- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജന്റെ പേരിൽ സിബിഐ ചേർത്തതു വധശ്രമവും കൊലപാതകവും മാത്രമല്ല ഭീകരാക്രമണ ഗൂഢാലോചനയും; കൊലപാതകം ആസൂത്രണം ചെയ്തതു പാർട്ടി ജില്ലാ സെക്രട്ടറിയെന്ന് കുറ്റപത്രം; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാലും നിഷേധിക്കപ്പെടാൻ സാധ്യത; ജാമ്യം ഇല്ലാതെ മാസങ്ങളോളം തടവിലായേക്കും
കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സിബിഐ പ്രതിചേർത്ത സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ചുമത്തിയത് പതിനഞ്ചോളം വകുപ്പുകൾ. ഐപിസി 120 ബി പ്രകാരം കൊലപാതകത്തിനുള്ള ഗൂഢാലോചനയ്ക്കാണു ജയരാജനെ പ്രതിചേർത്തത്. എന്നാൽ കുറ്റകൃതൃത്തിന് ആസ്പദമായ എല്ലാ കാര്യങ്ങളിലും ഗൂഢാലോചന നടത്തിയതിനാൽ കൊലപാതകക്കേസിൽ ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും
കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സിബിഐ പ്രതിചേർത്ത സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ചുമത്തിയത് പതിനഞ്ചോളം വകുപ്പുകൾ. ഐപിസി 120 ബി പ്രകാരം കൊലപാതകത്തിനുള്ള ഗൂഢാലോചനയ്ക്കാണു ജയരാജനെ പ്രതിചേർത്തത്. എന്നാൽ കുറ്റകൃതൃത്തിന് ആസ്പദമായ എല്ലാ കാര്യങ്ങളിലും ഗൂഢാലോചന നടത്തിയതിനാൽ കൊലപാതകക്കേസിൽ ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും ജയരാജനും ബാധകമാവും. ഇതനുസരിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 148, 201, 202, 212, 324, 307, 302 വകുപ്പുകൾ പ്രകാരം കേസുണ്ടാവും. നിയമവിരുദ്ധമായി സംഘടിക്കൽ, തെളിവു നശിപ്പിക്കൽ, വധശ്രമം, കൊലപാതകം എന്നിവയാണ് ഈ വകുപ്പുകളുടെ പരിധിയിൽ വരിക. ഇതിനു പുറമെ 15 (1) (മ), യുഎപിഎ 18,19 വകുപ്പ് പ്രകാരവും സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരവും കേസുണ്ടാവും.
ഇതിലൂടെ ജയരാജന് മുൻകൂർ ജാമ്യം കിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് സിബിഐ. യുഎപിഎ വകുപ്പുള്ളതുകൊണ്ടാണ് ഇത്. കതിരൂർ മനോജ് വധത്തിന്റെ മുഖ്യസൂത്രധാരൻ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനാണെന്നു സിബിഐ വിശദീകരിക്കുന്നത്. കൊലപാതകക്കേസിൽ പി. ജയരാജനെ 25-ാം പ്രതിയാക്കി സിബിഐ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ പി. ജയരാജൻ തലശേരി കോടതിയിൽ ഇന്നു വീണ്ടും മുൻകൂർ ജാമ്യഹർജി നൽകും. എന്നാൽ ഇത് തള്ളാനാണ് സാധ്യത. കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദമുയർത്തിയാകും മുൻകൂർ ജാമ്യത്തിന് ലഭിക്കുക. അത് നിഷേധിക്കപ്പെട്ടാൽ ഉടൻ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യും. അതുണ്ടായാൽ മാസങ്ങളോളം ജയരാജന് ജയിലിൽ കഴിയേണ്ടി വരും. ഭീകരവിരുദ്ധ നിയമ പ്രകാരം കേസുള്ളതിനാലാണ് ഇത്.
പി. ജയരാജനു മനോജിനോടു വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള വൈരാഗ്യമാണു കൊല ആസൂത്രണം ചെയ്യാൻ ജയരാജനെ പ്രേരിപ്പിച്ചതെന്നു സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മനോജ് വധക്കേസിൽ അറസ്റ്റിലായ 19 പ്രതികൾക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തിവൈരാഗ്യവും രാഷ്ട്രീയവൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. മനോജിന്റെ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നും റിപ്പോർട്ടിലുണ്ട്. 25-ാം പ്രതി പി. ജയരാജന്റെ സഹായത്തോടെ ഒന്നാം പ്രതി വിക്രമൻ വിവിധ സ്ഥലങ്ങളിൽ നിന്നായി സിപിഐ(എം) പ്രവർത്തകരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നുവെന്നാണു സിബിഐയുടെ റിപ്പോർട്ട്.
നേരത്തേ ചോദ്യംചെയ്ാൻ വിയളിപ്പിച്ച് സിബിഐ. നോട്ടീസ് നൽകിയിരുന്നെങ്കിലും ജയരാജൻ ഹാജരായിരുന്നില്ല. പകരം തലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. എന്നാൽ, കേസിൽ പ്രതിയല്ലാത്തതിനാൽ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനേത്തുടർന്നു ദേഹാസ്വാസ്ഥ്യമുണ്ടായ ജയരാജൻ ഇപ്പോൾ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാഴ്ചത്തെ പൂർണവിശ്രമമാണു ഡോക്ടർമാർ നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി ചികിത്സയിലായതിനാൽ ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണു സിബിഐ. തീരുമാനം പുറത്തുവന്നത്. ഇതേത്തുടർന്ന്, തൽക്കാലം ചുമതലമാറ്റം വേണ്ടെന്നുവച്ച് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാൻ യോഗം തീരുമാനിച്ചിട്ടുമുണ്ട്.
