- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിക്ക് വിലയും വായ്പയും കിട്ടാതെ നെട്ടോട്ടമോടിയ മലയോര ജനതയുടെ ഉറക്കമില്ലാരാവുകൾക്ക് അറുതി; ലോക്സഭാതിരഞ്ഞെടുപ്പിൽ ആശങ്കയുടെ വിത്തുകൾ പാകി നേട്ടം കൊയ്തവർക്ക് തലയിൽ മുണ്ടിട്ട് നടക്കാം; കസ്തൂരിരംഗൻ റിപ്പോർട്ടിൻ മേലുള്ള കരട് വിജ്ഞാപനപ്രകാരം ഒഴിവാക്കിയ മേഖലകളിൽ ഇഎസ്എ നിയന്ത്രണം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ യു.പി.എ സർക്കാർ ഇറക്കിയ കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കിയ ജനവാസമേഖലകളിൽ ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി. പരിസ്ഥിതി ലോല മേഖലയാണെന്ന് ചൂണ്ടിക്കാട്ടി ഖനന പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ നിന്നും, കോട്ടയത്ത് നിന്നും, പത്തനംതിട്ടയിൽ നിന്നും ചില ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികളിലാണ് സുപ്രധാനമായ വിധി.അന്തിമ വിജ്ഞാപനം ഇറങ്ങാൻ വൈകുന്നുവെന്ന കാരണം കൊണ്ട് പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കാത്ത മേഖലയിൽ ഖനനപ്രവർത്തനങ്ങൾ നടത്താനുള്ള അപേക്ഷ പാരിസ്ഥിതിക അനുമതിക്കായി പരിഗണിക്കാതിരിക്കേണ്ട എന്നാണ് കോടതി നിരീക്ഷിച്ചത. കേരളത്തിലെ 123 വില്ലേജുകളിൽ പൂർണ്ണമായും ഇപ്പോഴും 2013 നവംബർ 13 -ലെ വിജ്ഞാപന പ്രകാരമുള്ള ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അഥോറിറ്റി ക്വാറികൾക്ക് അനുമതി നിഷേധിച്ചത്. എന്നാൽ കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കപ്പെട്ട ജനവാസമേഖലകളിൽ
കൊച്ചി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ യു.പി.എ സർക്കാർ ഇറക്കിയ കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കിയ ജനവാസമേഖലകളിൽ ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി. പരിസ്ഥിതി ലോല മേഖലയാണെന്ന് ചൂണ്ടിക്കാട്ടി ഖനന പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ നിന്നും, കോട്ടയത്ത് നിന്നും, പത്തനംതിട്ടയിൽ നിന്നും ചില ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികളിലാണ് സുപ്രധാനമായ വിധി.അന്തിമ വിജ്ഞാപനം ഇറങ്ങാൻ വൈകുന്നുവെന്ന കാരണം കൊണ്ട് പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കാത്ത മേഖലയിൽ ഖനനപ്രവർത്തനങ്ങൾ നടത്താനുള്ള അപേക്ഷ പാരിസ്ഥിതിക അനുമതിക്കായി പരിഗണിക്കാതിരിക്കേണ്ട എന്നാണ് കോടതി നിരീക്ഷിച്ചത.
