- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ട കത്രീനാ കെയ്ഫ് ഞെട്ടി; ഇത്രയും നാളുകൾ കൊണ്ട് താൻ ഒരുപാട് മാറിയെങ്കിലും മമ്മൂക്ക കൂടുതൽ ചെറുപ്പമായിരിക്കുന്നെന്ന് കത്രീനയുടെ കമന്റ്
പ്രായം കുറെ എങ്കിലും മലയാള സിനിമയിലെ യൂത്ത് ഐക്കൺ തന്നെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. വർഷം കഴിയുന്തോറും മമ്മൂട്ടിക്ക് പ്രായം കുറഞ്ഞ് വരികയാണെന്നാണ് പൊതുവെ എല്ലാവരും പറയാറ്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് സിനിമയിലെ യുവതലമുറക്കാറും മമ്മൂക്കയോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ, ആ സൗന്ദര്യത്തെ പുകഴ്‌ത്തി സാക്ഷാൽ കത്രീന കെയ്ഫും രംഗത്തെത്തി. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട കത്രിനാ കെയ്ഫ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അദ്ദേഹം 11 വർഷം കൂടി ചെറുപ്പമായി എന്നാണ് കത്രീന പറഞ്ഞത്. ഇത്രയും നാളുകൾ കൊണ്ട് താൻ ഒരുപാട് മാറിയെന്നും എന്നാൽ മമ്മൂട്ടി സാർ അന്നത്തെക്കാൾ ചെറുപ്പമായിരിക്കുന്നെന്നും കത്രീന തുറന്നുപറയുന്നു. ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നൽകിയത്. മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും വലിയ സന്തോഷമെന്നും കത്രീന പറഞ്ഞു. കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷത്തിൽ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ൽ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മ
പ്രായം കുറെ എങ്കിലും മലയാള സിനിമയിലെ യൂത്ത് ഐക്കൺ തന്നെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. വർഷം കഴിയുന്തോറും മമ്മൂട്ടിക്ക് പ്രായം കുറഞ്ഞ് വരികയാണെന്നാണ് പൊതുവെ എല്ലാവരും പറയാറ്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് സിനിമയിലെ യുവതലമുറക്കാറും മമ്മൂക്കയോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ, ആ സൗന്ദര്യത്തെ പുകഴ്‌ത്തി സാക്ഷാൽ കത്രീന കെയ്ഫും രംഗത്തെത്തി.
പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട കത്രിനാ കെയ്ഫ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അദ്ദേഹം 11 വർഷം കൂടി ചെറുപ്പമായി എന്നാണ് കത്രീന പറഞ്ഞത്. ഇത്രയും നാളുകൾ കൊണ്ട് താൻ ഒരുപാട് മാറിയെന്നും എന്നാൽ മമ്മൂട്ടി സാർ അന്നത്തെക്കാൾ ചെറുപ്പമായിരിക്കുന്നെന്നും കത്രീന തുറന്നുപറയുന്നു. ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നൽകിയത്. മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും വലിയ സന്തോഷമെന്നും കത്രീന പറഞ്ഞു.
കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷത്തിൽ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ൽ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാൽ അദ്ദേഹം 11 വർഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു.