- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ മനോജിനെ കൊന്ന വിക്രമനെ രക്ഷപ്പെടുത്തിയത് ജയരാജൻ തന്നെ; സിപിഐ(എം) നേതാവിനെ കൊലക്കേസിൽ കണക്ട് ചെയ്തത് ഈ മൊബൈൽ വിളി; തറവാട് ക്ഷേത്രത്തിലെ ഗൂഢാലോചന പുറത്തുവന്നത് ഇങ്ങനെ
കണ്ണൂർ : രാഷ്ട്രീയ കൊലപാതകക്കേസുകളിൽ ഗൂഢാലോചനാകേന്ദ്രത്തിലേക്കു സാധാരണഗതിയിൽ പൊലീസ് അന്വേഷണം എത്താറില്ല. ഉന്നത രാഷ്ട്രീയ നേതൃത്വത്തെ തൊടാൻ പൊലീസിനുള്ള ഭയം തന്നെയായിരുന്നു ഇതിന് കാരണം. മാറാട് കലാപവും ടിപി കൊലക്കേസുമുൾപ്പെടെയുള്ള കൊലക്കേസുകളിൽ ഗൂഢാലോചന മറനീക്കി പുറത്തുവരാത്തത് ഇതുകൊണ്ട് തന്നെയാണ്. ഇതിനാണ് കതിരൂർ മനോജ് കൊലക്
കണ്ണൂർ : രാഷ്ട്രീയ കൊലപാതകക്കേസുകളിൽ ഗൂഢാലോചനാകേന്ദ്രത്തിലേക്കു സാധാരണഗതിയിൽ പൊലീസ് അന്വേഷണം എത്താറില്ല. ഉന്നത രാഷ്ട്രീയ നേതൃത്വത്തെ തൊടാൻ പൊലീസിനുള്ള ഭയം തന്നെയായിരുന്നു ഇതിന് കാരണം. മാറാട് കലാപവും ടിപി കൊലക്കേസുമുൾപ്പെടെയുള്ള കൊലക്കേസുകളിൽ ഗൂഢാലോചന മറനീക്കി പുറത്തുവരാത്തത് ഇതുകൊണ്ട് തന്നെയാണ്. ഇതിനാണ് കതിരൂർ മനോജ് കൊലക്കേസ് അവസാനമിടുന്നത്. ഇനി കേസുകളിൽ ഗൂഢാലോചനക്കാരും കുടുങ്ങും.
നേരറിയാൻ സിബിഐ എത്തിയതാണ് ജയരാജന്റെ കോടതിയിലെ കീഴടങ്ങലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഷുക്കൂർ വധക്കേസിലും സമാന രീതിയിൽ അന്വേഷണം ഉണ്ടാകും. ഇതിലും ജയരാജൻ പ്രതിയാണ്. ടിപിക്കേസ് സിബിഐ ഏറ്റെടുത്താൽ അവിടേയും ഗൂഡാലോചകർ കുടങ്ങും. സിപിഎമ്മിലെ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ പോലും ഈ ഗൂഡാലോചയിൽ പങ്കാളിയാണെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ ഈ കേസും നിർണ്ണായകമാണ്. ഈ കേസുകളിലെല്ലാം പ്രതിസ്ഥാനത്ത് സിപിഎമ്മാണ്.
കതിരൂർ മനോജ് വധക്കേസിൽ ആദ്യമേ ഭീകര വിരുദ്ധ നിയമം ചുമത്തിയിരുന്നു. കേസ് സിബിഐയെ ഏൽപ്പിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് അന്വേഷണം ഗൂഢാലോചനയെത്താതിരിക്കാൻ സിപിഐ(എം) ആദ്യമേ തന്നെ മുഖ്യ പ്രതിയെ പൊലീസിന് കൈമാറി. സിബിഐയെ കാര്യങ്ങളേൽപ്പിക്കാനുള്ള നീക്കം യുഎപിഎ ചുമത്തിയതിലൂടെ സിപിഐ(എം) തിരിച്ചറിഞ്ഞിരുന്നു. ആ സാഹചര്യത്തിൽ, സിബിഐയിലേക്കു നീങ്ങാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കുമെന്നാണു മുഖ്യപ്രതി വിക്രമന്റെ കീഴടങ്ങലിലൂടെ പാർട്ടി കണക്കുകൂട്ടിയത്. സുഹൃത്ത് ഡയമണ്ട് മുക്ക് സുരേന്ദ്രനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലം താനാണു മനോജിനെ വകവരുത്തിയതെന്നാണു വിക്രമൻ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്.
എന്നാൽ, പിന്നീടു കേസ് ഏറ്റെടുത്ത സിബിഐക്കു മുന്നിൽ ഒളിത്താവളം സംബന്ധിച്ച ചോദ്യങ്ങളിൽ വിക്രമൻ അടിതെറ്റി. ഇതോടെ ഗൂഢാലോചന തിയറി ജയരാജനിലെത്തി. കതിരൂരിലെ ആളൊഴിഞ്ഞ കെട്ടിടമായിരുന്നു ഒളിത്താവളമെന്നാണു വിക്രമൻ പറഞ്ഞത്. എന്നാൽ ഇതു കെട്ടുകഥയാണെന്നു മനസിലാക്കിയ സിബിഐ. അന്വേഷണം ആ വഴി മുന്നേറി. അതോടെ പി. ജയരാജനെ ആക്രമിച്ച വൈരാഗ്യം മൂലമാണു മനോജിനെ കൊലപ്പെടുത്തിയതെന്ന മൊഴിയിലേക്കു വിക്രമൻ ചുവടുമാറി. കൊലപാതകത്തിനു മുമ്പു വിക്രമൻ ജയരാജനുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിക്കുകയും ചെയ്തു.
കൊലപാതകത്തിനുശേഷം വിക്രമനെ രക്ഷപ്പെടുത്താൻ ജയരാജൻ നടത്തിയ നീക്കങ്ങളും സിബിഐ. കണ്ടെത്തി. പാർട്ടി മുഖപത്രത്തിലെ ജീവനക്കാരൻ കൃഷ്ണനാണു രക്ഷാദൗത്യം ഏറ്റെടുത്തത്. കൊലപാതകത്തിനുശേഷം വിക്രമൻ കണ്ണൂർ പള്ളിക്കുന്നിലെ ദേശാഭിമാനി ഓഫീസിനടുത്തെത്താൻ ഉപയോഗിച്ചതു പി. ജയരാജന്റെ പേരിലുള്ള വാഹനമാണെന്നും കണ്ടെത്തി. വിക്രമൻ പള്ളിക്കുന്നിലെത്തിയശേഷവും ജയരാജനെ വിളിച്ചു. സിപിഐ(എം). ജില്ലാ കമ്മറ്റി ഓഫീസിലായിരുന്നു അപ്പോൾ പി. ജയരാജന്റെ മൊബൈൽ ടവർ ലൊക്കേഷൻ.
കതിരൂർ മനോജ് വധ ഗൂഢാലോചനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നേരത്തെ തന്നെ സിബിഐ നൽകിയിട്ടുണ്ട്. ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് പ്രതിചേർക്കൽ. ഇതു തന്നെയാകും ചോദ്യം ചെയ്യലിന് ആധാരമാവുക.
ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്.
വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും വ്യക്തമാക്കിയിരുന്നു. ഇത് ജയരാജനാണെന്നാണ് സിബിഐയുടെ നിഗമനം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജൻ ഫോൺ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ ജയരാജൻ പ്രതിയാകുന്നത്. ഹൈക്കോടതി ജാമ്യഹർജി തള്ളിയതോടെയാണ് ഇത്.