- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർവതി കേസിൽ അറസ്റ്റിലായ പ്രിന്റൊയ്ക്ക് ജോലി വാഗ്ദാനവുമായി കസബ നിർമ്മാതാവ്; ദുബായിലോ മറ്റെവിടെയെങ്കിലുമോ ജോലി നൽകാൻ തയ്യാറെന്ന് വ്യക്തമാക്കി ജോബി ജോർജ്; സാധാരണക്കാരന്റെ വീട്ടിൽ പാതിരാത്രിക്കെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ വികാരമയുർത്തി പ്രതിരോധിക്കാൻ ആരാധകർ; മമ്മൂക്ക അരുതെന്ന് പറഞ്ഞെങ്കിലും കേസിൽ പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നതും ഫാൻസുകാർ തന്നെ
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിയെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനവുമായി കസബയുടെ നിർമ്മാതാവ് ജോബി ജോർജ്. കസബയുമായി ബന്ധപ്പെട്ട വിവാദമാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചതു എന്നതു കൊണ്ടാണ് ജോബി വടക്കാഞ്ചേരി സ്വദേശി പ്രിന്റോക്ക് ജോലി വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്നലെയാണ് യുവാവ് ജാമ്യത്തിലിറങ്ങിയത്. 'മോനേ നിന്റെ നമ്പർ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താൽ ഓസ്‌ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നൽാകം' എന്ന ജോബി ജോർജിന്റെ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഈ ഫേസ്‌ബുക്ക് കമന്റിന്റെ അടിസ്ഥാനത്തിൽ ജോബിയെ ബന്ധപ്പെട്ട മറുനാടൻ മലയാളിയോടും യുവാവിന് ജോലി നൽകാൻ സന്നദ്ധനാണെന്ന് നിർമ്മാതാവ് അറിയിച്ചു. യുവാവ് സന്നദ്ധനാണെങ്കിൽ ദുബായിൽ ജോലി നൽകാമെന്നാണ് ജോബിയുടെ വാഗ്ദാനം. മോശം പരാമർശം പ്രിന്റോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ജോബി വ്യക്തമാക്കി. മമ്മൂട്ടിക്കെതിരെ വളരെ മോശമായി സംസാരിച്ച നിരവധിപേരു
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിയെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനവുമായി കസബയുടെ നിർമ്മാതാവ് ജോബി ജോർജ്. കസബയുമായി ബന്ധപ്പെട്ട വിവാദമാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചതു എന്നതു കൊണ്ടാണ് ജോബി വടക്കാഞ്ചേരി സ്വദേശി പ്രിന്റോക്ക് ജോലി വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്നലെയാണ് യുവാവ് ജാമ്യത്തിലിറങ്ങിയത്.
'മോനേ നിന്റെ നമ്പർ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താൽ ഓസ്‌ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നൽാകം' എന്ന ജോബി ജോർജിന്റെ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഈ ഫേസ്‌ബുക്ക് കമന്റിന്റെ അടിസ്ഥാനത്തിൽ ജോബിയെ ബന്ധപ്പെട്ട മറുനാടൻ മലയാളിയോടും യുവാവിന് ജോലി നൽകാൻ സന്നദ്ധനാണെന്ന് നിർമ്മാതാവ് അറിയിച്ചു. യുവാവ് സന്നദ്ധനാണെങ്കിൽ ദുബായിൽ ജോലി നൽകാമെന്നാണ് ജോബിയുടെ വാഗ്ദാനം.
മോശം പരാമർശം പ്രിന്റോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ജോബി വ്യക്തമാക്കി. മമ്മൂട്ടിക്കെതിരെ വളരെ മോശമായി സംസാരിച്ച നിരവധിപേരുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാത്തവരാണ് സാധാരണക്കാനായ യുവാവിനെതിരെ നടപടി സ്വീകരിച്ചതെന്നും ജോബി പറഞ്ഞു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗമല്ല താനെന്നാണ് പ്രിന്റോ പറയുന്നത്. ആരാധകനെന്ന നിലയിലാണ് കമന്റ് രേഖപ്പെടുത്തിയതെന്നും യുവാവിന് പറഞ്ഞു.
