- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരർ ജീപ്പിലേക്കെറിഞ്ഞ ബോംബ് പൊട്ടും മുൻപ് തിരിച്ചെറിഞ്ഞ് സൈനികൻ; തലനാരിഴയ്ക്ക് രക്ഷപെട്ടത് 15 സൈനികർ
ശ്രീനഗർ: സായുധസേനയുടെ വാഹനത്തിന് അകത്തേക്ക് ഭീകരർ എറിഞ്ഞ ഗ്രനേഡിൽ നിന്ന് സൈനികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രനേഡ് പൊട്ടും മുൻപ് വാഹനത്തിന് അകത്തുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് ഓഫീസർ ഇത് പെട്ടെന്ന് പുറത്തേക്ക് തന്നെ തിരിച്ചെറിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. തദ്ദേശീയരായ രണ്ടു പേർക്കും രണ്ട് പൊലീസുകാർക്കും ഒരു കേന്ദ്ര റിസർവ് പൊലീസ് ഉദ്യോഗസ്ഥനും ബോംബ് റോഡിൽ വച്ച് പൊട്ടിയതിനെ തുടർന്ന് പരുക്കേറ്റു. സോപോറിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്കാണ് ബോംബെറിഞ്ഞത്. കൃത്യമായി ജീപ്പിനകത്ത് തന്നെ ബോംബ് വന്നു വീണു. എന്നാൽ സൈനികൻ ബോംബ് പൊട്ടുന്നതിന് മുൻപ് തന്നെ തിരിച്ച് റോഡിലേക്ക് എറിഞ്ഞു. ബോംബെറിഞ്ഞപ്പോൾ വാഹനത്തിനകത്ത് 15 സൈനികരാണ് ഉണ്ടായിരുന്നത്.
ശ്രീനഗർ: സായുധസേനയുടെ വാഹനത്തിന് അകത്തേക്ക് ഭീകരർ എറിഞ്ഞ ഗ്രനേഡിൽ നിന്ന് സൈനികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രനേഡ് പൊട്ടും മുൻപ് വാഹനത്തിന് അകത്തുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് ഓഫീസർ ഇത് പെട്ടെന്ന് പുറത്തേക്ക് തന്നെ തിരിച്ചെറിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്.
തദ്ദേശീയരായ രണ്ടു പേർക്കും രണ്ട് പൊലീസുകാർക്കും ഒരു കേന്ദ്ര റിസർവ് പൊലീസ് ഉദ്യോഗസ്ഥനും ബോംബ് റോഡിൽ വച്ച് പൊട്ടിയതിനെ തുടർന്ന് പരുക്കേറ്റു.
സോപോറിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്കാണ് ബോംബെറിഞ്ഞത്. കൃത്യമായി ജീപ്പിനകത്ത് തന്നെ ബോംബ് വന്നു വീണു. എന്നാൽ സൈനികൻ ബോംബ് പൊട്ടുന്നതിന് മുൻപ് തന്നെ തിരിച്ച് റോഡിലേക്ക് എറിഞ്ഞു. ബോംബെറിഞ്ഞപ്പോൾ വാഹനത്തിനകത്ത് 15 സൈനികരാണ് ഉണ്ടായിരുന്നത്.
Next Story