- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവിതാപിള്ള വീണ്ടും ഒളിവിൽ; ഇത്തവണ കബളിപ്പിച്ചത് ചോദ്യം ചെയ്യലിന് എത്താമെന്ന് സമ്മതിച്ച് വിജിലൻസിനെ; മുങ്ങിയത് അറസ്റ്റ് ഭയം കാരണം
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്നു കേസ് അട്ടിമറി സംബന്ധിച്ചു ചോദ്യംചെയ്യലിനു ഹാജരാകാനുള്ള വിജിലൻസിന്റെ നിർദ്ദേശം അവഗണിച്ച് പ്രതി കവിതാപിള്ള മുങ്ങി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം വിജിലൻസ് ഡയറക്ടറുടെ അനുമതി തേടി. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ നേരത്തേ അന്വേഷണസംഘം കവിതയോടു നിർദേശിച്ചിരുന്നു. എന്നാൽ, ഒരു കേസുമായി ബന്ധപ്പെട
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്നു കേസ് അട്ടിമറി സംബന്ധിച്ചു ചോദ്യംചെയ്യലിനു ഹാജരാകാനുള്ള വിജിലൻസിന്റെ നിർദ്ദേശം അവഗണിച്ച് പ്രതി കവിതാപിള്ള മുങ്ങി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം വിജിലൻസ് ഡയറക്ടറുടെ അനുമതി തേടി. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ നേരത്തേ അന്വേഷണസംഘം കവിതയോടു നിർദേശിച്ചിരുന്നു. എന്നാൽ, ഒരു കേസുമായി ബന്ധപ്പെട്ട് അന്നു കോടതിയിൽ പോകേണ്ടതിനാൽ തിങ്കളാഴ്ച ഹാജരാകാമെന്ന് അവർ അറിയിച്ചു. കേസിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെയാണു കവിത ഇന്നലെ ഹാജരാകാതെ ഒളിവിൽപോയത്.
ഷാഡോ പൊലീസ് പിടികൂടി കളമശ്ശേരി സ്‌റ്റേഷനിലെത്തിച്ച പ്രതികളിൽനിന്ന്, കവിതാപിള്ളയുടെ ഇടനിലയിൽ, ചില പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങി മയക്കുമരുന്നു കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ചു കളമശ്ശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസ്, എഎസ്ഐ. രാജൻ, പൊലീസുകാരായ ഷാന്റോ, സനൽ എന്നിവർക്കെതിരേയാണ് അന്വേഷണം. മെഡിക്കൽ പ്രവേശന തട്ടിപ്പുക്കേസിലെ പ്രതിയായ കവിതാപിള്ള ജാമ്യം എടുത്തതിന് ശേഷമാണ് പൊലീസുകാരുമായി അടുപ്പത്തിലായതും. തട്ടിപ്പിന്റെ പുതിയ രീതി കണ്ടെത്തിയതും.
കവിതാപിള്ള ഉൾപ്പെട്ട ഇടനില റാക്കറ്റ് കേസുമായി ബന്ധപ്പെട്ടു നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ ആരോപണമുയർന്ന ഏഴുപേരിൽ നാലുപേരെയാണ് സസ്‌പെൻഡ് ചെയ്തത്. മുമ്പ് പൊലീസുകാർക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കൊച്ചി ഡി.സി.പി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. ഗ്രേഡ് എസ്.ഐ. പൗലോസ്, എഎസ്ഐ. രാജൻ, പൊലീസുകാരായ ടിന്റോ, സനൽ എന്നിവർക്കെതിരെയായിരുന്നു സസ്‌പെൻഷൻ.
കവിതാപിള്ള ഉൾപ്പെട്ട റാക്കറ്റ് പണം വാങ്ങി പല കേസുകളും ഒതുക്കി തീർക്കുന്നതായി മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. വിജിലൻസ് കൊച്ചി യൂണിറ്റ് എസ്‌പി. വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വിശദമായ പരാമർശങ്ങളും ഉണ്ടായിരുന്നു. 11 യുവാക്കൾ ഉൾപ്പെട്ട ലഹരി മരുന്നു കേസിൽ കവിതാപിള്ള ഉൾപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന ഫോൺ രേഖകകളും റിപ്പോർട്ടിലുണ്ട്.സസപെൻഷൻ ലഭിച്ച കളമശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസ് അടക്കമുള്ളവരുടെ പങ്ക് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ആരോപണ വിധേയരായ പൊലീസുകാർ നൽകിയ മൊഴിയിൽ ഇടനില റാക്കറ്റിലുള്ള പങ്ക് നിഷേധിക്കുന്നതിൽ ഇവർ പരാജയപ്പെട്ടിരുന്നതായി പറയുന്നു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിന് അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. കേസിൽ കവിതാ പിള്ളയെ ചോദ്യം ചെയ്താൽ മാത്രമേ നിർണ്ണായക തെളിവുകൾ ലഭിക്കുകയുള്ളൂ.