- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു/റാഞ്ചി: ജമ്മു കശ്മീരിലും ഝാർഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ഇരു സ്ഥലങ്ങളിലും ബിജെപിക്ക് മുൻതൂക്കമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ജമ്മുവിൽ ബിജെപി 26 ശതമാനം വോട്ട് നേടും. പിഡിപി 25 ശതമാനവും കോൺഗ്രസ് 17 ശതമാനവും വോട്ട് നേടുമന്ന് ഇന്ത്യ ടിവി, സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ഝാർഖണ്ഡിൽ ബിജെ
ജമ്മു/റാഞ്ചി: ജമ്മു കശ്മീരിലും ഝാർഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ഇരു സ്ഥലങ്ങളിലും ബിജെപിക്ക് മുൻതൂക്കമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ജമ്മുവിൽ ബിജെപി 26 ശതമാനം വോട്ട് നേടും. പിഡിപി 25 ശതമാനവും കോൺഗ്രസ് 17 ശതമാനവും വോട്ട് നേടുമന്ന് ഇന്ത്യ ടിവി, സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ഝാർഖണ്ഡിൽ ബിജെപി 41 മുതൽ 49 സീറ്റുകൾ വരെ നേടും. നിലവിൽ ജാർഖണ്ഡ് ഭരണകക്ഷിയായ ജെഎംഎം 15 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
അതേസമയം, ശനിയാഴ്ച നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ ജമ്മു കാഷ്മീരിൽ 76 ശതമാനവും ഝാർഖണ്ഡിൽ 71.25 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ജമ്മു കാഷ്മീരിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 വർഷത്തിനിടെയുള്ള കൂടിയ വോട്ടിങ് ശതമാനമാണിത്.
ജമ്മു കാഷ്മീരിൽ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഝാർഖണ്ഡിൽ ജെഎംഎം സ്വാധീനമേഖലയായ സന്താൾ പർഗാനയിലെ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ. കാഷ്മീരിൽ 87ഉം ഝാർഖണ്ഡിൽ 81ഉം നിയമസഭാ സീറ്റുകളാണുള്ളത്.