- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോടൻ പ്രവാസി കൂട്ടായ്മയിൽ മൂന്നാമത് ബിസിനസ് സംഗമം ഡിസംബർ 4ന് ജിദ്ദയിൽ; ഇസുദ്ധീൻ കുമ്പള സംഗമം ഉദ്ഘാടനം ചെയ്യും
ജിദ്ദ: ദുബായിലെയും ലണ്ടനിലെയും കൂടുംബ സംഗമ വിജയത്തിന് ശേഷം കാസർകോടൻ പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് ബിസിനസ് സംഗമം 4 ന് ഉച്ചക്ക് 1.30 ന് സൗദി അറബിയയിൽ പെട്ട ശറഫിയ ജിദ്ദയിലെ ഹോട്ടൽ ലക്കി ദർബാറിൽ വച്ച് നടക്കും. അബ്ദുൾ ഹമീദ് പള്ളിക്കലിന്റെ അദ്ധ്യക്ഷതയിൽ ഇസുദ്ധീൻ കുമ്പള പരിപാടി ഉദ്ഘാടനം ചെയ്യും. മഹമൂദ് തൈവളപ്പിൽ, അൻവർ ചേരങ്കൈ, മുജീബ് ബയാ
ജിദ്ദ: ദുബായിലെയും ലണ്ടനിലെയും കൂടുംബ സംഗമ വിജയത്തിന് ശേഷം കാസർകോടൻ പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് ബിസിനസ് സംഗമം 4 ന് ഉച്ചക്ക് 1.30 ന് സൗദി അറബിയയിൽ പെട്ട ശറഫിയ ജിദ്ദയിലെ ഹോട്ടൽ ലക്കി ദർബാറിൽ വച്ച് നടക്കും. അബ്ദുൾ ഹമീദ് പള്ളിക്കലിന്റെ അദ്ധ്യക്ഷതയിൽ ഇസുദ്ധീൻ കുമ്പള പരിപാടി ഉദ്ഘാടനം ചെയ്യും. മഹമൂദ് തൈവളപ്പിൽ, അൻവർ ചേരങ്കൈ, മുജീബ് ബയാർ, കാദർ ചെർക്കള, നളിനാക്ഷൻ, കാദർ ചെങ്കള, ഷരീഫ് മദീന, ഹസ്സൻ ബത്തേരി, മുനീർ മദീന, കെ എം ഇർഷാദ് എന്നിവർ ആശംസാ പ്രസംഗം നടത്തും. അബ്ദുള്ള ഹിറ്റാച്ചി സ്വാഗതവും സിജോ നെടുപ്പമ്പിൽ നന്ദിയും പറയും.
കാസർകോട് നിവാസികളായ പ്രവാസികളുടെ നവമാദ്ധ്യമ കൂട്ടായ്മയായ 'ഇടപെടൽ' ലിലെ അംഗങ്ങൾ ചേർന്ന് രൂപം കൊടുത്ത 'വേക്കപ്പ്' വെൽഫയർ അസോസിയേഷൻ ഓഫ് കാസർകോടൻ എക്‌സ്പാട്രിയേറ്റ്സ്സ് യുണൈറ്റഡ് ആൻഡ് പ്രോസസീവ് എന്ന സംഘടനയാണ് ബിസിനസ് സംരംഭാശയങ്ങൾ കൂടിയാലോചിക്കുന്നതിനായി സൗദി പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്ത് വരുന്ന പ്രവാസികളുടെ കൂട്ടായ്മയിൽ നാട്ടിൽ ബിസിനസ് ആരംഭിക്കാനാണ് വേക്കപ്പ് ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയ വഴി ഉരിത്തിരിഞ്ഞ ആശയങ്ങൾ പ്രാവർത്തികമാക്കി വ്യാപാര മേഖലയിൽ പുത്തൻ സാധ്യതകൾ കൊണ്ട് വരാൻ ആലോചിക്കുന്ന വേക്കപ്പ്, അംഗങ്ങളിൽ നിന്ന് ഷെയർ കണ്ടത്തി കാസർകോട് നഗരസഭയിൽ തങ്ങളുടെ പ്രഥമ സംരംഭമായി ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ഉപകാരപ്രദമായ ബിസിനസ് സംരംഭങ്ങളുടെ കൂടിയാലോചനയ്ക്കായി കാസർകോട് നിവാസികളായ മുഴുവൻ സൗദി പ്രവാസികളും സംഗമത്തിൽ പങ്കടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.