കൊച്ചി: മാതാ അമൃതാനന്ദമയിദേവിയുടെ പിതാവ് ഇടമണ്ണേൽ വി.സുഗുണാ നന്ദന്റെ പേരിൽ നൽകി വരുന്ന കഥകളി പുരസ്‌ക്കാരത്തിനു അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം സുഗുണാനന്ദന്റെ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ വച്ച് 2016 മാർച്ചിൽ വിതരണം ചെയ്യുന്നതാണ്.

ത്യപ്പൂണിത്തുറ എംആർഎസ്.മേനോൻ, എറണാകുളം കഥകളി ക്ലബ് പ്രസിഡന്റ് ഡോ:സഭാപതി, ത്യപ്പൂണിത്തുറ കഥകളി കേന്ദ്രം സെക്രട്ടറി ഹരിദാസ് തമ്പുരാൻ  എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്  ജേതാവിനെ തിരഞ്ഞെടുക്കുന്നത്. അർഹതയുള്ളവർ ഇടമണ്ണേൽ വി.സുഗുണാനന്ദൻ സ്മാരക കഥകളി പുരസ്‌ക്കാര കമ്മിറ്റി, മാതാ അമൃതാനന്ദമയി മഠം, ബ്രഹ്മസ്ഥാനം ഇടപ്പള്ളി, കുന്നുമ്പുറം, കൊച്ചി 682024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  ബന്ധപ്പെടേണ്ട നമ്പർ 9447209536