- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മാനമൊന്നുമില്ലെന്ന് കരുതി ടിക്കറ്റ് കളയാനൊരുങ്ങി; ഒന്നാം സമ്മാനമാണ് അടിച്ചതെന്ന് അറിയിച്ച് ലോട്ടറിക്കാരൻ
തിരുവനന്തപുരം: സമ്മാനമൊന്നുമില്ലെന്ന് കരുതി കളയാനൊരുങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം. തിരുവനന്തപുരം വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ 80 ലക്ഷം ലഭിച്ചത് .
കഴിഞ്ഞദിവസത്തെ നറുക്കെടുപ്പ് ഫലം വന്നപ്പോഴും അയ്യായിരം രൂപ വരെയുള്ള സമ്മാനം ഇല്ലെന്ന് കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേയാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്. അതേ ടിക്കറ്റ് വിറ്റയാളാണ് സിറാജിനോട് വിവരം പറഞ്ഞത്.
വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീന് ലോട്ടറി ടിക്കറ്റെടുക്കുന്നത് ഹരമാണ്. കഴിഞ്ഞ 20-ലേറെ വർഷമായി ഇത് തുടരുന്നു. ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. പരമാവധി അയ്യായിരം രൂപവരെ സമ്മാനം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലരാമപുരത്തെ ഹോട്ടൽ തൊഴിലാളിയാണ് സിറാജുദ്ദീൻ.
മറുനാടന് മലയാളി ബ്യൂറോ