- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ദിവസം മൂന്ന് തവണ വസ്ത്രം മാറി മോഡലുകളെ തോൽപ്പിച്ച് കേയ്റ്റ്; ഗാല ഡിന്നറുകളിൽ തിളങ്ങി രാജകുമാരനും ഭാര്യയും; പാരീസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേയ്റ്റിനും വില്യമിനും താരപരിവേഷത്തോടെ സ്വീകരണം
ഓരോ സന്ദർഭത്തിനുമനുസരിച്ചുള്ള വസ്ത്രങ്ങളിലൂടെയും ആഭരണങ്ങളിലൂടെയും തന്റെ സ്വതസിദ്ധമായ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയെന്നത് കേയ്റ്റ് രാജകുമാരിയുടെ ശീലമാണ്. ഇപ്പോഴിതാ തന്റെ ഭർത്താവായ വില്യം രാജകുമാരനൊപ്പം പാരീസിൽ ഔദ്യോഗിക സന്ദർശനം നടത്തിയ കേയ്റ്റ് മോഡലുകളെ തോൽപ്പിക്കുന്ന വിധത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. അതായത് ഒരേ ദിവസം മൂന്ന് തവണയാണ് അവർ വസ്ത്രം മാറിയിരിക്കുന്നത്. ഇവിടുത്തെ ഗാല ഡിന്നറുകളിൽ രാജകുമാരനും ഭാര്യയും തിളങ്ങിയെന്നാണ് റിപ്പോർട്ട്. ഇവർക്ക് തികഞ്ഞ താരപരിവേഷത്തോടെയാണ് സ്വീകരണം നൽകിയിരിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനത്തെത്തിയ കേയ്റ്റ് മണിക്കൂറുകൾക്കിടെയാണ് മൂന്ന് തവണ വസ്ത്രം മാറ്റിയിരിക്കുന്നത്. എലിസീ പാലസിലെത്തി ഫ്രഡ്ച പ്രസിഡന്റിനെ സന്ദർശിച്ചപ്പോൾ രാജകുമാരി കാതറീൻ വാക്കർ കോട്ടാണ് ധരിച്ചിരുന്നത്. എന്നാൽ ഭർത്താവിനൊപ്പം പാരീസിലെ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ കേയ്റ്റ് ധരിച്ചിരുന്നത് ബ്ലാക്ക് അലക്സാണ്ടർ മാക് ക്യൂൻ ഗൗണാണ്. യുകെയും ഫ്രാൻസും ചേർന്ന് പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാനായി നടത
ഓരോ സന്ദർഭത്തിനുമനുസരിച്ചുള്ള വസ്ത്രങ്ങളിലൂടെയും ആഭരണങ്ങളിലൂടെയും തന്റെ സ്വതസിദ്ധമായ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയെന്നത് കേയ്റ്റ് രാജകുമാരിയുടെ ശീലമാണ്. ഇപ്പോഴിതാ തന്റെ ഭർത്താവായ വില്യം രാജകുമാരനൊപ്പം പാരീസിൽ ഔദ്യോഗിക സന്ദർശനം നടത്തിയ കേയ്റ്റ് മോഡലുകളെ തോൽപ്പിക്കുന്ന വിധത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. അതായത് ഒരേ ദിവസം മൂന്ന് തവണയാണ് അവർ വസ്ത്രം മാറിയിരിക്കുന്നത്. ഇവിടുത്തെ ഗാല ഡിന്നറുകളിൽ രാജകുമാരനും ഭാര്യയും തിളങ്ങിയെന്നാണ് റിപ്പോർട്ട്. ഇവർക്ക് തികഞ്ഞ താരപരിവേഷത്തോടെയാണ് സ്വീകരണം നൽകിയിരിക്കുന്നത്.
