- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചുവെന്നും രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീർ ഡിജിപി എസ്‌പി വൈദ് അറിയിച്ചു. ഷക്കീർ അഹമ്മദ് (17) എന്ന കുട്ടിയാണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഷോപിയാൻ ജില്ലയിലെ ദെയ്റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്താണ് ബുധനാഴ്ച സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ സൈന്യം കണ്ടെടുത്തു. കൂടുതൽ ഭീകരർ പ്രദേശത്ത് ഉണ്ടാകാമെന്ന നിഗമനത്തിൽ വ്യാപകമായ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ സൈനികരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുന്നുവെന്നാണ് കശ്മീർ ഡി.ജി.പി വ്യക്തമാക്കിയിട്ടുള്ളത്.
ശ്രീനഗർ: തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചുവെന്നും രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീർ ഡിജിപി എസ്‌പി വൈദ് അറിയിച്ചു. ഷക്കീർ അഹമ്മദ് (17) എന്ന കുട്ടിയാണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഷോപിയാൻ ജില്ലയിലെ ദെയ്റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്താണ് ബുധനാഴ്ച സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ സൈന്യം കണ്ടെടുത്തു. കൂടുതൽ ഭീകരർ പ്രദേശത്ത് ഉണ്ടാകാമെന്ന നിഗമനത്തിൽ വ്യാപകമായ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ സൈനികരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുന്നുവെന്നാണ് കശ്മീർ ഡി.ജി.പി വ്യക്തമാക്കിയിട്ടുള്ളത്.