കാസർഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ കെഇഎ കുവൈറ്റ് പത്താം വാർഷിക സംരംഭമായ 'നമുക്കും നൽകാം ഒരുനേരത്തെ ഭക്ഷണം' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കുമ്പള വ്യാപാരഭവനിൽ വച്ച് നടന്ന യോഗത്തിൽ ജില്ല എഡിഎംഎച്ച് ദിനേശ് നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ പ്രവാസി സംഘടനകൾ മുന്നോട്ട് വന്നതിൽ അഭിനന്ദനമറിയിക്കുകയും ശാശ്വത പരിഹാരം എന്ന നിലക്ക് സ്ഥിര വരുമാനം ഉണ്ടാകുന്ന പദ്ധതികൾ കൂടി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മലയോര പ്രദേശങ്ങളിലെ പാവപ്പെട്ട നിരാലംബരായ കുടുംബങ്ങളെ നേരിട്ടു കണ്ടെത്തി ഒരു വർഷത്തേക്കുള്ള ഭക്ഷണപദ്ധതിയാണ് സംഘടന നൽകുന്നത്. പ്രസിഡണ്ട് ഹമീദ് മധുർ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുംബള അക്കാഡമി ഡയറക്ടർ ഖലീൽ ഷംസുദീൻ, മാദ്ധ്യമപ്രവർത്തകൻ എബി കുട്ടിയാനം, കെഇഎ ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ മഹമൂദ് അപ്‌സര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹസ്സൻബല്ല, ഷംസുദ്ദീൻ ബദ്ര്യയ, സാമൂഹ്യ പ്രവർത്തകരായ ഷംസുദ്ദീൻ, മുഹമ്മദ് അസീസ് കൊട്ടുടൽ എന്നിവർ സംസാരിച്ചു.

എഡിഎമ്മിനുള്ള കെഇഎ ഉപഹാരം പ്രസിഡണ്ട് ഹമീദ് മധൂറും, മാദ്ധ്യമ പ്രവർത്തകനായ എബി കുട്ടിയാനത്തിനുള്ള കെഇഎ ഉപഹാരം കൺവീനർ സലാം കളനാടും നൽകുകയും ചെയ്തു. വളർന്നു വരുന്ന യുവതലമുറ, മയക്കുമരുന്നിന് അടിമപ്പെടാതെ നിരാലംബരായ പാവങ്ങൾക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കണമെന്നും കെഇഎ ആദരവ് സ്വീകരിച്ചുകൊണ്ട് എബി കുട്ടിയാനം പറഞ്ഞു.

തെരഞ്ഞെടുത്ത പതിനാല് കുടുംബങ്ങൾക്ക് ആദ്യഘട്ടം എന്ന നിലക്ക് ജില്ലാ എഡിഎംഎച്ച് ദിനേശ് പദ്ധതി കാർഡ് വിതരണം ചെയ്തു. സുനിത, സുരേഷ്, സുനിൽ എന്നീ അനാഥകുട്ടികൾക്ക് കെഇഎ പദ്ധതി ആനുകൂല്യവും സാംബ തിക സഹായവും മഹമൂദ് അപ്‌സര കൈമാറുകയും ചെയ്തു. സംസ്ഥാന സ്‌കൂൾ കലോത്സവ വിജയി, കെഇഎ മെമ്പർ രാജന്റെ മകൾ ശിജിതക്ക് കെഇഎ ഉപഹാരം നൽകി.

നമുക്ക് നൽകാം ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിക്ക് അക്കാദമിയിലെ മുഴുവൻ കുട്ടികളും ഒറ്റക്കെട്ടായി സഹകരിക്കുമെന്ന പ്രഖ്യാപനവുമായി, ഡിഗ്രി വിദ്യാർത്ഥി ഫിറോസ് കോർഡിനേറ്ററായി മുന്നോട്ട് വന്നുകൊണ്ട് വിദ്യാർത്ഥികൾ പ്രഖ്യാപിച്ച കൺവീനർ സലാം കളനാട് സ്വഗതവും അഡൈ്വസറി ബോർഡ് അംഗം ഹസൻ മാങ്ങാട് നന്ദിയും പറഞ്ഞ യോഗം ജാഫർ പള്ളം ഇഖ്ബാൽ കുമ്പള ഫാറൂഖ് മധൂർ എ കെ ബാലൻ എന്നിവർ നേതൃത്വം നൽകി.