- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിലെ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് പാക്കിസ്ഥാൻകാരൻ; ഉമർ അമർനാഥ് തീർത്ഥാടകരെ ആക്രമിച്ച കേസിലെ പ്രതിയെന്ന് സൈന്യം
ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പാംപോർ ജില്ലയിൽ പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. പാക്കിസ്ഥാൻ സ്വദേശിയായ ഉമർ ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. അമർനാഥ് തീർത്ഥാടകരെ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കാളിയാണ് ഇയാൾ. കശ്മീർ മേഖലയിൽ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന അബു ഇസ്മായേൽഗ്രൂപ്പിന് നേതൃത്വം നല്കുന്നവരിൽ ഒരാളാണ് ഉമർ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ സോപൂരിലും ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു.
ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പാംപോർ ജില്ലയിൽ പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. പാക്കിസ്ഥാൻ സ്വദേശിയായ ഉമർ ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. അമർനാഥ് തീർത്ഥാടകരെ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കാളിയാണ് ഇയാൾ.
കശ്മീർ മേഖലയിൽ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന അബു ഇസ്മായേൽഗ്രൂപ്പിന് നേതൃത്വം നല്കുന്നവരിൽ ഒരാളാണ് ഉമർ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.
ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ സോപൂരിലും ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു.
Next Story