- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അവനുവേണ്ടി കാത്തിരിക്കുന്നു; അവൻ തിരിച്ചുവരണം; ഫുട്‌ബോൾ കളിക്കണം; ഉമ്മയുടെ കരച്ചിലിന്റെ മുന്നിൽ മജീദിന് പിടിച്ച് നിക്കാനായില്ല; തീവ്രവാദിയാകാൻ പോയ കശ്മീർ ഫുട്‌ബോൾ താരം മജിദ് ഇർഷാദ് ഖാൻ തീവ്രവാദം അവസാനിച്ച് തിരിച്ചെത്തി; മജിദിന്റെ പേരിൽ കുറ്റങ്ങളൊന്നും ചുമത്തില്ലെന്നും കുടുംബത്തോടൊപ്പം ചേരാമെന്നും അറിയിച്ചതോടെ പുതുജീവിതം സ്വപ്നം കണ്ട് മജീദും ഉമ്മയും
ശ്രീനഗർ: മകൻ തീവ്രവാദിയായി മാറിയിരിക്കുന്നു എന്ന വാർത്ത ഹൃദയം തകന്നാണ് മജീദിന്റെ ഉമ്മ കേട്ടത്, വലിയ ഫുട്‌ബോളറായി വരുമെന്ന് കരുതിയ മകൻ തോക്കുമേന്തി നിൽക്കുന്നത് കണ്ട ആ ഉമ്മ ബോധരഹിതയായി മാറിയിരുന്നു,ഒടുവിൽ മകൻ തിരിച്ച് വരണമെന്ന് കരഞ്ഞ് പറഞ്ഞ ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ മജീദിനും പിടിച്ച് നിക്കാൻ സാധിച്ചിരുന്നില്ല. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം മജിദ് ഇർഷാദ് ഖാനാണ് ഭീകരവാദം അവസാനിപ്പിച്ച് സൈന്യത്തിനു മുൻപാകെ കീഴടങ്ങിയത്. മജിദ് സ്വന്തം ആഗ്രഹപ്രകാരമാണ് തിരിച്ചെത്തിയതെന്ന് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിക്ടർ ഫോഴ്‌സിന്റെ മേജർ ജനറൽ ബി.എസ്. രാജു പറഞ്ഞു. അനന്ത്‌നാഗ് സ്വദേശിയായ മജിദിന്റെ തിരിച്ചെത്താനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നതായും ധീരമായ തീരുമാനമാണിതെന്നും രാജു പറഞ്ഞു. മജീദ് തീവ്രവാദിയായി മാറിയെന്ന് ഉമ്മ അറിഞ്ഞിരുന്നില്ല, എ.കെ. 47 തോക്കുമായി നിൽക്കുന്ന മജിദിന്റെ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് മകൻ ലഷ്‌കറെ തൊയ്ബയിൽ എത്തിയെന്ന് ഭീകര വാർത്
ശ്രീനഗർ: മകൻ തീവ്രവാദിയായി മാറിയിരിക്കുന്നു എന്ന വാർത്ത ഹൃദയം തകന്നാണ് മജീദിന്റെ ഉമ്മ കേട്ടത്, വലിയ ഫുട്‌ബോളറായി വരുമെന്ന് കരുതിയ മകൻ തോക്കുമേന്തി നിൽക്കുന്നത് കണ്ട ആ ഉമ്മ ബോധരഹിതയായി മാറിയിരുന്നു,ഒടുവിൽ മകൻ തിരിച്ച് വരണമെന്ന് കരഞ്ഞ് പറഞ്ഞ ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ മജീദിനും പിടിച്ച് നിക്കാൻ സാധിച്ചിരുന്നില്ല.
ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം മജിദ് ഇർഷാദ് ഖാനാണ് ഭീകരവാദം അവസാനിപ്പിച്ച് സൈന്യത്തിനു മുൻപാകെ കീഴടങ്ങിയത്. മജിദ് സ്വന്തം ആഗ്രഹപ്രകാരമാണ് തിരിച്ചെത്തിയതെന്ന് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിക്ടർ ഫോഴ്‌സിന്റെ മേജർ ജനറൽ ബി.എസ്. രാജു പറഞ്ഞു. അനന്ത്‌നാഗ് സ്വദേശിയായ മജിദിന്റെ തിരിച്ചെത്താനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നതായും ധീരമായ തീരുമാനമാണിതെന്നും രാജു പറഞ്ഞു.
മജീദ് തീവ്രവാദിയായി മാറിയെന്ന് ഉമ്മ അറിഞ്ഞിരുന്നില്ല, എ.കെ. 47 തോക്കുമായി നിൽക്കുന്ന മജിദിന്റെ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് മകൻ ലഷ്‌കറെ തൊയ്ബയിൽ എത്തിയെന്ന് ഭീകര വാർത്ത് ഉമ്മ ആഷിയ ബീഗം അറിഞ്ഞത്. ഇത് കണ്ട് കരയുന്ന ഉമ്മ
'ഞാൻ അവനുവേണ്ടി കാത്തിരിക്കുന്നു. അവൻ തിരിച്ചുവരണം. ഫുട്‌ബോൾ കളിക്കണം എന്ന് പറഞ്ഞ് കരയുന്നത് വീഡിയോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ ഇട്ടത്.
തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് വീഡിയോ കണ്ട ഒട്ടേറെപ്പേരാണ് മജിദിനോട് ഭീകരപ്രവർത്തനം അവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടെത്തിയത്. മജിദിന്റെ ചിത്രം കണ്ടതോടെ പിതാവ് ഇർഷാദ് ഖാന് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു.
അനന്ത്‌നാഗിലെ പ്രാദേശിക ഫുട്‌ബോൾ ടീമിൽ ഗോൾകീപ്പറായിരുന്നു മജിദ്. അടുത്ത സുഹൃത്ത് യാവർ നിസാർ ഷെർഗുജ്രി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജിദ് ഒരാഴ്ചമുൻപ് ലഷ്‌കറിൽ ചേർന്നത്.
ഒടുവിൽ അമ്മയുടെ സ്‌നേഹത്തിന് മുന്നിൽ കീഴടങ്ങിയ മജീദിന്റെ പേരിൽ കുറ്റങ്ങളൊന്നും ചുമത്തില്ലെന്നും കുടുംബത്തോടൊപ്പം ചേരാമെന്നും പൊലീസ് മേധാവി മുനീർ ഖാൻ വ്യക്തമാക്കി. ഒരമ്മയുടെ സ്‌നേഹം വിജയിച്ചെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.