പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ രണ്ടുമാസത്തിനിടെ ആത്മഹത്യചെയ്തതായ സംഭവങ്ങളിൽ മുതിർന്നകുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി തെളിഞ്ഞു. അതായത് മൂത്ത കുട്ടിയുടെ മരണത്തിലെ കാരണക്കാരെ കണ്ടെത്താൻ ആരും ശ്രമിക്കാത്തതാണ് നാലാം വയസ്സുകാരിയുടെ മരണത്തിന് കാരണമായത്. മുത്തകുട്ടിയുടെ ലൈംഗിക പീഡനം സംബന്ധിച്ച് മൃതദേഹപരിശോധനാരേഖയിൽ സൂചനയുള്ളതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴോടെയാണ് കഞ്ചിക്കോട് അട്ടംപള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യയുടെ മൃതദേഹം (ഒമ്പത്) വീട്ടിനകത്ത് കണ്ടെത്തിയത്. ശരണ്യയുടെ മൂത്ത സഹോദരി കൃതികയെ (14) 53 ദിവസം മുമ്പ് ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അട്ടപ്പള്ളം ശെൽവപുരത്ത് സ്ത്രീയുടെ രണ്ട് പെൺമക്കളാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ ദുരൂഹമായി മരിച്ചത്. കഴിഞ്ഞദിവസംമരിച്ച ഇളയ പെൺകുട്ടിയുടെ കാര്യത്തിലും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. പാവപ്പെട്ട വീട്ടുകാരായതു കൊണ്ട് തന്നെ മൂത്ത കുട്ടിയുടെ മരണത്തിൽ ആരും വേണ്ടത്ര ഗൗരവം കൊടുത്തില്ല. ഇതാണ് രണ്ടാമത്തെ കുട്ടിയുടെ ജീവനെടുക്കാൻ കാരണം. പൊലീസിൽ സമ്മർദ്ദം ചെലുത്താനും അന്വേഷണം നേർവഴിക്ക് കൊണ്ടു പോകാനും ആരും ശ്രമിച്ചതുമില്ല.

കട്ടിലിൽക്കയറി നിന്നാൽപ്പോലും കൈയെത്താത്ത ഉയരത്തിലാണ് വീടിന്റെ ഉത്തരം. ചെറിയ പ്രായത്തിലെ കുട്ടികൾക്ക് മറ്റാരുടെയും സഹായമില്ലാതെ ഉയരത്തിൽ എത്തിപ്പിടിക്കുക എളുപ്പമല്ല. ഒറ്റ നോട്ടത്തിൽ തന്നെ കൊലപാതകത്തിന്റെ സാധ്യതയുണ്ടായിട്ടും പൊലീസ് അത് പരിശോധിച്ചില്ല. രണ്ടമാത്തെ കുട്ടിയും മരിച്ചതോടെ എല്ലാം ഗൗരവത്തിലായി. മൂത്തകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംശയിക്കപ്പെടുന്ന ബന്ധുവിനെയും പരിസരവാസിയെയും പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. ആദ്യമേ ഇത് നടന്നിരുന്നുവെങ്കിൽ രണ്ടാമത്തെ കുട്ടിയെങ്കിലും രക്ഷപ്പെടുമായിരുന്നു.

ചേച്ചി തൂങ്ങിനിൽക്കുന്നത് ആദ്യംകണ്ടത് കഴിഞ്ഞദിവസം മരിച്ച ഇളയകുട്ടിയാണ്. കളിക്കയാണെന്നുകരുതി കാലിൽപ്പിടിച്ച് വലിച്ചപ്പോഴാണ് സംശയംതോന്നിയത്. അന്ന് ഇളയകുട്ടി വീട്ടിലേക്കുവരുന്നവഴി മുഖം ടവൽകൊണ്ട് മൂടിയ രണ്ട് ആണുങ്ങൾ വീട്ടിൽനിന്നിറങ്ങിപ്പോകുന്നത് കണ്ടിരുന്നതായി പൊലീസിന് മൊഴിനൽകിയിരുന്നു. ഇതൊന്നും പൊലീസ് പരിശോധിച്ചില്ല. മൂത്ത കുട്ടിയുടെ മരണം ഇളയകുട്ടിയുടെ മനസ്സിനെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന കാരണത്താൽ കുട്ടിയെ ചൈൽഡ് ലൈനിൽ കൗൺസലിങ്ങിന് കൊണ്ടുപോകാൻ അമ്മയോട് നിർദേശിച്ചെങ്കിലും അവർ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു.

പതിനൊന്നുകാരിയായ മൂത്തമകൾ ജനുവരി 13-നും ഒമ്പതുകാരിയായ ഇളയമകൾ മാർച്ച് നാലിനുമാണ് ഒറ്റമുറിവീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഇരുവരും ഒരേസ്ഥാനത്താണ് തൂങ്ങിയനിലയിൽ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയമകളും ഏഴുവയസ്സുള്ള മകനും രണ്ടാം ഭർത്താവിന്റെ മക്കളാണ്. ഏഴുവർഷമായി ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. വാർപ്പുപണിക്കാരായ ദമ്പതിമാർ ജോലികഴിഞ്ഞ് മടങ്ങിവരുന്നതിന് ഏതാനും മിനിറ്റുകൾക്കുമുമ്പാണ് രണ്ട് കുട്ടികളുടെയും മരണം നടന്നത്.

രണ്ടവസരത്തിലും മുത്തശ്ശിയും ആൺകുട്ടിയും ആടുമേക്കാൻ പോയിരുന്നതായി പറയുന്നു. കളികഴിഞ്ഞ് മടങ്ങിയെത്തിയതിനുശേഷമാണ് രണ്ടുപേരുടെയും ദുരൂഹമരണം. ഓടിട്ട ഒറ്റമുറിവീട്ടിലാണ് അഞ്ചുപേരുള്ള കുടുംബം താമസിക്കുന്നത്. പുതിയവീടിന്റെ പണി തൊട്ടടുത്ത് നടക്കുന്നുണ്ട്.