കേരളത്തിലെ 123 വില്ലേജുകളിൽ പൂർണ്ണമായും ഇപ്പോഴും 2013 നവംബർ 13 -ലെ വിജ്ഞാപന പ്രകാരമുള്ള ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അഥോറിറ്റി ക്വാറികൾക്ക് അനുമതി നിഷേധിച്ചത്. എന്നാൽ കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കപ്പെട്ട ജനവാസമേഖലകളിൽ ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
123 വില്ലേജുകളിൽ പൂർണമായും എപ്പോഴും ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നു എന്ന വാദമാണ് സംസ്ഥാന സർക്കാർ കോടതിയിൽ കൈകൊണ്ടത്. അന്തിമ വിജ്ഞാപനം വരുന്നതുവരെ 2013 നവംബർ 13 -ലെ ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുന്നു എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കരട് വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള സ്ഥലങ്ങൾക്ക് പുറമേ കൂടുതലായി കൂട്ടിച്ചേർക്കാൻ സർക്കാരിന് അവകാശമില്ലെന്നും, കേരളത്തിലെ ജനവാസമേഖലകൾ ഇതിനോടകം ഒഴിവാക്കപ്പെട്ടിട്ടുള്ളതാണെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ ബോധിപ്പിച്ചു. 2013 മുതൽ നിലനിൽക്കുന്ന ഈ അനിശ്ചിതത്വം ക്വാറി പ്രവർത്തനങ്ങളെ മാത്രമല്ല മേഖലകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ദൈനംദിന ജീവിതത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ടെന്നും ഈ തെറ്റായ പ്രചാരണം മൂലം ഭൂമിക്ക് വിലയിടിഞ്ഞതായും ബാങ്കുകൾ വായ്്പ പോലും നിഷേധിക്കുന്നതായി ഹർജിക്കാർ വാദിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് ഇടുക്കിയിലും മറ്റ് മേഖലകളിലും കനത്ത ആശങ്ക ഉടലെടുത്തിരുന്നു. ജനവാസമേഖലകളിൽ ഇ.എസ്.എ നിയന്ത്രണങ്ങൾ അനുവദിക്കാനാവില്ലെന്ന് രാഷ്ട്രീയഭേദമന്യേ അന്ന് രാഷ്ട്രീയപാർട്ടികൾ നിലപാടെടുത്തിരുന്നു. ജനവാസമേഖലകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ യു.ഡി.ഫ് സർക്കാർ കേന്ദ്രസർക്കാരിനെ സമീപിക്കുകയും തൽസ്ഥിതി സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിൽ 3115 സ്‌ക്വ.കി.മി ജനവാസമേഖല ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം അംഗീകരിച്ചാണ് അന്നത്തെ യു.പി.എ സർക്കാർ കസ്തൂരിരംഗൻ ശുപാർശയിൽ നിന്നും 3115 സ്‌ക്വ.കി.മി ജനവാസമേഖ ഒഴിവാക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
എന്നാൽ കരട് വിജ്ഞാപനം കൊണ്ട് പ്രയോജനമില്ല എന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഇതിന് മുൻപ് മറ്റൊരു കേസിൽ സമാനമായ നിലപാട് ഹൈക്കോടതി സ്വീകരിച്ചപ്പോൾ ഇപ്പോഴത്തെ ഇടത് സർക്കാർ ആ വിധിക്കെതിരെ അപ്പീൽ പോയത് വലിയ വിവാദമായിരുന്നു. ജനങ്ങൾക്കനുകൂലമായ വിധിക്കെതിരെ അപ്പീൽ പോയതിൽ പ്രതിഷേധിച്ച് അന്ന് ഇടുക്കിയിൽ യു.ഡി.ഫ് ഹർത്താൽ നടത്തുകയുണ്ടായി. മേൽപ്പറഞ്ഞ അപ്പീൽ തീർപ്പാക്കികൊണ്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കേന്ദ്രസർക്കാരിനെ കൂടി കക്ഷി ചേർത്ത് വിഷയത്തിൽ സമഗ്രമായ തീർപ്പ് കൽപ്പിക്കാൻ ഉത്തരവായി. ഈ സാഹചര്യത്തിലാണ് കോടതി ഇപ്പോഴത്തെ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിധി കസ്തൂരിരംഗൻ സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമിടുകയും മലയോര ജനങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് ഈ കരട് വിജ്ഞാപനം നിലനിൽക്കുകയില്ലെന്നുള്ള മലയോര പ്രദേശങ്ങളിൽ ഇടതുമുന്നണി പ്രചരിപ്പിച്ചിരുന്നു.ഹൈറേഞ്ച് സമരസമിതിയെയും സഭാപിതാക്കന്മാരുടെ ഇടയിലും ആശങ്കകൾ പരത്തി അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കാൻ ഇടത് മുന്നണിക്കും ജോയ്സ് ജോർജ്ജിനും സാധിച്ചുവെന്നാണ് ആരോപണം.