- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ ഇന്ത്യയുടെ ഭാഗമല്ല പ്രത്യേക രാഷ്ട്രം! അവിടുത്തെ ജനങ്ങളെ എന്തുവിളിക്കും? ചോദ്യം ഏഴാം ക്ലാസ് വിദ്യാർത്ഥികളോട്; പരീക്ഷാപേപ്പറിലെ ചോദ്യത്തിൽ വീണുരുണ്ട് ബിഹാർ വിദ്യാഭ്യാസ വകുപ്പ്
പട്‌ന: കശ്മീർ ഇന്ത്യയുടെ ഭാഗമല്ല, പ്രത്യേക രാഷ്ട്രമെന്ന് ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ബോർഡ് തയ്യാരാക്കിയ ചോദ്യപേപ്പറിലാണ് വിചിത്രമായ ചോദ്യമുള്ളത്. ചൈന,നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളിലെ ജനങ്ങളെ വിളിക്കുന്നത് എന്തുപേരിലാണെന്നാണ് ചോദ്യം. ഒക്്ടോബർ അഞ്ചിന് ആരംഭിച്ച പരീക്ഷ ഇന്ന് അവസാനിക്കും. സർവശി്ക്ഷാ അഭിയാന്റെ കീഴിൽ ബിഹാർ വ്ിദ്യാഭ്യാസ പദ്ധതി കൗൺസിലാണ് പരീക്ഷയുടെ മേൽനോട്ടം നിർവഹിക്കുന്നത്.വൈശാലി ജില്ലയിലെ ഒരു വിദ്യാർത്ഥിയാണ് ചോദ്യപേപ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ചത്. താൻ അവധിയിലായിരുന്നുവെന്നും തെറ്റ് സംഭവിച്ചത് എങ്ങനെയെന്ന് പരിശോധിക്കാമെന്നും വൈശാലി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഗീത സിൻഹ അറിയിച്ചു.എന്നാൽ, തെറ്റ് നാണക്കേടാണെന്ന് ബിഇപിസി സംസ്ഥാന പ്രോഗ്രാം ഓഫീസർ പ്രേംചന്ദ്ര പ്രതികരിച്ചു. അച്ചടി പിശകാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പട്‌ന: കശ്മീർ ഇന്ത്യയുടെ ഭാഗമല്ല, പ്രത്യേക രാഷ്ട്രമെന്ന് ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ബോർഡ് തയ്യാരാക്കിയ ചോദ്യപേപ്പറിലാണ് വിചിത്രമായ ചോദ്യമുള്ളത്. ചൈന,നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളിലെ ജനങ്ങളെ വിളിക്കുന്നത് എന്തുപേരിലാണെന്നാണ് ചോദ്യം.
ഒക്്ടോബർ അഞ്ചിന് ആരംഭിച്ച പരീക്ഷ ഇന്ന് അവസാനിക്കും. സർവശി്ക്ഷാ അഭിയാന്റെ കീഴിൽ ബിഹാർ വ്ിദ്യാഭ്യാസ പദ്ധതി കൗൺസിലാണ് പരീക്ഷയുടെ മേൽനോട്ടം നിർവഹിക്കുന്നത്.വൈശാലി ജില്ലയിലെ ഒരു വിദ്യാർത്ഥിയാണ് ചോദ്യപേപ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ചത്. താൻ അവധിയിലായിരുന്നുവെന്നും തെറ്റ് സംഭവിച്ചത് എങ്ങനെയെന്ന് പരിശോധിക്കാമെന്നും വൈശാലി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഗീത സിൻഹ അറിയിച്ചു.എന്നാൽ, തെറ്റ് നാണക്കേടാണെന്ന് ബിഇപിസി സംസ്ഥാന പ്രോഗ്രാം ഓഫീസർ പ്രേംചന്ദ്ര പ്രതികരിച്ചു. അച്ചടി പിശകാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.