- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനു വീണ്ടും സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിനായി {{സിപിഎം}} നേതാവ് ചൊവ്വാഴ്ച ഹാജരാകണമെന്നു നിർദ്ദേശം; അറസ്റ്റുണ്ടാകുമെന്നും സൂചന
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനു വീണ്ടും സിബിഐയുടെ നോട്ടീസ്. അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണു ജയരാജനു സിബിഐ നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ആറിനും സിബിഐ ജയരാജന് നോട്ടീസ് അയച്ചിരുന്നു
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനു വീണ്ടും സിബിഐയുടെ നോട്ടീസ്. അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണു ജയരാജനു സിബിഐ നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ആറിനും സിബിഐ ജയരാജന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ജയരാജൻ അഭിഭാഷകൻ മുഖേന അറിയിച്ചിരുന്നു.
ഇതേതുടർന്നാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റും രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഗൂഢാലോചന സംബന്ധിച്ച് ജയരാജന് വ്യക്തമായ പങ്കുണ്ടെന്ന സൂചനയെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചത്. ആർഎസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തുന്നതിന് കൊലയാളി സംഘത്തെ നിയോഗിച്ചതിലും പ്രതികളിലൊരാൾക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതിലുമുള്ള പങ്ക് ചോദിച്ചറിയാനാണ് അന്വേഷണസംഘം പി.ജയരാജനെ വിളിപ്പിച്ചത്.
അതേസമയം, ജയരാജനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.