണ്ട്. ഇതും അടിച്ചുമാറ്റുകയാണ്. എന്നാൽ അടിച്ച ടിക്കറ്റ് ബാങ്കിൽ നൽകി കുറച്ചുപണം വായ്പയെടുക്കാം എന്നുവിചാരിച്ചാൽ തെറ്റി. വായ്പ നൽകാൻ ബാങ്കുകൾ തയ്യാറല്ല. കാരണം ബാങ്കിന് സർക്കാരിനെ അത്ര വിശ്വാസം പോരാ. പിന്നെ വായ്പ നൽകണമെങ്കിൽ കിടപ്പാടത്തിന്റെ രേഖയും സർക്കാരുദ്ദ്യോഗസ്ഥന്റെ സാലറി സർട്ടിഫിക്കറ്റും ഒപ്പം സമ്മാനം അടിച്ച ടിക്കറ്റും ഹാജരാക്കണം. സർക്കാർ പണം നൽകാൻ കാലതാമസം എടുത്താൽ കിട്ടിയ രേഖകൾവച്ച് കൊടുത്ത തുക തിരിച്ചു പിടിക്കാനുള്ള മുൻകരുതലായാണ് രേഖകൾ വാങ്ങിവെക്കുന്നത്.
അതേസമയം ഒരു ഗുളിക കഴിച്ചില്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുമോയെന്ന് ആശങ്കപ്പെടുന്ന രോഗികളെയും സർക്കാർ വട്ടംചുറ്റിക്കുന്നുണ്ട്. മാറാ രോഗങ്ങളായ അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവിയൽപ്പെട്ട് ഉഴലുന്ന നിർധനരായ രോഗികൾക്ക് സാന്ത്വനമായിട്ടാണ് സർക്കാർ ലോട്ടറി വിൽപ്പനയിലൂടെ പണം സമാഹരണം തുടങ്ങിയത്. എന്നാൽ ഈ പണത്തിന്റെ ലാഭം കഴിച്ചുള്ള തുക പൂർണ്ണമായും രോഗികൾക്ക് നൽകുമെന്ന പറഞ്ഞിരുന്ന സർക്കാർ രോഗികളെ മറന്ന മട്ടാണ്. ഇപ്പോൾ രോഗത്തിന്റെ ഗതിവിഗതികൾ അറിയാൻ സൗജന്യ പരിശോധിനയ്‌ക്കെത്തുന്ന രോഗികളെ ലാബുകാർ പറഞ്ഞയുകയാണ്.
രോഗികളെ പരിശോധിച്ചതിന്റെ പേരിൽ സ്വകാര്യ ലാബുകൾക്കും ഏജൻസികൾക്കും സർക്കാർ നൽകാനുള്ളത് 400 കോടിയാണ്. ഇനി പരിശോധിക്കണമെങ്കിൽ രോഗികൾ മുൻകൂർ പണം അടച്ച് രസീത് വാങ്ങണം. പിന്നീട് സർക്കാർ നൽകുമ്പോൾ ലാബുകൾ രോഗികൾക്ക് അടച്ച പണം തിരികെ നൽകുന്ന രീതിയാണ് നടക്കുന്നത്. മരുന്നുകളുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് അനുവർത്തിക്കുന്നത്. പണം മുൻകൂർ നൽകിയാൽ മരുന്ന് നൽകും. സർക്കാർ നൽകുമ്പോൾ തിരികെ കൊടുക്കും. ജീവനിൽ കൊതി തോന്നി സ്വകാര്യ ഏജൻസികൾ പറയുന്ന കാര്യങ്ങൾ ചെയ്ത് രോഗികൾ ദിനങ്ങൾ തള്ളിനീക്കുകയാണ്.
കാൻസർ തുടങ്ങിയ മാരക വേദന അനുഭവിക്കുന്ന അസുഖങ്ങൾക്ക് ഗുളിക മുടങ്ങാതെ കഴിക്കണമെന്നാണ്. വേദന സംഹാരികളിൽ ജീവിതം തള്ളിനീക്കുന്ന രോഗികൾ എന്തും വിറ്റ് മരുന്നും ചികിൽസയും നടത്തുമെന്ന തിരിച്ചറിവാണ് ഏജൻസികൾ ഇത്തരത്തിൽ നിലപാടെടുക്കുന്നത്. ആദ്യമൊക്കെ സർക്കാരിന് ഏറെ മൈലേജ് നൽകി കാരുണ്യ പദ്ധതി ഇപ്പോൾ നാഥനില്ലാ കളരിയായി.
കടം ഇല്ലാതെ ചൂടപ്പം പോലെ വിറ്റഴിക്കുന്ന ടിക്കറ്റിന്റെ അപ്പപ്പോൾ ട്രഷറികളിൽ എത്തുന്ന തുക തട്ടിയെടുക്കാൻ മാത്രമാണ് സർക്കാർ സമയം കണ്ടെത്തുന്നത്.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