ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്.

സോപോറിലെ ഒരു വീട്ടിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന ചൊവ്വാഴ്ച മുതൽ ഇവിടെ തിരച്ചിൽ നടത്തി വരികയായിരുന്നു.

രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ച് പ്രദേശമാകെ നിരീക്ഷണ വലയത്തിലാക്കി. തുടർന്ന് ഇന്ന് പുലർച്ചെ ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.