കേസിൽ ഇനി കോടതി ജയരാജനു മുൻകൂർജാമ്യം അനുവദിച്ചാലും യു.എ.പി.എ. വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യാം. ഈ വകുപ്പുപ്രകാരം, കുറ്റപത്രം നൽകുന്നതിനു മുമ്പ് ആറുമാസംവരെ ജാമ്യമില്ലാതെ തടവിൽവയ്ക്കാം. ജയരാജനെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യാനിടയില്ലെന്നാണു സിബിഐ. നൽകുന്ന സൂചന. ജാമ്യഹർജിയിൽ കോടതിയുടെ തീർപ്പിനുശേഷം സ്വമേധയാ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകട്ടെ എന്ന നിലപാടാകും സിബിഐ. കൈക്കൊള്ളുക. എന്നാൽ, ജയരാജന്റെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി അധികൃതരോടു റിപ്പോർട്ട് തേടും.
കൊലപാതകക്കേസിൽ നേരത്തേ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു പി. ജയരാജനെ പ്രതിചേർത്തത്. കേസിൽ ജയരാജനെ ചോദ്യംചെയ്യാൻ സിബിഐ നോട്ടിസ് നൽകിയപ്പോൾ നേരത്തേ രണ്ടുതവണ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയെങ്കിലും പ്രതിയല്ലെന്ന കാരണത്താൽ ഹർജി കോടതി തള്ളിയിരുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്.
സിപിഐ(എം) പ്രവർത്തകർ വ്യാപകമായി പാർട്ടിയിൽനിന്നു കൊഴിഞ്ഞുപോയി ബിജെപിയിൽ ചേർന്നതിനു കാരണമായതു മനോജാണെന്നതാണു രാഷ്ട്രീയ വൈരാഗ്യത്തിനു കാരണം. ബിജെപിയിൽ ചേർന്ന പ്രവർത്തകർക്ക് 2014 ഓഗസ്റ്റ് 24നു കണ്ണൂരിൽ സ്വീകരണം നൽകിയതിനു പിന്നിൽ മനോജാണെന്നതും വിദ്വേഷം വർധിക്കാനുള്ള കാരണമായെന്നും പറയുന്നു. കതിരൂർ മനോജ് വധക്കേസിന്റെ അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ സിബിഐ സംഘം തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒരു അജ്ഞാത കേന്ദ്രത്തെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. മനോജിനെ വധിച്ചതും പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതും ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ആ അജ്ഞാത കേന്ദ്രം സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജൻ തന്നെയാണെന്നാണു സിബിഐ ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ജയരാജന്റെ മൊബൈൽ ടവർ ലൊക്കേഷൻ, മറ്റു പ്രതികളുടെ മൊഴി, തെളിവുകൾ എന്നിവ പരിശോധിച്ചപ്പോൾ ഗൂഢാലോചനയിലും പ്രതികൾക്കു സംരക്ഷണമൊരുക്കുന്നതിലും അദ്ദേഹത്തിന്റെ സഹായം വ്യക്തമായെന്നു സിബിഐ. റിപ്പോർട്ടിലുള്ളതായാണു സൂചന. ചോദ്യംചെയ്തശേഷം ജയരാജനെ പ്രതിചേർക്കാനായിരുന്നു സിബിഐ. നീക്കം. എന്നാൽ, അദ്ദേഹം ഹാജരാകാത്തതിനാൽ നടപടി നീണ്ടുപോകുന്ന സാഹചര്യത്തിലാണു പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപിയിലേക്കു പ്രവർത്തകരുടെ ഒഴുക്കു തടയാൻ സിപിഐ(എം). നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതാണു കൊലപാതകമെന്നും സിബിഐ. ആരോപിക്കുന്നു. മനോജ് വധക്കേസിലെ ഒന്നാംപ്രതി കെ. വിക്രമനും പി. ജയരാജനുമായി ഉറ്റബന്ധമുണ്ടെന്നതിനുള്ള തെളിവുകളും കുറ്റപത്രത്തിൽ നിരത്തുന്നു.
നേരത്തേ പ്രതിചേർക്കപ്പെട്ട സിപിഐ(എം). പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനു വിക്രമനുമായോ മറ്റു പ്രതികളുമായോ നേരിട്ടു ബന്ധമില്ല. വിക്രമനു വേണ്ടകാര്യങ്ങൾ ചെയ്തുകൊടുക്കാൻ മധുസൂദനനോടു നിർദ്ദേശിച്ചതു ജില്ലാ സെക്രട്ടറിയാണെന്നാണു സിബിഐ. നിരീക്ഷണം. പാട്യം സഹകരണ ബാങ്കിൽ പ്യൂണായ വിക്രമന്റെ ഭാര്യ, ജയരാജൻ പ്രസിഡന്റായിരുന്ന പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ക്ലർക്കാണെന്നും മൂന്നാംപ്രതി പ്രകാശൻ ഇതേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുൻവൈരാഗ്യം കൊണ്ടാണു മനോജിനെ വധിച്ചതെന്നു കേസ് ആദ്യമന്വേഷിച്ച ക്രൈംബ്രാഞ്ചിനോടു വിക്രമൻ പറഞ്ഞിരുന്നെങ്കിലും പിന്നീടു സിബിഐ. ചോദ്യംചെയ്തപ്പോൾ മൊഴിമാറ്റി. പി. ജയരാജനെ ആക്രമിച്ചതിന്റെ വൈരാഗ്യം മൂലമാണു മനോജിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുതിയ മൊഴിയെന്നാണ് സിബിഐ റിപ്പോർട്ടിലുള്ളത്.