- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസയമത്തു കറങ്ങി നടന്നതിനെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവ് മണിക്കൂറുകൾക്കകം കുത്തേറ്റു മരിച്ചു; കാസർഗോഡ് കുമ്പളയിൽ മരിച്ചതുകൊലക്കേസ് പ്രതികൂടിയായ അബ്ദുൾ സലാം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ; കുടിപ്പകയെന്നു സംശയം
കാസർഗോഡ്: സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ മണിക്കൂറുകൾക്കകം കുത്തികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഒരാൾക്കു വെട്ടേറ്റു. മൊഗ്രാൽ പെർവാഡിലെ അബ്ദുൽ സലാം (32) ആണ് കൊലപ്പെട്ടത്. കുമ്പള മാളിയങ്ക കോട്ടോക്കാറിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദ് (28) കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട അബ്ദുൾ സലാം കൊലക്കേസ് പ്രതിയാണ്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ, ഓട്ടോറിക്ഷയിൽ സംശയാസ്പദ സാഹചര്യത്തിൽ കറങ്ങുന്നതിനിടെ അബ്ദുൽ സലാമും നൗഷാദും ഉൾപെടെ നാലുപേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെ ഇവരെ വിട്ടയച്ചു. ഇതിനു ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 2014ൽ കുമ്പള പഞ്ചായത്ത് മുൻ അംഗം പേരാൽ മുഹമ്മദിന്റെ മകൻ ഷെഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ സലാമെന്ന് പൊലീസ് പറഞ്ഞ
കാസർഗോഡ്: സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ മണിക്കൂറുകൾക്കകം കുത്തികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഒരാൾക്കു വെട്ടേറ്റു. മൊഗ്രാൽ പെർവാഡിലെ അബ്ദുൽ സലാം (32) ആണ് കൊലപ്പെട്ടത്.
കുമ്പള മാളിയങ്ക കോട്ടോക്കാറിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദ് (28) കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട അബ്ദുൾ സലാം കൊലക്കേസ് പ്രതിയാണ്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ, ഓട്ടോറിക്ഷയിൽ സംശയാസ്പദ സാഹചര്യത്തിൽ കറങ്ങുന്നതിനിടെ അബ്ദുൽ സലാമും നൗഷാദും ഉൾപെടെ നാലുപേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെ ഇവരെ വിട്ടയച്ചു. ഇതിനു ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
2014ൽ കുമ്പള പഞ്ചായത്ത് മുൻ അംഗം പേരാൽ മുഹമ്മദിന്റെ മകൻ ഷെഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ സലാമെന്ന് പൊലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനായ ദയാനന്ദൻ വധക്കേസിലെ പ്രതിയായ പേരാൽ റോഡിലെ സിദ്ദീഖിന്റെ വീട്ടിലും കൊല്ലപ്പെട്ട അബ്ദുൽ സലാം ഉൾപെടെയുള്ളവർ അക്രമം നടത്തിയിരുന്നു.
ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയിൽ കറങ്ങുന്നതിനിടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകൾ മറിഞ്ഞുകിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.