പ്രിന്റോയെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയുും ചെയ്തു. ഇതിനു പിന്നാലെ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിയും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാർവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം വിഷയത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ വലുതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും തനിക്കുവേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
എന്നാൽ പൊലീസ് നടപടിയുമായി മുന്നോട്ടു പോകുമ്പോൾ അറസ്റ്റിലാകുന്നവരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സഹായിക്കാൻ രംഗത്തെത്തുന്നത് മമ്മൂട്ടി ഫാൻസുകാർ തന്നെയാണ്. ഇതിനിടെയാണ് ജോബി ജോർജ്ജ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. നേരത്തെ കസബയെ ചൊല്ലി വിവാദം ആരംഭിച്ചപ്പോൾ പാർവതിയെയും ഗീതു മോഹൻദാസിനെയും 'ആന്റി' എന്ന് അഭിസംബോധന ചെയ്തും ജോബി രംഗത്തെത്തിയിരുന്നു. 'ഗീതു ആന്റിയും, പാർവതി ആന്റിയും അറിയാൻ കസബ നിറഞ്ഞ സദസിൽ ആന്റിമാരുടെ ബർത്ഡേ തീയതി പറയാമെങ്കിൽ എന്റെ ബർത്ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കും' എന്നായിരുന്നു ഡിസംബർ 14 നു ജോബി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
ജോബിയുടെ ഈ പോസ്റ്റും സോഷ്യൽമീഡിയയിൽ വലിയതോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ചാനൽ ചർച്ചയിലും തന്റെ സിനിമയെ ഡിഫന്റ് ചെയ്തു കൊണ്ട് ജോബി രംഗത്തെത്തിയിരുന്നു. അതിനിടെ ജയിലിൽ നിന്നിറങ്ങിയ പ്രിന്റോയുടെയും മാതാപിതാക്കളുടെയും പ്രതികരണം വിഷയത്തിലെ പൊലീസ് നടപടിയെ വിമർശിക്കാൻ ഇടയാക്കുന്നുണ്ട്. പ്രിന്റോ അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ എടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. ഇതോടെ ഒരു ദിവസം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി യുവാവിന്. ഇതിന് ശേഷം മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ മുൻ നേതാവ് ഇടപെട്ടാണ് ജാമ്യം ലഭിച്ചത്.
വെളുപ്പിന് മൂന്നുമണിയോടുകൂടി ഉറങ്ങികിടക്കുകയായിരുന്ന തന്നെ ഒരു വണ്ടിയിൽ പൊലീസെത്തി വീടുവളഞ്ഞ് അറസ്്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രിന്റോ പറഞ്ഞത്. ഒരു കൊടുംക്രിമിനലിനോട് പെരുമാറുന്നത് പോലെ പെരുമാറാൻ താൻ തെറ്റെന്നും ചെയ്തിട്ടില്ലെന്നും പ്രിന്റോ പറയുന്നു. താൻ എഴുതിയ കമന്റിൽ അസഭ്യമായി ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും തനിക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് യുവാവ് പറഞ്ഞത്. പൊലീസ് നടപടി മോശമായിപ്പോയെന്ന് പ്രിന്റോയുടെ മാതാപിതാക്കളും പറഞ്ഞു.
നടി പാർവതിക്കെതിരെ മോശമായ രീതിയിൽ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താൽപര്യത്തിന്റെ പേരിൽ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേൽ കെട്ടിച്ചമച്ചതാണ്. പുലർച്ചെ വീട്ടിൽ ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാലുപേർ വന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശരിക്കും കൊലക്കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ. ഇന്നലെ തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നു. ജാമ്യക്കാരില്ലാത്തതിനാൽ റിമാൻഡ് ചെയ്തു. ഇന്ന് ജാമ്യം എടുക്കാൻ ആള് വന്നില്ലായിരുന്നെങ്കിൽ അഞ്ചാറ് ദിവസം ജയിലിൽ കിടക്കേണ്ടതായിരുന്നു.
ഇതിൽ ഞാൻ മാത്രമല്ല, എന്റെ കമന്റിന് താഴെ പാർവതിയെ പിന്തുണയ്ക്കുന്ന ആളുകൾ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവർ നോക്കിയിട്ടില്ല. പാർവതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്. അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തിൽ സെക്?ഷൻ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. എന്നാൽ പ്രിന്റോയുടെ പോസ്റ്റിൽ അത്തരത്തിലുള്ള ഒരുവാക്ക് പോലും കോടതിക്ക് കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകനായ ജിയാസ് ജമാൽ പറഞ്ഞു.
കേരളത്തിൽ സൈബർ കേസുകൾ, സ്ത്രീയെ അപമാനിച്ച കേസുകൾ , വ്യാജ ഐഡിയിലൂടെ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നു ഇങ്ങനെ നിരവധി പരാതികൾ പൊതു ജനങ്ങൾ പൊലീസിന് നൽകാറുണ്ട്. ഇതിലൊന്നും യാതൊരു നടപടിയും പൊലീസ് സ്വീകരിക്കാറില്ല. ഫേസ്‌ബുക്കും ട്വിറ്ററുമായതിനാൽ ഇത് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്ന ന്യായമെന്നും ജിയാസ് പറഞ്ഞു.