- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് നഗരത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം; ഉപ്പള സ്വദേശിയെയും പെൺകുട്ടിയെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി; കാറിൽ കയറ്റി കൊണ്ടുപോയത് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം
കാസർകോട്: കാസർകോട് നഗരത്തിൽ ഗുണ്ടാ വിളയാട്ടം. പെൺകുട്ടിയെയും സുഹൃത്തിനെയും ഏഴംഗ സംഘം തട്ടിക്കൊണ്ടു പോയി. ഇന്ന് രാവിലെ ആറുമണിക്കാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ക്യാപിറ്റൽ ഇൻ ഹോട്ടലിന് സമീപത്തുവെച്ച് ഏഴംഗ സംഘം യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയത്.
തമിഴ്‌നാട് സ്വദേശിയാണ് യുവതി. തലപ്പാടി സ്വദേശിയായ ഷൗക്കത്ത് മംഗളൂരു പമ്പ്വെലിന് സമീപത്തുവെച്ചു യുവതിയെ കാറിൽ കയറ്റി കാസർകോട് കൊണ്ടുവരികയായിരുന്നു. തുടർന്ന് പഴയ ബസ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിൽ ചായ കുടിച്ച ശേഷം പിന്നീട് പുതിയ ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള ക്യാപിറ്റൽ ഇന്ന് ഹോട്ടലിന് സമീപം എത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇവരെ പിന്തുടർന്ന് വന്ന ഒരു സ്വിഫ്റ്റ് കാർ യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിനെ തടഞ്ഞത്.
ഏഴംഗസംഘം കാറിൽ നിന്നിറങ്ങി ഷൗക്കത്തലിയെ വലിച്ചിറക്കി ക്രൂരമായ മർദിച്ചു. ഷൗക്കത്ത് സഞ്ചരിച്ച കാറിൽ തന്നെ ഇവരെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്ന കാർ ഉടമസ്ഥനായ ലത്തീഫിനെ സംഘം ഒഴിവാക്കുകയും ചെയ്തു. തുടർന്ന് ലത്തീഫ് വിവരം കാസർകോഡ് ടൗൺ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഷൗക്കത്ത് സുഹൃത്തിനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരാൻ സഹായം ചോദിച്ചപ്പോൾ കാർ കൈമാറാൻ സാധിക്കില്ലെന്നും തന്റെ കൂടെ ഞാനും വരാം എന്നുപറഞ്ഞാണ് ലത്തീഫ് വീട്ടിൽ നിന്നും കൂടെ ഇറങ്ങിയത്. ഡിവൈഎസ്‌പി സദാനന്ദന്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ പൊലീസ് സി ഐ കെ വി ബാബു, എസ് ഐ മാരായ ഷാജു, രഞ്ജിത് ,മധു, നാരായണന്, എ എസ് ഐ മനോജ് പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, നാരായണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞദിവസം തായലങ്ങാടിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പിന്നാലെയാണ് നഗരത്തെ ഞെട്ടിച്ച വീണ്ടും അക്രമം ഉണ്ടായത്