ഫ്രഞ്ച് തലസ്ഥാനത്തെത്തിയ കേയ്റ്റ് മണിക്കൂറുകൾക്കിടെയാണ് മൂന്ന് തവണ വസ്ത്രം മാറ്റിയിരിക്കുന്നത്. എലിസീ പാലസിലെത്തി ഫ്രഡ്ച പ്രസിഡന്റിനെ സന്ദർശിച്ചപ്പോൾ രാജകുമാരി കാതറീൻ വാക്കർ കോട്ടാണ് ധരിച്ചിരുന്നത്. എന്നാൽ ഭർത്താവിനൊപ്പം പാരീസിലെ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ കേയ്റ്റ് ധരിച്ചിരുന്നത് ബ്ലാക്ക് അലക്സാണ്ടർ മാക് ക്യൂൻ ഗൗണാണ്. യുകെയും ഫ്രാൻസും ചേർന്ന് പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാനായി നടത്തുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടിയായ ലെസ് വോയിസിൻസ് ലോഞ്ച് ചെയ്യാനാണ് വില്യമും ഭാര്യയും എംബസിയിലെത്തിയത്.
തുടർന്ന് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ കേയ്റ്റ് ധരിച്ചിരുന്നത് ഐസ്-ബ്ലൂ ജെന്നി പാഖാം വസ്ത്രമായിരുന്നു.വില്യമിന്റെ അമ്മയായ ഡയാന രാജകുമാരി ഇവിടെ വച്ച് മരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് വില്യം പാരീസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരിക്കുന്നത്. യുഎസും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിന് വളരെക്കാലത്തെ ചരിത്രമുണ്ടെന്നും അതെന്നെന്നും നിലനിൽക്കുമെന്നും ഇവിടെ വ്ച് നടന്ന ഒരു ഡിന്നറിനിടെ വില്യം പ്രസ്താവിച്ചു. ബ്രിട്ടൻ ബ്രെക്സിറ്റിന്റെ വക്കിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ നേതൃസ്ഥാനത്തിരിക്കുന്ന ഫ്രാൻസുമായി നിലവിൽ ബ്രിട്ടന് അത്ര സുഖകരമല്ലാത്ത ബന്ധമുള്ള സമയത്താണീ രാജകീയ ദമ്പതികൾ പാരീസിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നു.
ബ്രെക്സിറ്റിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ച് ദിവസങ്ങൾക്കകമാണീ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. വില്യമും കേയ്റ്റും ഇതാദ്യമായിട്ടാണ് പാരീസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. എന്നാൽ സ്വകാര്യ ആവശ്യങ്ങൾക്കായി ഇവർ നിരവധി തവണ പാരീസിൽ ഒരുമിച്ച് വന്നിട്ടുണ്ട്. പാരീസിലെക്ക് പോകുന്ന ദിവസം കേയ്റ്റ് ആരംഭിച്ചത് കാതറീൻ വാക്കർ കോട്ട് ധരിച്ചിട്ടായിരുന്നു. ഇതിനൊപ്പം ഒരു പിൽബോക്സ് ഹാറ്റു ധരിച്ചിരുന്നു. ലണ്ടനിലെ ചില പരിപാടികളിൽ പങ്കെടുത്ത് അവർ ആ വസ്ത്രം മാറാതെയായിരുന്നു പാരീസിലേക്ക് വിമാനം കയറിയത്. എലിസീ പാലസിൽ ഫ്രഞ്ച് പ്രസിഡന്റിനെ കാണുമ്പോൾ അതേ വസ്ത്രമാണ് അവർ ധരിച്ചത്. തുടർന്ന് എംബസി ചടങ്ങിൽ അലക്സാണ്ടർ മാക് ക്യൂൻ ഗൗണും ജിയാൻവിറ്റോ റോസി ഹീലുകളും അണിഞ്ഞിരുന്നു. ബ്രിട്ടീഷ് അംബാസിഡറായ എഡ്വാർഡ് ലെവ്ലിന്റെ വീട്ടിൽ സംഘടിപ്പിച്ച വിരുന്നിനെത്തിയപ്പോഴാണ് കേയ്റ്റ്ജെന്നി പാഖാം വസ്ത്രമണിഞ്ഞത്.