- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ഇ എ കുവത്ത് പത്താം വാർഷികാഘോഷം നവംബർ ആറിന്; കാസർകോഡ് ഉത്സവ്വിന് വിപുലമായ ഒരുക്കങ്ങൾ
കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളുമായി അതിന്റെ പത്തു വർഷം പിന്നിടുകയാണ്. നമുക്ക് നമ്മുടെ അയൽവാസികളെ തിരിച്ചറിയാൻ എന്ന ആപ്തവാക്ക്യവുമായി പിറവിയെടുത്ത കുവൈറ്റിലെ ആദ്യ ജില്ലാ സംഘടനയാണ് കെ ഇ എ കുവൈറ്റ്.ഏറേ ദുരിതത്തിൽ ആഴ്ന്നുപോവുന്ന കാസറഗോഡൻ പ്രവാസികൾക്ക് ഒരു തണലായി ഒര
കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളുമായി അതിന്റെ പത്തു വർഷം പിന്നിടുകയാണ്. നമുക്ക് നമ്മുടെ അയൽവാസികളെ തിരിച്ചറിയാൻ എന്ന ആപ്തവാക്ക്യവുമായി പിറവിയെടുത്ത കുവൈറ്റിലെ ആദ്യ ജില്ലാ സംഘടനയാണ് കെ ഇ എ കുവൈറ്റ്.ഏറേ ദുരിതത്തിൽ ആഴ്ന്നുപോവുന്ന കാസറഗോഡൻ പ്രവാസികൾക്ക് ഒരു തണലായി ഒരു സാന്ത്വനമായി നിലകൊള്ളാൻ കഴിഞ്ഞിരുന്നു എന്ന ചാരിതാർത്ത്യത്തൊടെയാണ് പത്താം വാർഷികത്തെ ഞങ്ങൾ നേരിടുന്നത്.
അംഗങ്ങൾക്ക് വേണ്ടി നടത്തിയ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് പുറമേ ,എൻഡോസൾഫാൻ ദുരിത നിധി അടക്കം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ കെ ഇ എ കുവൈറ്റ്, 'നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണം ' എന്ന അടിക്കുറിപ്പോടെ തയ്യാറാക്കിയ പത്താം വാർഷികാഘോഷം , കാസറകോടൻ മലയോര മേഖലയിൽ, ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കഷ്ട്ടപ്പെടുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷണ പദ്ധതിയാണ് ഉന്നം വെക്കുന്നത്.
ജാതി മത രാഷ്ട്രീയ വൈവിധ്യങ്ങൾക്കും,വേർതിരിവുകൾക്കുമപ്പുറം ,വിശപ്പെന്ന ഏക വികാരമാണ് മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നത് എന്ന ജീവിത യാതാർത്ഥ്യത്തെ നെഞ്ചിലെറ്റുകയാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ ചെയ്യുന്നത്. നവംബർ ആറിനു സെൻട്രൽ സ്‌കൂൾ അബ്ബാസ്സിയയിൽ അരങ്ങേറുന്ന കാസർകോട് ഉത്സവ് ,രാവിലെ 9 മണിമുതൽ രാത്രി 12 മണിവരെയുള്ള ഒരു മുഴുനീള പരിപാടിയിയായിരിക്കും.
സ്ത്രീകൾക്കായി പാചക മത്സരം, മയിലാഞ്ചി മത്സരം എന്നിവയും കുട്ടികൾക്കായുള്ളരചനാ മത്സരവും, തുടർന്ന് കുവൈറ്റിലെ സംഘടനാ നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു സെമിനാറും, വിവിധ ജില്ലാ പ്രാധിനിധ്യത്തിലുള്ള കലാ സന്ധ്യയും , സമാപന പരിപാടിയിൽ ഐഡിയ സ്റ്റാർ സിങ്ങർമാരായ ജോബി ജോൺ, പ്രീതി വാര്യർ എന്നിവരും ജൂനിയർ റാഫി എന്ന പേരിലറിയപ്പെടുന്ന അനുഗ്രഹീത ഗായകൻ അസ്ലം ബോംബേ പ്രശസ്ത ഡ്രമ്മിസ്റ്റ് അസീസ് കലാശ്രീ, കുവൈറ്റിന്റെ വാനം പാടി റെബേക്ക തുടങ്ങിയവർ കാഴ്ച വെക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സംഗമത്തിൽ വച്ച് കുവൈറ്റ കാസറഗോഡ് സാമൂഹിക വിദ്യഭ്യാസ മണ്ഡലത്തിൽ ഏറെ പ്രശസ്തനായ സാമൂഹിക പ്രവർത്തകനും വ്യവസായ പ്രമുഘനുമായ ഡോക്ടർ പി എ ഇബ്രാഹിം ഹാജിയെ ആദരിക്കുന്നു. അന്നേ ദിവസം രാവിലെ നടക്കുന്ന സ്ത്രീകളുടെ പാചക മത്സരത്തിൽ പങ്കെടുക്കുന്നവർ ജോയിൻ കൺ വീനെർ അനിൽ കള്ളാറ 99609730 എന്ന നമ്പറിലും cookerykea@gmail.comബന്ധപെടവുന്നതാണ്. രാവി ലെ 9മണിക്ക് തുടങ്ങുന്ന കുട്ടികളുടെ ഡ്രോയിങ് മത്സരത്തിലേക്ക് ജോയിൻ കൺവീനെർ മുഹമ്മദ് കുഞി 66755591 എന്ന നമ്പറിലോdrawingkea@gmail.com.ബന്ധപെടവുന്നതാണ്