- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരാണ് എന്റെ കരുത്തിന്റെ നെടുംതൂണുകൾ; സഹോദരിമാരെക്കുറിച്ച് വൈകാരികമായ പോസ്റ്റുമായി കത്രീന; വിവാഹദിനത്തിലെ ചിത്രവും വൈറലാകുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ് ജയ്പൂരിൽ വച്ച് കത്രീന കൈഫ്- വിക്കി കൗശൽ പ്രണയജോഡികൾ വിവാഹിതരായത് കഴിഞ്ഞ വാരമാണ്. പിന്നാലെ ഇരുവരുടെയും വിവാഹവിശേഷങ്ങളാൽ നിറയുകയാണ് സമൂഹമാധ്യമം. ഇപ്പോഴിതാ വിവാഹദിനത്തിൽ സഹോദരിമാർക്കൊപ്പമുള്ള കത്രീനയുടെ ചിത്രം ശ്രദ്ധ നേടുകയാണ്.
വധുവായി അണിഞ്ഞൊരുങ്ങി സഹോദരിമാർക്കൊപ്പം നിൽക്കുന്ന ചിത്രം കത്രീന തന്നെയാണ് പങ്കുവെച്ചത്. മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കുന്ന സഹോദരിമാരാണ് ചിത്രത്തിലുള്ളത്. ചുവപ്പു ലെഹംഗയിൽ തിളങ്ങിയ കത്രീനയും പിങ്ക് വസ്ത്രങ്ങളിൽ സഹോദരിമാരും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു..വൈകാരികമായ ക്യാപ്ഷനൊപ്പമാണ് കത്രീന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
എല്ലായ്‌പ്പോഴും പരസ്പരം കരുതൽ നൽകിയാണ് ഞങ്ങൾ സഹോദരങ്ങൾ വളർന്നത്. അവരാണ് എന്റെ കരുത്തിന്റെ നെടുംതൂണുകൾ. അതെപ്പോഴും അങ്ങനെ തന്നെ നിലനിൽക്കട്ടെ- കത്രീന കുറിച്ചു.
കശ്മീരിയാണ് കത്രീനയുടെ അച്ഛൻ, അമ്മ ബ്രിട്ടൻ സ്വദേശിയും. അഞ്ചു സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെ ഏഴു സഹോദരങ്ങളാണ് കത്രീനയ്ക്കുള്ളത്. ഡിസംബർ 9നാണ് വിക്കിയും കത്രീനയും വിവാഹിതരായത്. ജയ്പുരിൽ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വൻ സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയ ചടങ്ങിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.




