- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ വിഘടനവാദി നേതാക്കൾ അറസ്റ്റിൽ; അറസ്റ്റിലായത് എസ് എ എസ് ഗീലാനിയുടെ മരുമകൻ ഉൾപ്പെടെയുള്ളവർ; അറസ്റ്റ് ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയതിന്; നടപടി എൻ ഐ എയുടേത്
ശ്രീനഗർ: കശ്മീരിൽ ഹുറിയത്ത് നേതാവ് എസ്.എ.എസ് ഗിലാനിയുടെ മരുമകൻ ഉൾപ്പടെ ഏഴ് വിഘടനവാദികളെ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു. കാശ്മീർ താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിന് ഫണ്ടു ശേഖരണം നടത്തിയതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹുറിയത്ത് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അൽത്താഫ് ഷാ, അയാസ് അക്‌ബർ, പീർ സെയ്ഫുള്ള, മെഹ്റാജ് കൽവാൽ, ഷഹിദ് ഉൽ ഇസ്ലാം, നയീം ഖാൻ, ബീറ്റാ കരാറ്റെ എന്നിവരാണ് അറസ്റ്റിലായ ഏഴുപേർ. ഇതിൽ അൽത്താഫ് ഷായാണ് ഹുറിയത്ത് നേതാവ് ഗിലാനിയുടെ മരുമകൻ. ഇതിൽ അയാസ് അക്‌ബർ ഗിലാനിയുടെ വക്താവായിരുന്നു. ഷായുടെ ശ്രീനഗറിലുള്ള വീട്ടിലും മറ്റ് നേതാക്കളുടെ വീട്ടിലും കഴിഞ്ഞമാസം എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭീകരാക്രമണം നടത്തുന്നതിന് ഫണ്ടു ശേഖരണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം ഫണ്ടുപയോഗിച്ചാണ് സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുന്നതും സ്‌കൂളുകളും സർക്കാർ സംവിധാനങ്ങളും നശിപ്പിക്കുന്നതെന്നും അന്വേഷണ സേന കണ്ടെത്തിയിരുന്നു.
ശ്രീനഗർ: കശ്മീരിൽ ഹുറിയത്ത് നേതാവ് എസ്.എ.എസ് ഗിലാനിയുടെ മരുമകൻ ഉൾപ്പടെ ഏഴ് വിഘടനവാദികളെ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു. കാശ്മീർ താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിന് ഫണ്ടു ശേഖരണം നടത്തിയതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹുറിയത്ത് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
അൽത്താഫ് ഷാ, അയാസ് അക്‌ബർ, പീർ സെയ്ഫുള്ള, മെഹ്റാജ് കൽവാൽ, ഷഹിദ് ഉൽ ഇസ്ലാം, നയീം ഖാൻ, ബീറ്റാ കരാറ്റെ എന്നിവരാണ് അറസ്റ്റിലായ ഏഴുപേർ. ഇതിൽ അൽത്താഫ് ഷായാണ് ഹുറിയത്ത് നേതാവ് ഗിലാനിയുടെ മരുമകൻ. ഇതിൽ അയാസ് അക്‌ബർ ഗിലാനിയുടെ വക്താവായിരുന്നു.
ഷായുടെ ശ്രീനഗറിലുള്ള വീട്ടിലും മറ്റ് നേതാക്കളുടെ വീട്ടിലും കഴിഞ്ഞമാസം എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭീകരാക്രമണം നടത്തുന്നതിന് ഫണ്ടു ശേഖരണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം ഫണ്ടുപയോഗിച്ചാണ് സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുന്നതും സ്‌കൂളുകളും സർക്കാർ സംവിധാനങ്ങളും നശിപ്പിക്കുന്നതെന്നും അന്വേഷണ സേന കണ്ടെത്തിയിരുന്നു.