- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്തൂരി രംഗൻ ഭീഷണി വീണ്ടും കർഷകർക്ക് നേരെ ഉയരുന്നു; പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള കേരളത്തിന്റെ റിപ്പോർട്ട് തള്ളി കേന്ദ്രം; അന്തിമ വിജ്ഞാപനത്തിൽ ബഫർ സോണടക്കം കർഷകർ ഭയപ്പെട്ടതെല്ലാം തുടരുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: കേരളത്തിലെ കർഷകർക്ക് വീണ്ടും കസ്തൂരി രംഗൻ റിപ്പോർട്ട് ഭീഷണിയാകുന്നു. പരിസ്ഥിതിലോല മേഖലകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വനമേഖല മാത്രം ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ റിപ്പോർട്ട് കേന്ദ്രം തള്ളിയതായണ് വീണ്ടും തലവേദനയായിരുക്കുന്നത്. പരിസ്ഥിതിലോല മേഖലയിൽനിന്ന് 424 ചതുരശ്ര കിലോമീറ്റർകൂടി ഒഴിവാക്കിക്കൊണ്ടുള്ള കേരളത്തിന്റെ പുതിയ നിർദ്ദേശമാണ് കേന്ദ്രം തള്ളിക്കളഞ്ഞത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം തയ്യാറാക്കുന്നതിന് വേണ്ടി കൂടിയ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളിലെ പരിസ്ഥിതിസെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്രസർക്കാർ കേരളത്തിന്റെ സമീപനത്തോട് വിയോജിച്ചത്. പരിസ്ഥിതിലോലപ്രദേശം വനമേഖലയിൽമാത്രം നിജപ്പെടുത്തിയതിനെക്കുറിച്ച് വ്യക്തമാക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. വ്യക്തത വരുത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാമെന്ന് കേരളം യോഗത്തെ അറിയിച്ചു. 424 ചതുരശ്രീ കിലോമീറ്റർ ഒഴിവാക്കി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി 8683 ചതുരശ്ര കിലോമീറ്ററായി ചുരുക്കിക്കൊണ്ട
ന്യൂഡൽഹി: കേരളത്തിലെ കർഷകർക്ക് വീണ്ടും കസ്തൂരി രംഗൻ റിപ്പോർട്ട് ഭീഷണിയാകുന്നു. പരിസ്ഥിതിലോല മേഖലകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വനമേഖല മാത്രം ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ റിപ്പോർട്ട് കേന്ദ്രം തള്ളിയതായണ് വീണ്ടും തലവേദനയായിരുക്കുന്നത്. പരിസ്ഥിതിലോല മേഖലയിൽനിന്ന് 424 ചതുരശ്ര കിലോമീറ്റർകൂടി ഒഴിവാക്കിക്കൊണ്ടുള്ള കേരളത്തിന്റെ പുതിയ നിർദ്ദേശമാണ് കേന്ദ്രം തള്ളിക്കളഞ്ഞത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം തയ്യാറാക്കുന്നതിന് വേണ്ടി കൂടിയ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളിലെ പരിസ്ഥിതിസെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്രസർക്കാർ കേരളത്തിന്റെ സമീപനത്തോട് വിയോജിച്ചത്.
പരിസ്ഥിതിലോലപ്രദേശം വനമേഖലയിൽമാത്രം നിജപ്പെടുത്തിയതിനെക്കുറിച്ച് വ്യക്തമാക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. വ്യക്തത വരുത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാമെന്ന് കേരളം യോഗത്തെ അറിയിച്ചു. 424 ചതുരശ്രീ കിലോമീറ്റർ ഒഴിവാക്കി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി 8683 ചതുരശ്ര കിലോമീറ്ററായി ചുരുക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കേരളം യോഗത്തിൽ വെച്ചത്.
പരിസ്ഥിതിലോല മേഖല (ഇ.എസ്‌ഐ.) വനമേഖലയിൽ മാത്രം നിജപ്പെടുത്തിക്കൊണ്ടുള്ള കേരളത്തിന്റെ സമീപനത്തോട് കേന്ദ്രം വിയോജിക്കുകയായിരുന്നു. പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതിൽനിന്ന് ചില മേഖലകളെ ഒഴിവാക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. പുതിയ ഭൂപടം നൽകുമ്പോൾ ഇക്കാര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേലറത്തിന്റെ റിപ്പോർട്ട് തള്ളിയ കേന്ദ്രം ഇറക്കുന്ന അന്തിമ വിജ്ഞാപനത്തിൽ ബഫർ സോണടക്കം കർഷകർ ഭയപ്പെടുന്നതെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം മറ്റു സംസ്ഥാനങ്ങൾ ഈ മാനദണ്ഡം അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് നയപരമായ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും അറിയിച്ചു. പുതിയ ഭൂപടത്തിൽ വനമേഖലകൾ മാത്രമാണ് പരിസ്ഥിതി ലോലമായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഏലമലക്കാടുകളും പട്ടയഭൂമിയും തോട്ടങ്ങളും ചതുപ്പുകളും വനേതര ഇ.എസ്‌ഐ. പ്രദേശമായി നിർദ്ദേശിച്ച സ്ഥലങ്ങളും ഒഴിവാക്കി.
2017 ഫെബ്രുവരിയിൽ കേരളം സമർപ്പിച്ച റിപ്പോർട്ടിൽ 9107 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്‌ഐ.യുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. സൂക്ഷ്മപരിശോധനയിലാണ് ഇപ്പോൾ 424 ചതുരശ്ര കിലോമീറ്റർകൂടി ഒഴിവാക്കിയത്. ഭൂവിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഭൂപടം തയ്യാറാക്കിയത്. 2015-ലെ കരട് വിജ്ഞാപനപ്രകാരം 9993.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു കേരളത്തിലെ ഇ.എസ്‌ഐ. വിസ്തൃതി. കേരളത്തിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് യോഗത്തിൽ പങ്കെടുത്തത്.