- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണസദ്യയൊരുക്കാൻ മസാല വാങ്ങുമ്പോൾ സൂക്ഷിക്കുക; അതിലെ കറുവപ്പട്ട അമേരിക്കയിൽ എലികളെ കൊല്ലുന്ന കാസിയയാകാം; ചൈനയിൽനിന്നുള്ള 'വിഷം' കരൾ- വൃക്കരോഗങ്ങൾക്ക് കാരണമാകും
കണ്ണൂർ : ബിരിയാണിയും സദ്യയും കഴിക്കുമ്പോൾ സൂക്ഷിക്കുക. രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയ്ക്ക് പകരം നാം ഉപയോഗിക്കുന്നവയിൽ ഭൂരിഭാഗവും വിഷമായ 'കാമറിൻ 'ആണ്. അമേരിക്കയിൽ ഇത് എലിയെ കൊല്ലാനുള്ള വിഷമാണ്. കറുവപ്പട്ടയോട് രൂപസാദൃശ്യം ഏറെയുള്ള കാസിയായുടെ പ്രധാന വിപണിയും ഇന്ത്യയാണ്. മലയാളികൾ ഏത് സദ്യവട്ടം കൂട്ടുമ്പോഴും ഗരം മസാല എന്ന സ
കണ്ണൂർ : ബിരിയാണിയും സദ്യയും കഴിക്കുമ്പോൾ സൂക്ഷിക്കുക. രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയ്ക്ക് പകരം നാം ഉപയോഗിക്കുന്നവയിൽ ഭൂരിഭാഗവും വിഷമായ 'കാമറിൻ 'ആണ്. അമേരിക്കയിൽ ഇത് എലിയെ കൊല്ലാനുള്ള വിഷമാണ്. കറുവപ്പട്ടയോട് രൂപസാദൃശ്യം ഏറെയുള്ള കാസിയായുടെ പ്രധാന വിപണിയും ഇന്ത്യയാണ്.
മലയാളികൾ ഏത് സദ്യവട്ടം കൂട്ടുമ്പോഴും ഗരം മസാല എന്ന സുഗന്ധ വ്യഞ്ജനക്കൂട്ട് ഉപയോഗിക്കും. ഇതിലെ പ്രധാന താരം കറുവപ്പട്ടയാണ്. ഈ കറുവപ്പട്ടയുടെ പേരിലാണ് 'കാസിയ' സ്ഥാനം പിടിക്കുന്നത്. ഒറ്റനോട്ടത്തിൽ കറുവപ്പട്ടയെന്നു തോന്നിക്കുന്ന കാസിയായുടെ വിലക്കുറവാണ് ഇറക്കുമതിക്കാരേയും വൃാപാരികളേയും കാസിയാ വിൽപ്പനയ്ക്ക് പ്രേരിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വ്യാപാര ശാലയിലെത്തുന്ന കാസിയക്ക് കറുവപ്പട്ടയുടെ വില ലഭിക്കുകയും ചെയ്യും.
ഗരം മസാലയുടെ മറവിൽ കുടിൽ വ്യവസായമായും മറ്റും കടകളിൽ ലഭ്യമാകുന്നത് കാസിയ തന്നെ എന്നതാണ് വസ്തുത. കാസിയയുടെ അപകടസാധ്യത അറിയാതെ നമ്മുടെ തീന്മേശകളിൽ ഈ വിഷം വിളമ്പാൻ തുടങ്ങിയിട്ട് കാലമേറെയായെന്ന കാര്യം നാം അറിയാതെ പോകുന്നു. കറുവപ്പട്ടയേക്കാൾ എരുവും രുചിയും കാസിയയ്ക്കുള്ളതിനാൽ ഇതുപയോഗിക്കുന്നത് തിരിച്ചറിയാതെ പോകുന്നു.
ഫിൻലാൻഡിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നപ്പോൾ കാരണക്കാരൻ കാസിയയാണെന്നു കണ്ടെത്തി. തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മുഴുവനും കാസിയ ഇറക്കുമതി നിരോധിച്ചു. അന്താരാഷ്ട്ര വിപണിയിൽ കാസിയ വില പത്തു രൂപയായിക്കുറഞ്ഞു. അതോടെ കാസിയായുടെ പ്രധാന വിപണി ഇന്ത്യയായി. ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിൽ കാസിയ ഇറക്കുമതി ചെയ്യുന്നത്. 2000 ൽ കാസിയക്കും കറുവപ്പട്ടയ്ക്കും അന്താരാഷ്ട്ര തലത്തിൽ ഒരേ വിലയായിരുന്നു- 100 രൂപ.
