ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം. കാഷ്മീരിലെ പുൽവാമയിൽ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുൽവാമയിലെ പാംപുരിലായിരുന്നും സംഭവം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

ശനിയാഴ്ച കാഷ്മീരിലെ ഷോപിയാനിൽ പൊലീസ് സ്റ്റേഷനു നേരെയും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായം ഇല്ല.