- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ വീണ്ടും എൻ ഐ എയുടെ റെയ്ഡ്; റെയ്ഡ് സയ്യിദ് അലിഷാ ഗിലാനിയുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും; നടപടി കശ്മീർ താഴ്‌വരയിൽ സംഘർഷം സൃഷ്ടിക്കാൻ പണം സമാഹരിക്കുന്നുവെന്ന സംശയത്തെത്തുടർന്ന്
ജമ്മു: വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ളവരുടെ ജമ്മുവിലെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ റെയ്ഡ്. ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഗിലാനിയുടെ മക്കളായ നയീം, നസീം എന്നിവർക്ക് എൻ.ഐ.എ സമൻസ് നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എൻ.ഐ.എ ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഗിലാനിയുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. 11 വർഷം പാക്കിസ്ഥാനിൽ ചിലവഴിച്ചശേഷം 2010 ലാണ് ഗിലാനിയുടെ മകനും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ നയീം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുള്ളത്. ഗിലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷാ, തെഹ്രീക് ഇ ഹുറീയത്ത് എന്ന സംഘടനയുടെ വക്താവ് അയാസ് അക്‌ബർ എന്നിവർ അടക്കമുള്ള പലരെയും എൻ.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹവാല ഇടപാടുകൾ അടക്കമുള്ളവ നടത്തി സമാഹരിക്കുന്ന പണം കശ്മീർ താഴ്‌വരയിൽ അശാന്തി പരത്താൻ ഉപയോഗിക
ജമ്മു: വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ളവരുടെ ജമ്മുവിലെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ റെയ്ഡ്. ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഗിലാനിയുടെ മക്കളായ നയീം, നസീം എന്നിവർക്ക് എൻ.ഐ.എ സമൻസ് നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എൻ.ഐ.എ ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഗിലാനിയുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. 11 വർഷം പാക്കിസ്ഥാനിൽ ചിലവഴിച്ചശേഷം 2010 ലാണ് ഗിലാനിയുടെ മകനും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ നയീം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുള്ളത്. ഗിലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷാ, തെഹ്രീക് ഇ ഹുറീയത്ത് എന്ന സംഘടനയുടെ വക്താവ് അയാസ് അക്‌ബർ എന്നിവർ അടക്കമുള്ള പലരെയും എൻ.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹവാല ഇടപാടുകൾ അടക്കമുള്ളവ നടത്തി സമാഹരിക്കുന്ന പണം കശ്മീർ താഴ്‌വരയിൽ അശാന്തി പരത്താൻ ഉപയോഗിക്കുന്നുവെന്ന കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.ജമ്മു കശ്മീരിലും ഡൽഹിയിലും ഹരിയാനയിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻ.ഐ.എ പരിശോധനകൾ നടത്തിയിരുന്നു. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പണവും അടക്കമുള്ളവ കണ്ടെത്തിയിരുന്നു.