- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതിബന്ധം നിലച്ച വേളയിൽ ഭർതൃവീട്ടിൽ കഠാര കൊണ്ട് ജിഷയെ കുത്തിക്കൊന്ന കേസിൽ ഭർതൃ സഹോദരനും ഭാര്യയും പ്രതിപ്പട്ടികയിൽ; ഗൂഢാലോചനയും തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി; എല്ലാ കുറ്റവും മുഖ്യപ്രതി ഒഡിഷക്കാരനായ വീട്ടുവേലക്കാരനിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞത് ആക്ഷൻ കമ്മിറ്റിയുടെ നിതാന്ത ജാഗ്രതയിൽ
കാസർഗോഡ്: നാട്ടുകാരും ബന്ധുക്കളും സംശയിച്ചതുപോലെ തന്നെ ഒടുവിൽ ജിഷ കൊലക്കേസിൽ ഭർതൃ സഹോദരനും ഭാര്യയും പ്രതിപട്ടികയിലായി. നീലേശ്വരം അടുക്കത്ത് പറമ്പിലെ രാജേന്ദ്രന്റെ ഭാര്യ 23 കാരിയായ ജിഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കൊടുവിൽ കോടതി തന്നെ വിവിധ വകുപ്പുകളിലായി ഇവരെ പ്രതി പട്ടികയിലാക്കുകയായിരുന്നു. ജിഷ കൊലക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജിഷയുടെ പിതാവ് പി.കെ. കുഞ്ഞികൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയെങ്കിലും ആദ്യ പൊലീസ് അന്വേഷണത്തിൽ തന്നെ ക്രൈംബ്രാഞ്ച് ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ കേസ് വിചാരണക്കെടുത്തപ്പോൾ സാക്ഷികളായ ഭർതൃസഹോദരനും ഭാര്യയും പ്രതിപ്പട്ടികയിൽ ചേർക്കപ്പെടുകയായിരുന്നു. വിചാരണ വേളയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഈ ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. വിചാരണയുടെ അവസാന ഘട്ടത്തിലാണ് സുപ്രധാന നിരീക്ഷണത്തിലൂടെ രണ്ടു പേരേയും പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടത്. ജിഷയുടെ ഭർത്താവ് രാജേന്ദ്രന്റെ ജേഷ്ഠനായ
കാസർഗോഡ്: നാട്ടുകാരും ബന്ധുക്കളും സംശയിച്ചതുപോലെ തന്നെ ഒടുവിൽ ജിഷ കൊലക്കേസിൽ ഭർതൃ സഹോദരനും ഭാര്യയും പ്രതിപട്ടികയിലായി. നീലേശ്വരം അടുക്കത്ത് പറമ്പിലെ രാജേന്ദ്രന്റെ ഭാര്യ 23 കാരിയായ ജിഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കൊടുവിൽ കോടതി തന്നെ വിവിധ വകുപ്പുകളിലായി ഇവരെ പ്രതി പട്ടികയിലാക്കുകയായിരുന്നു. ജിഷ കൊലക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജിഷയുടെ പിതാവ് പി.കെ. കുഞ്ഞികൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു.
കോടതി നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയെങ്കിലും ആദ്യ പൊലീസ് അന്വേഷണത്തിൽ തന്നെ ക്രൈംബ്രാഞ്ച് ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ കേസ് വിചാരണക്കെടുത്തപ്പോൾ സാക്ഷികളായ ഭർതൃസഹോദരനും ഭാര്യയും പ്രതിപ്പട്ടികയിൽ ചേർക്കപ്പെടുകയായിരുന്നു. വിചാരണ വേളയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഈ ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. വിചാരണയുടെ അവസാന ഘട്ടത്തിലാണ് സുപ്രധാന നിരീക്ഷണത്തിലൂടെ രണ്ടു പേരേയും പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടത്.
ജിഷയുടെ ഭർത്താവ് രാജേന്ദ്രന്റെ ജേഷ്ഠനായ ചന്ദ്രന്റെ ഭാര്യ ലേഖ എന്നിവരെയാണ് ജിഷവധ ക്കേസിൽ അഡീഷണൽ ജില്ലാസെഷൻസ് കോടതി പ്രതി ചേർത്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലക്ക് പ്രേരിപ്പിക്കൽ, ഒളിവിൽ കഴിയാൻ സഹായം നൽകൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചേർത്തിട്ടുള്ളത്. ഈ മാസം 20 ന് പ്രതികൾ കോടതിയിൽ ഹാജരാകുകയും വേണം. 2012 ഫെബ്രുവരി 19 നാണ് ജിഷ ഭർതൃവീട്ടിൽ കൊല ചെയ്യപ്പെട്ടത്.
സംഭവത്തിൽ വീട്ടു വേലക്കാരനായ ഒഡിഷ സ്വദേശി തുഷാർ സെൻ മാലിക് എന്ന മദൻ മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സിഐ യായ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ മാലിക് മാത്രമാണ് പ്രതിയെന്നായിരുന്നു കണ്ടെത്തൽ. ഒടുവിൽ ജിഷയുടെ പിതാവ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പരാതി നൽകിയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നു. ആദ്യം നൽകിയ റിപ്പോർട്ട് തന്നെ ശരിവെക്കുകയായിരുന്നു അവരും ചെയ്തത്. കേസിൽ ജാമ്യത്തിലിറങ്ങിയ മദൻ മാലിക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
ജിഷ കൊലക്കേസിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കിയിരുന്നു. ജിഷ ഭർതൃവീട്ടിൽ കൊല്ലപ്പെട്ടത് കഠാര കുത്തേറ്റാണ്. ആ സമയം വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പ്രതിയെ കാസർഗോഡ് ജില്ല മുഴുവൻ അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായിരുന്നില്ല. നാട്ടുകാരും തിരച്ചിലിനിറങ്ങിയിരുന്നു. മദൻ മാലിക് മാത്രമാണ് പ്രതിയെന്ന് പറഞ്ഞ് വീട്ടുകാരും കയ്യൊഴിഞ്ഞു. എന്നാൽ അടുത്ത ദിവസം കൊല നടത്തിയ അതേ വീട്ടിലെ ടെറസിൽ നിന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചുകൊണ്ട് മദൻ മാലിക്കിനെ പിടികൂടുകയായിരുന്നു.
ഇതോടെയാണ് ഈ കൊലയിൽ വീട്ടുകാർക്കും ബന്ധമുണ്ടെന്ന ആരോപണമുയർന്നത്. പൊലീസ് രണ്ടു തവണ അന്വേഷിച്ചിട്ടും പ്രതി മാലിക് മാത്രമാണെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. കോടതിയുടെ ഒടുവിലത്തെ നിരീക്ഷണത്തിലാണ് ഭർതൃവീട്ടിലെ ബന്ധുക്കൾ തന്നെ പ്രതിസ്ഥാനത്തെത്തിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ജിഷയുടെ പിതാവിന്റെ നിഗമനങ്ങളും കോടതി ശരിവെച്ചിരിക്കയാണ്. ഭർതൃ സഹോദര ഭാര്യ ലേഖ ഒന്നാം പ്രതി സ്ഥാനത്തെത്തുമെന്നാണ് നിഗമനം.