ഗുരുതരമായ കരൾ -വൃക്ക രോഗങ്ങൾക്ക് കാസിയ കാരണക്കാരനാണെന്നു തെളിഞ്ഞിട്ടുണ്ട്. 'കൊമറിൻ ' എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുള്ളതിനാൽ ഇത് ഉപയോഗിക്കരുതെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസിയയുടെ ഇറക്കുമതി തടയണമെന്ന നിർദ്ദേശം കസ്റ്റംസിനും സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകൾക്കും നൽകിയിട്ടുണ്ട്. ആയുർവേദ മരുന്നുകളിൽ ചേരുവയായി കറുവപ്പട്ട ചേർക്കുന്നണ്ട്. എന്നാൽ ഇത് യഥാർത്ഥ കറുവപ്പട്ടയാണോയെന്ന് അറിയാത്തവരുമുണ്ട്.
ഇതു പരിശോധിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെങ്ങും കാസിയ നിറഞ്ഞു നിൽക്കുന്നു. രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ സൂപ്പർ സ്്‌റേറാറുകളിൽ കാസിയ കറുവപ്പട്ടയെന്നപേരിൽ വിൽപ്പന നടത്തുന്നുണ്ട്. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കൻ അറച്ചുനിൽക്കുകയാണ് ഭരണകൂടം. ചെന്നൈയിൽ പരിശോധനക്കെടുത്ത കറുവപ്പട്ട കാസിയയാണോ എന്ന് സംശയമുയർത്തിയിരിക്കയാണ്. എന്നാൽ അതിന്റെ പരിശോധനാ ഫലം ഇനിയും പുറത്തുവിട്ടിട്ടില്ല.
കണ്ണൂരിലെ അഞ്ചരക്കണ്ടിയിലായിരുന്നു ഏഷ്യയിലെതന്നെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടം. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ബ്രൗൺ സായിപ്പ് സ്ഥാപിച്ച തോട്ടം ഇന്ന് നാമാവശേഷമായി. അഞ്ചരക്കണ്ടിയിൽ ഈ തോട്ടമുണ്ടായിരുന്ന കാലത്ത് വടക്കേ മലബാറുകാർ കറുവപ്പട്ട, കറികളിലും പായസങ്ങളിലും ഒരു ശീലമാക്കിയിരുന്നു. ഇന്നും ഇത് തുടർന്നു വരുന്നുമുണ്ട്. കോഴിക്കോട്, തലശ്ശേരി ബിരിയാണികളിലും പായസങ്ങളിലും കറുവപ്പട്ടക്ക് ഇന്നു ചേർക്കുന്നത് 'കാസിയ' ആണെന്ന് അറിയാത്തവരാണ് ഭക്ഷണം പാചകം ചെയ്യുന്നവരും കഴിക്കുന്നവരും.
കറുവപ്പട്ടയുടെ സ്ഥാനത്ത് കാസിയ കടന്നുവന്നതിനാൽ കറുവപ്പട്ട കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. കറുവപ്പട്ട കർഷകനായ ലിയോണാഡ് ജോൺ, കാസിയയുടെ കടന്നുകയറ്റതിനെതിരെ ഒരു ദശവർഷക്കാലമായി പോരാട്ടം തുടരുകയാണ്. ജോൺ നേടിയ ഉത്തരവുകളും വിവരാവകാശരേഖയും മതി കാസിയായുടെ വിപത്ത് തിരിച്ചറിയാൻ. കാസിയ എന്തെന്ന് ജോൺ രാജ്യത്തിന് കാട്ടിക്കൊടുത്തിട്ടുണ്ട്. അതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കാസിയായെ വിലക്കിയിട്ടുമുണ്ട്. എന്നാൽ വിപണിയിൽ കാസിയയുടെ ആധിപതൃം ഇന്നും തുടരുന്നു.
കറുവപ്പട്ടയോ അപൂർവ്വവും. വിലകുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങി ശീലിച്ച ഇന്ത്യക്കാരൻ പ്രത്യേകിച്ച് മലയാളി കാസിയയിലൂടെ, സാവധാനമാണെങ്കിലും നമ്മുടെ ശരീരത്തെ കാർന്നുതിന്നുന്ന ഒരു വിപത്തിനെ ക്ഷണിച്ചുവരുത്തുകയാണ്.